Month: February 2023

  • NEWS

    രാത്രി നഗ്‌നയായെത്തി വീടുകളുടെ കോളിംഗ് ബെല്‍ അടിക്കുന്ന യുവതി; അന്വേഷണത്തില്‍ ലഭിച്ച വിവരം പങ്കുവച്ച് പോലീസ്

    ലക്‌നൗ : കൊടുംതണുപ്പില്‍ തെരുവുകളിലൂടെ നഗ്‌നയായി സഞ്ചരിക്കുന്ന യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെയാണ് പോലീസ് അന്വേഷണത്തിന് ഇറങ്ങിയത്. അലഞ്ഞുതിരിയുന്ന യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഞ്ച് വര്‍ഷമായി ചികിത്സയിലാണെന്നും പോലീസ് വെളിപ്പെടുത്തി. രാംപൂര്‍ പോലീസാണ് സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചത്. യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തിയാണ് പോലീസ് കാര്യങ്ങള്‍ അറിഞ്ഞത്. യുവതി വീട്ടില്‍നിന്നു രാത്രി പുറത്ത് പോകാതെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും പോലീസ് പറഞ്ഞു. അര്‍ദ്ധരാത്രിയില്‍ നഗ്‌നയായ സ്ത്രീ വീടുകളുടെ ഡോര്‍ബെല്‍ അടിക്കുന്ന സിസി ടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. रात डेढ़ बजे रामपुर में इनको निर्वस्त्र सड़क पर देखा गया.. पता नहीं कब से निर्वस्त्र होंगी.. कहां-कहां भटकी!! नहीं पता कौन हैं?? क्या परिस्थितियां थीं?? पर सीसीटीवी…

    Read More »
  • Local

    വീട്ടിലെ സെലിബ്രിറ്റിയായ നിങ്ങളുടെ കുട്ടി നാട്ടിലെ താരമാകണോ… ? വേഷപ്പകർച്ചയിലൂടെ രൂപവും ഭാവും മാറ്റണോ: കുട്ടിത്താരത്തിൽ ആത്മവിശ്വാസം നിറയ്ക്കണോ.. ! കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനവുമായി കോട്ടയത്ത് കിഡ്സ് ഫാഷൻ ഷോ വരുന്നു

    കോട്ടയം: വീട്ടിലെ സെലിബ്രിറ്റിയായ കുട്ടിയ്ക്ക് നാട്ടിലെ താരമാകണോ… ? വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ കുട്ടി നടത്തുന്ന തകർപ്പൻ പ്രകടനം നാട്ടാര് കണ്ട് കയ്യടിക്കണോ.. ? കോട്ടയത്തിൻ്റെ മണ്ണിൽ തകർപ്പൻ കിഡ്സ് ഫാൻ ഷോയുമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും എത്തുന്നു. 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോയിൽ തേച്ചു മിനുക്കിയെടുക്കുന്നത് കോട്ടയത്തെ കുട്ടികളുടെ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ്. ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്. 3 മുതൽ 10 വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 3 വയസ് – 6 വയസ്, 7 വയസ്…

    Read More »
  • Kerala

    വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സംഭവം ഗുരുതരം, നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി

    പത്തനംതിട്ട: കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ് ഗൗരവമായ വിഷയമാണെന്നും നിരവധി കാര്യങ്ങൾക്ക് വ്യക്തത വരേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. ‘ഹോസ്പിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ആര്‍ക്ക് വേണ്ടിയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്, ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നില്‍ അകത്ത് നിന്നും പുറത്തുനിന്നും ആളുകള്‍ ഉണ്ടോ, മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോ, കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട് – മന്ത്രി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആശുപത്രിയ്ക്ക് പുറമേ പൊലീസും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തെറ്റ് ചെയ്തതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. തുടരന്വേഷണത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ അതിനനുസരിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃതമായ അന്വേഷണം നടത്തണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് അന്വേഷണം നടക്കുന്നുണ്ട്.…

    Read More »
  • Crime

    കള്ളനാക്കിയതിനു പ്രതികാരം; 58 വയസുകാരിയെ ബലാത്സഗം ചെയ്തു കൊലപ്പെടുത്തി 16 വയസുകാരന്‍

    ഭോപ്പാല്‍: വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ 16 വയസ്സുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ റേവാ ജില്ലയിലെ കൈലാശ്പുരിയില്‍ 58-കാരിയെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ 16-കാരനെ പോലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും അതിക്രൂരമായാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ഫെബ്രുവരി ഒന്നാം തീയതിയാണ് വീട്ടമ്മയെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തില്‍ നിര്‍മാണം നടക്കുന്ന ഭാഗത്ത് ശരീരമാസകലം മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളില്‍ വടി കുത്തിക്കയറ്റുകയും ചെയ്തിരുന്നു. ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. ഇതിനിടെയാണ് സ്ത്രീയുടെ ബന്ധുക്കള്‍ സമീപവാസിയായ 16-കാരനെ സംശയമുണ്ടെന്ന മൊഴി നല്‍കിയത്. തുടര്‍ന്ന് ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടില്‍ പതിവായി ടിവി കാണാന്‍ വന്നിരുന്നയാളാണ് 16-കാരന്‍. രണ്ടുവര്‍ഷം മുമ്പ് സ്ത്രീയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം പോയി. ടിവി കാണാനെത്തിയ 16-കാരനാണ് ഫോണ്‍ മോഷ്ടിച്ചതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. നാട്ടുകാര്‍ക്കിടയിലും ഈ സംഭവമറിഞ്ഞു. ഇതോടെ 16-കാരന്…

    Read More »
  • Local

    കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 1.47 കോടിയുടെ പദ്ധതി; ടെൻഡർ നടപടികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്

    കോട്ടയം: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2022-23 പദ്ധതിയിൽ ഉൾപെടുത്തി 1:47 കോടിയുടെ പദ്ധതികളുടെ ടെൻഡർ അംഗീകാരം നേടിയതായി ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അറിയിച്ചു. ആരോഗ്യം , വിദ്യാഭ്യാസം, വെളിച്ചം, റോഡ്,സാംസ്കാരിക മേഖലകളിലാണ് ഫണ്ടുകൾ വിനിയോഗിക്കുന്നത്. വിദ്യാഭ്യാസം മേഖലയിൽ കുറിച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. ചിങ്ങവനം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ ആധുനിക ടെയിലറ്റ് ബോക്കിന് – 10 ലക്ഷം രൂപ അനുവദിച്ചു. വിവിധ റോഡുകളുടെ നവീകരണത്തിന് പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് മലമേൽക്കാവ് പുളിമൂട് കല്ലുങ്കൽ കടവ് റോഡ് നവീകരണം – 15 ലക്ഷം രൂപ. കുറിച്ചി പഞ്ചായത്ത് ചിറവുമുട്ടം മലകുന്നം റോഡ് നവീകരണം – 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ആരോഗ്യ മേഖലയിൽ പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ വാങ്ങൽ – 7 ലക്ഷവും കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പി യൂണിറ്റ് സ്ഥാപിക്കാൻ…

    Read More »
  • Kerala

    ചിന്തയുടെ പ്രബന്ധം: ഗൈഡിനോട് വിശദീകരണം ചോദിച്ച് സര്‍വകലാശാല

    തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച് ഗൈഡ് ഡോ. പി.പി. അജയകുമാറിനോട് സര്‍വകലാശാല വിശദീകരണം ചോദിച്ചു. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകും. ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ വിസിക്ക് കൈമാറി ഗവര്‍ണര്‍ റിപ്പോര്‍ട്ട്് തേടിയിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ റജിസ്ട്രാര്‍ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. ഗവേഷണ പ്രബന്ധത്തിലെ ഒരുഭാഗം ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ തനിപ്പകര്‍പ്പാണെന്നു പരാതിയുണ്ട്. പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തില്‍ റജിസ്ട്രാറുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും വൈസ് ചാന്‍സലര്‍ തീരുമാനമെടുക്കുക. പിഴവുവന്ന ഭാഗം തിരുത്തി പ്രബന്ധം വീണ്ടും സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കാനുള്ള വ്യവസ്ഥ നിലവിലെ നിയമത്തിലില്ല. നല്‍കിയ ബിരുദം തിരിച്ചെടുക്കാനും ചട്ടം അനുവദിക്കുന്നില്ല. ഡോ. പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് റദ്ദാക്കുക, അദ്ദേഹത്തെ അധ്യാപക പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുക എന്നീ ആവശ്യങ്ങളും സേവ് യൂണിവേഴ്‌സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റിന് മുന്നിലും…

    Read More »
  • NEWS

    മുഷറഫിന്റെ അധികാര കാലം ഇന്ത്യ – പാക് ബന്ധം ഏറ്റവും പിന്നോട്ടടിച്ച നാളുകൾ

    അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫിൻ്റെ മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടു പോകും. നാളെ പ്രത്യേക വിമാനത്തിലാവും പർവേസ് മുഷറഫിൻ്റെ മൃതേദഹം കൊണ്ടു പോകുക. ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു പർവേസ് മുഷറഫിൻ്റെ അന്ത്യം. ഇന്ത്യ – പാക് ബന്ധം ഏറ്റവും പിന്നോട്ടടിച്ച നാളുകളായിരുന്നു മുഷറഫിന്റെ അധികാര കാലം. അവിഭക്ത ഇന്ത്യയിൽ ജനിച്ച് നാലു വയസു വരെ വളർന്ന മുഷറഫ് പിൽക്കാലത്ത് പാക് സൈനിക മേധാവിയായപ്പോൾ കാർഗിൽ മലനിരകളിലേക്ക് നുഴഞ്ഞുകയറാൻ പട്ടാളത്തെ അയക്കുകയായിരുന്നു. ദില്ലി ദരിയാഗഞ്ചിലാണ് പർവേസ് മുഷാറഫ് ജനിച്ചത്. മുഗൾ രാജാവിന്റെ മന്ത്രിമന്ദിരമായിരുന്ന ദരിയാഗഞ്ചിലെ നവർ ഹവേലിയിലായിരുന്നു ബാല്യം. 2001 ൽ ദില്ലിയിലെത്തിയപ്പോൾ മുഷറഫ് ഈ ഹവേലി സന്ദർശിച്ചിരുന്നു. ഇന്ത്യയുമായി പൊക്കിൾകൊടി ബന്ധമുള്ള മുഷ്റഫ് പക്ഷേ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യ പാക് ബന്ധം യുദ്ധത്തിലെത്തി. 1999 ൽ വാജ്പേയി പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ സമാധാന ചർച്ചകൾക്ക് തുരങ്കം വെച്ചത് മുഷറഫാണ്. ലാഹോറിലേക്ക് ബസ് യാത്രയടക്കം തുടങ്ങി ഇന്ത്യ –…

    Read More »
  • Crime

    ഗുണ്ടകളെയും ക്രിമിനലുകളെയും പൂട്ടാൻ പോലീസിന്റെ “ഓപ്പറേഷൻ ആഗ്”; ഏഴ് ജില്ലകളിലായി 1041 പേർ പിടിയിൽ

    തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെയും ക്രിമിനലുകളെയും പൂട്ടാൻ പോലീസിന്റെ “ഓപ്പറേഷൻ ആഗ്”; ഏഴ് ജില്ലകളിലായി 1041 പേരെ പിടികൂടി. തിരുവന്തപുരത്ത് മാത്രം 297 പേരാണ് പിടിയിലായത്. പാലക്കാട് 137, കൊച്ചി 49, മലപ്പുറം 53, തൃശൂര്‍ 68, കോഴിക്കോട് 147 എന്നിങ്ങനെ നീളുന്നു കരുതല്‍ തടങ്കലില്‍ ഉള്ളവര്‍. അറസ്റ്റിലായവരില്‍ 18 വാറണ്ട് പ്രതികളും ഉള്‍പ്പെടുന്നു. ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ച് ക്രമസമാധാന നില മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇന്നലെ മുതല്‍ ഓപ്പറേഷന്‍ ആഗ് ആരംഭിച്ചത്. കോഴിക്കോട്ട് നഗരപരിധിയില്‍ കൂട്ട അറസ്റ്റ് നടന്നു. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അടക്കം 69 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോട്ടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടി ശക്തമാക്കുന്നതും. കോഴിക്കോട്ട് ഇന്നലെ രാത്രി ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരെയാണ് അറസ്റ്റ്…

    Read More »
  • India

    ചൂളംവിളി നിലച്ചു; ചരിത്രസാക്ഷിയായ പഴയ പാമ്പൻ പാലം ഇനി സ്‌മാരകം, ട്രെയിൻ ​ഗതാ​ഗതം നിർത്തി

    ചെന്നൈ: രാമേശ്വരം, ധനുഷ്കോടി യാത്രയിലെ പ്രധാന ആകർഷണമായ പഴയ പാമ്പൻ പാലം ഇനി ചരിത്രസ്മാരകം. പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു ട്രെയിൻ സർവീസ് നടത്തിയിരുന്ന പാലമാണ് ‘സേവനം’ എന്നത്തേയ്ക്കുമായി അവസാനിപ്പിച്ചത്. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ​ഗതാ​ഗതം പൂർണമായും നിർത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയിൽവെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. 1988 ൽ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടുനുള്ള ഏക മാർ​ഗം പാമ്പൻ പാലമായിരുന്നു. 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് പാമ്പൻ പാലം നിർമിച്ചത്. ഇതിലൂടെയുള്ള ട്രെയിൻ ​ഗതാ​ഗതം പൂർണമായും നിർത്തിവെക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു. രാമേശ്വരത്തെക്കുള്ള ട്രെയിൻ ​ഗതാ​ഗതം ഇനി പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബർ 23ന് ഇതു വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ​ഗതാ​ഗതം നിയന്ത്രണം നീട്ടിയിരുന്നു.…

    Read More »
  • LIFE

    പാസ് വേഡ് പങ്കുവച്ചുള്ള സിനിമ കാണലിന് നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്; പാസ് വേഡ് പങ്കുവയ്ക്കാവുന്നത് ഒരേ വീട്ടിലുള്ളവർ തമ്മിൽ മാത്രം

    ന്യൂഡൽഹി: ഒറ്റ അക്കൗണ്ടിൽ പണമടച്ച ശേഷം പാസ് വേഡ് കൂട്ടുകാരുമായി പങ്കുവച്ച് സിനിമ കാണുന്ന പരിപാടി ഇനി മുതൽ നെറ്റ്ഫ്ളക്സിൽ നടക്കില്ല. എന്റർടെയ്‌ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതല്‍ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാര്‍ക്കും നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ അപ്‌ഡേറ്റിലാണ് നെറ്റ്ഫ്ലിക്സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താവ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കള്‍ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം. പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ താല്‍കാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി…

    Read More »
Back to top button
error: