Month: February 2023
-
LIFE
കളക്ഷനിൽ വാരിസ് തുനിവിനെ മറികടന്നെങ്കിലും അജിത്തിന് തുനിവ് തുണ തന്നെ; അവസാന ബോക്സ്ഓഫീസ് കണക്ക്
ചെന്നൈ: തമിഴ് സിനിമ ലോകത്തെ സംബന്ധിച്ച് കഴിഞ്ഞ ജനുവരി 11 നിര്‍ണ്ണായക ദിവസമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് അജിത്ത് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയ ദിവസം. അവസാന കണക്കുകള്‍ വരുമ്പോള്‍ കളക്ഷനില്‍ വിജയ് ചിത്രം വാരിസ് അജിത്തിന്‍റെ തുനിവിനെ മറികടന്നുവെന്നാണ് എല്ലാ ഗ്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം തുനിവ് ഒടിടി റിലീസുമായി. നെറ്റ്ഫ്ലിക്സിലാണ് തുനിവ് റിലീസ് ആയിരിക്കുന്നത്. മണി ഹീസ്റ്റ് വിഭാഗത്തില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒടിടിയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. അതിനിടയില്‍ ഏതാണ്ട് തീയറ്റര്‍ റണ്‍ അവസാനിപ്പിച്ചിരിക്കുകയാണ് തുനിവ്. നേരിട്ടുള്ള ക്ലാഷില്‍ വിജയ് ചിത്രത്തോട് പരാജയപ്പെട്ടെങ്കിലും തുനിവ് അജിത്ത് കുമാറിന്‍റെ കരിയറില്‍ മോശമല്ലാത്ത ചിത്രമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. തുനിവ് തീയറ്റര്‍ വിടുമ്പോള്‍ കളക്ഷന്‍ 200 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നേരത്തെയും 200 കോടി ക്ലബ് നേടിയിട്ടുണ്ട്. എന്നാല്‍ കരിയറിലെ വന്‍ വിജയമാണ് അജിത്തിനെ സംബന്ധിച്ച് തുനിവ്. അതേ സമയം വാരിസ് തീയറ്ററുകളില്‍ തുടരുന്നുണ്ട്. അതിനാല്‍…
Read More » -
LIFE
എന്റെ ചോരയാണ് ആ പണം അത് തിരിച്ചുവേണം, ഒന്നരക്കോടി എന്ന് തരും ? ഭർത്താവിൻറെ ഉത്തരം മുട്ടിച്ച് ബിഗ് ബോസ് താരം രാഖി സാവന്ത് – വീഡിയോ
മുംബൈ: ബിഗ് ബോസ് താരം രാഖി സാവന്ത് തൻറെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭർത്താവ് ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമം അടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേ സമയം തൻറെ പണം ആദിൽ ദുറാനിയുടെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന പുതിയ വീഡിയോ രാഖി പുറത്തുവിട്ടു. ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ ചില ബിസിനസുകൾക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യിൽ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോൾ തിരിച്ചുതരും എന്നാണ് ചോദിക്കുന്നത്. എന്നാൽ പണം നാലുമാസത്തിനുള്ളിൽ ലാഭത്തോടെ തിരിച്ചുനൽകാം എന്ന് ആദിൽ പറയുന്നു. എന്നാൽ ലാഭം നിങ്ങൾ തന്നെ വച്ചോ എൻറെ പണമാണ് വേണ്ടതെന്ന് രാഖി പറയുന്നു. തുടർന്ന് ഇതേ കാര്യം അവർത്തിക്കുമ്പോൾ. എൻറെ ചോരയാണ് ആ പണം അത് തിരിച്ചുവേണം എന്ന് രാഖി കരഞ്ഞ് പറയുന്നത് വീഡിയോയിൽ ഉണ്ട്. രാഖിയുടെ…
Read More » -
India
ജസ്റ്റിസ് വിനോദ് കെ ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാര്‍ശ
കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയമാണ് കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍. 2011 നവംബര്‍ 8 ന് കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് 2013 ജൂണ്‍ 24ന് സ്ഥിരം ജഡ്ജിയായി ചുമതലയേറ്റു. 2025 ഏപ്രില്‍ 24 വരെയാകും അദ്ദേഹത്തിന് കാലാവധിയുണ്ടാവുക. മുമ്പ് ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കൊളീജിയം പുതിയ ശുപാര്‍ശ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ 2022 ഡിസംബറില്‍…
Read More » -
LIFE
ജയ്സാല്‍മീര്‍ വിമാനത്താവളത്തില്‍ മോഹൻ ലാലിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകർ
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്. ഇപ്പോഴിതാ ജയ്സാല്‍മീര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനുവേണ്ടി കാത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരും ഉത്തരം പറയുന്ന മോഹന്‍ലാലുമാണ് വീഡിയോയില്‍. ജയ്സാല്‍മീര്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന സ്ഥലമാണെന്നും മനോഹരമായ പട്ടണമാണെന്നുമാക്കെയാണ് മോഹന്‍ലാലിന്‍റെ മറുപടി. രാജസ്ഥാനില്‍ താന്‍ ആദ്യമായല്ല സിനിമ ചിത്രീകരിക്കുന്നതെന്നും മുന്‍പ് അതിനായി മൂന്ന് തവണ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരങ്ങള്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയെയും കിയാര അദ്വാദിനിയെയും കുറിച്ച് രണ്ട് വാക്ക് പറയാന്‍ ആവശ്യപ്പെടുന്നവരോട് അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ക്ഷണമുണ്ടായിരുന്നില്ലെന്നും പറയുന്നു മോഹന്‍ലാല്‍. ജയിലര്‍ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വന്നതാണോയെന്ന ചോദ്യത്തിന് അല്ലെന്നും മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിനായി വന്നതാണെന്നും പറയുന്നു അദ്ദേഹം. അതേസമയം ലിജോയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നതിന്‍റെ പേരില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മലൈക്കോട്ടൈ…
Read More » -
India
വിഷ വാതകം ശ്വസിച്ച് ഏഴു മരണം, അപകടം എണ്ണ ടാങ്ക് വൃത്തിയാക്കുന്നതിനിടെ
ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു. ഓയിൽ ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. പെദ്ദാപുരം ജി രംഗംപേട്ടിലെ അൻപാടി സുബ്ബണ്ണ ഫാക്ടറിയിലാണ് അപകടം. പുലിമേര സ്വദേശികളായ രണ്ടു പേരും പാടേരി സ്വദേശികളായ അഞ്ചു പേരുമാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണ, നരസിംഹ, സാഗർ, ബോഞ്ചുബാബു, രാമറാവു, ജഗദീഷ്, പ്രസാദ് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറുമണിയോടെയാണ് അപകടം. ആദ്യം രണ്ട് തൊഴിലാളികളാണ് 24 അടി ആഴമുള്ള ടാങ്കിൽ ഇറങ്ങിയത്, ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മറ്റുള്ളവർ ഇവരെ രക്ഷിയ്ക്കാനായി ഇറങ്ങുകയായിരുന്നു എന്നാണ് പൊലിസിൻ്റെ പ്രാഥമിക കണ്ടെത്തൽ. തൊഴിലാളികൾക്ക് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നും പൊലിസ് പറഞ്ഞു. അപകടം നടന്നയുടനെ തന്നെ പെദ്ദാപുരം പൊലിസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. പൂർണമായി പ്രവർത്തനം ആരംഭിയ്ക്കാത്ത ഫാക്ടറിയാണെന്നും ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും പൊലിസ്…
Read More » -
Tech
ഇന്ത്യയിൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ; ബ്ലൂ ടിക്കിന് പ്രതിമാസം 900 രൂപ
ദില്ലി: ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും. ആൻഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റർ ബ്ലൂ ടിക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ പ്രതിമാസം നൽകേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കൾക്ക് പ്രതിവർഷം 6,800 രൂപയ്ക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്വിറ്റർ ബ്ലൂവിലേക്കുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ബ്രസീൽ, യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, എന്നിവിടങ്ങളിൽ ലഭ്യമാണ്. ട്വീറ്റുകൾ പഴയപടിയാക്കുക, ട്വീറ്റുകൾ എഡിറ്റ് ചെയ്യുക, ചില ഫീച്ചറുകളിലേക്കുള്ള നേരത്തെയുള്ള ആക്‌സസ്, ദൈർഘ്യമേറിയതും ഉയർന്ന നിലവാരമുള്ളതുമായ വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള കഴിവ്, ചാറ്റുകളിലെ മുൻഗണനാക്രമത്തിലുള്ള റാങ്കിംഗുകൾ തുടങ്ങി നിരവധി സേവനങ്ങൾ വരിക്കാർക്ക്…
Read More » -
Crime
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ്. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയിൽ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് അഭിഭാഷകനായ സൈബി ജോസിൻറെ വിശദീകരണം. ഇമെയിൽ വിശദാംശങ്ങൾ അടക്കം മുഴുവൻ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങൾ ആണെന്നും സൈബി ജോസ് പറഞ്ഞു. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് സൈബി ജോസിൻറെ വിശദീകരണം. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് ഹൈക്കോടതിയുടെ നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാൽ, ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ…
Read More » -
Kerala
വീടും സ്ഥലവും അളന്ന് ബാങ്കുകാർ മടങ്ങി; പിന്നാലെ വൈക്കത്ത് ഗൃഹനാഥൻ ജീവനൊടുക്കി, ബാങ്ക് സമ്മർദ്ദമാണ് മരണ കാരണമെന്ന് കുടുംബം
കോട്ടയം: വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. 2014 ൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഇന്ന് രാവിലെ കാർത്തികേയന്റെ വീടും സ്ഥലവും അളന്നു. ബാങ്ക് ഉദ്യോഗസ്ഥർ മടങ്ങിയതിനു പിന്നാലെയായിരുന്നു കാർത്തികേയന്റെ ആത്മഹത്യ. ബാങ്ക് സമ്മർദ്ദമാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു. ആത്മഹത്യയുടെ കാരണം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
സര്‍ക്കാര്‍ ആശുപത്രി അപ്പോയ്മെന്‍റെടുക്കാൻ ഇനി ക്യൂ നില്‍ക്കണ്ട; 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം
തിരുവനന്തപുരം: സംസ്ഥാനത്തെ 509 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 1 പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഒരാൾ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റെടുക്കാനും സാധിക്കും. ഇ ഹെൽത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകൾ നടന്നിട്ടുണ്ട്. 32.40 ലക്ഷം (10.64 ശതമാനം) പെർമെനൻറ് യുഎച്ച്‌ഐഡി രജിസ്‌ട്രേഷനും 2.72 കോടി (89.36 ശതമാനം) താത്ക്കാലിക രജിസ്‌ട്രേഷനും നടത്തിയിട്ടുണ്ട്.…
Read More » -
LIFE
മീനടം ശ്രീനാരായണപുരം ആദിത്യവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര 10ന്
കോട്ടയം: മീനടം 1687-ാം നമ്പർ എസ്എൻഡിപി ശാഖാ നേതൃത്വത്തിൽ നടക്കുന്ന ആറാട്ട് ഘോഷയാത്രയിൽ യൂത്ത് മൂവ്മെൻ്റ്, വനിതാ സംഘം, വിവിധ കുടുംബ യൂണിറ്റുകൾ, മൈക്രോ യൂണിറ്റുകൾ, മീനടത്തെ വ്യാപാര സ്ഥാപങ്ങൾ, രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾ എന്നിവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വർണ്ണ ശബളമായ ആറാട്ട് മഹത്സവമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എസ്എൻഡിപി യൂത്ത് മൂവ്മെന്റിന്റെ (Reg no.320) നേതൃത്വത്തിൽ മീനടം പഞ്ചായത്ത് ഓഫീസിനു സമീപം പിന്നണി ഗായകനും മാളികപ്പുറം സിനിമയിൽ പാടിയ പ്രകാശൻ നയിക്കുന്ന പത്തനംതിട്ട സരംഗിൻ്റെ ഗാനമേളയും ഉണ്ടായിരിക്കും.
Read More »