KeralaNEWS

എസ് ബി ഐ ലേഡീസ് ക്ലബ്ബും ജീവകാരുണ്യത്തിൻ്റെ പാതയിലൂടെ

തിരുവനന്തപുരം: എസ് ബി ഐ ലേഡീസ് ക്ലബ്, ചാരിറ്റി പ്രവർത്തനങ്ങൾക്കായി എസ്.ബിഐയുടെ തിരുവനന്തപുരം പൂജപ്പുരയിലെ ലോക്കൽ ഹെഡ് ഓഫീസിൽ ഭക്ഷ്യ വ്യാപാര മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പത്നി രേഷ്മ ആരിഫ് നിർവഹിച്ചു. എസ്.ബി.ഐ ലേഡീസ് ക്ലബ് തിരുവനന്തപുരം പ്രസിഡന്റ് രാമ തുളസിബായി റെഡ്ഡി, എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കിട്ട രമണ ബായിറെഡ്ഢി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അമ്പതോളം സ്റ്റാളുകൾ പ്രസ്തുത മേളയിൽ പങ്കെടുത്തു. മേളയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു

Back to top button
error: