KeralaNEWS

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദന് തിരിച്ചടി, വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് രൂക്ഷ വിമർശനം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയ കേസിൽ അന്വേഷണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. ഹർജി വീണ്ടും 17 ന് പരിഗണിക്കും.

Signature-ad

കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. കേസിന്റെ വിചാരണ നേരത്തേ കോടതി തടഞ്ഞിരുന്നു. ഇതിനെതിരേയാണ് ഇര ഹൈക്കോടതിയെ സമീപിച്ചത്.

Back to top button
error: