Month: February 2023

  • Movie

    ഹരിമുരളീരവ സ്രഷ്ടാവ്, ഗിരീഷ് പുത്തഞ്ചേരി വിട വാങ്ങിയിട്ട് 13 വർഷം

    ആകാശദീപങ്ങൾ സാക്ഷി നിർത്തി ഹരിമുരളീരവ സ്രഷ്ടാവ് വിട വാങ്ങിയിട്ട് 13 വർഷം. 2010 ഫെബ്രുവരി 10 നാണ് ഗാനരചയിതാവായും തിരക്കഥാകൃത്തായും മലയാളികളുടെ മനസ്സിൽ നിലാവിന്റെ നീലഭസ്മക്കുറിയിട്ട ഗിരീഷ് പുത്തഞ്ചേരി എന്ന സൂര്യകിരീടം വീണുടഞ്ഞത്. അദ്ദേഹത്തിന്റെ കാവ്യസപര്യയെക്കുറിച്ചുള്ള കണക്കെടുപ്പിൽ നിന്നും: 1. 341 സിനിമകളിലായി 1587 ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി എഴുതിയിട്ടുണ്ട്. 2. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ ഗാനങ്ങളുടെ സംഗീത സംവിധായകൻ വിദ്യാസാഗർ (160 ഗാനങ്ങൾ). തുടർന്ന് എസ് പി വെങ്കിടേഷ്, എം ജയചന്ദ്രൻ, രവീന്ദ്രൻ, ഔസേപ്പച്ചൻ എന്നിവർ യഥാക്രമം കൂടുതൽ പുത്തഞ്ചേരി ഗാനങ്ങൾക്ക് സംഗീതം നൽകി. 3. കൂടുതൽ പാടിയ ഗായകൻ യേശുദാസ്. പിന്നാലെ ചിത്ര, എംജി ശ്രീകുമാർ, സുജാത. 4. സിനിമേതര ഗാനങ്ങളിൽ എംജി ശ്രീകുമാറാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും പാടിയതും. 5. ആദ്യകാല ഗാനങ്ങൾ ‘ചക്രവാളത്തിനുമപ്പുറം’, ‘ബ്രഹ്മരക്ഷസ്സ്’, ‘എൻക്വയറി’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി. 6. ആദ്യഹിറ്റ്‌ ‘ശാന്തമീ രാത്രിയിൽ’ ജയരാജിന്റെ ‘ജോണിവാക്കറി’ൽ. സംഗീതം എസ് പി…

    Read More »
  • Crime

    മേലാറ്റൂരിൽ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു അറസ്റ്റിൽ

    മലപ്പുറം: മേലാറ്റൂരിൽ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ് കുട്ടി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ബന്ധുവായ മുഹമ്മദ് റഫീഖ് പലതവണ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമണത്തിനിരയാക്കിയിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ഡി വൈ എസ് പിയുടെ നിർദേശ പ്രകാരം മേലാറ്റൂർ എസ് എച്ച് ഒ. കെ ആർ രഞ്ജിത്, എസ് ഐ. സി പി മുരളീധരൻ, സീനിയർ സി പി ഒമാരായ കെ പ്രശാന്ത്, എൻ ടി കൃഷ്ണകുമാർ, എം മനോജ്കുമാർ, സി പി ഒ. കെ…

    Read More »
  • Crime

    അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിച്ചു, പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ അധ്യാപകനെ പോക്സോ ചുമത്തി പിടികൂടി

    മലപ്പുറം: വണ്ടൂരിൽ അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് (29)ആണ് പിടിയിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. കുട്ടിയെ കയറിപ്പിടിച്ച ശേഷം പ്രതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് അഞ്ചാം ക്ലാസുകാരിയെ വലിച്ചിഴക്കുകയായിരുന്നു. നിലവിളിച്ചതോടെ അധ്യാപകന്‍ കുട്ടിയെ വിട്ടയച്ചു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അധ്യാപകന്‍റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടി സ്‌ക്കൂളിൽ പോയിരുന്നില്ല. തുടർന്ന് സ്‌കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രധാനധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്…

    Read More »
  • Kerala

    ഭാര്യാപിതാവ് മരിച്ചു; നാട്ടിലേക്ക് പുറപ്പെട്ട മരുമകന്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

    പത്തനംതിട്ട: ഭാര്യാപിതാവ് മരിച്ചതറിഞ്ഞു നാട്ടിലേക്ക് തിരിച്ച മരുമകന്‍ ലുധിയാന റെയിവേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ആറന്മുളയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ദീപാലയത്തില്‍ കെ.ആര്‍ രവീന്ദ്രന്‍ നായര്‍ (ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്‌സിക്യൂട്ടീവ് ഓഫീസര്‍ – 70) ആണ് അന്തരിച്ചത്. മരണവാര്‍ത്ത അറിഞ്ഞു പഞ്ചാബില്‍നിന്നു നാട്ടിലേക്ക് തിരിച്ച മരുമകന്‍ സതീഷ് കുമാര്‍ ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. രണ്ടു പേരുടെയും സംസ്‌കാരം ഇന്നു നടക്കും. രാധാമണി ആണ് രവീന്ദ്രന്‍ നായരുടെ ഭാര്യ. മക്കള്‍: ദീപ, ദീപേഷ് കുമാര്‍. മരുമക്കള്‍: രാജലക്ഷമി, പരേതനായ ആര്‍ സതീഷ് കുമാര്‍ മല്ലപ്പുഴശ്ശേരി യുവജന വായനശാല മുന്‍ പ്രസിഡന്റ്, ആറന്‍മുള ഗവ. വിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ്, ആറന്‍മുള ക്ഷേത്ര ഉപദേശക സമതി അംഗം, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം ഉപദേശക സമതി സെക്രട്ടറി, ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് കമ്മറ്റി അംഗം, ബിജെപി ജില്ലാ ജോയിന്റ് കണ്‍വീനര്‍, ആറന്മുള ജലമേള പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ…

    Read More »
  • Health

    വിവാഹിതരില്‍ മൂത്രായശ അണുബാധ കൂടുന്നതിനു കാരണങ്ങള്‍

    വിവാഹശേഷം മൂത്രത്തില്‍പ്പഴുപ്പ് മൂലം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. വൃത്തിയുള്ള സാഹചര്യത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താത്തതും വ്യക്തിശുചിത്വം ഇല്ലാത്തതും ഇത്തരത്തില്‍ മൂത്രത്തില്‍പ്പഴുപ്പിന് കാരണമാകുന്നു. നമ്മളുടെ യുറിനറി സിസ്റ്റത്തെ ബാധിക്കുന്ന ഈ അസുഖം കൂടിയാല്‍ ഗര്‍ഭാശയത്തേയും കിഡ്നിയേയുംവരെ ബാധിക്കുവാന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്താണെന്നു നോക്കാം. 1. എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നുക 2. മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ ചുട്ടുപുകച്ചില്‍ അനുഭവപ്പെടുക. 3. കുറച്ചുമാത്രം മൂത്രം പോവുക 4. കട്ടിയില്‍ മൂത്രം പോവുക 5. നല്ല കടും നിറത്തിലുള്ള മൂത്രം. 6. മൂത്രത്തില്‍ നിന്നും മണം വമിക്കുക. 7. വേദന അനുഭവപ്പെടുക. വിവാഹിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലൈംഗിക ബന്ധത്തിന് മുന്‍പും അതിനുശേഷവും ശരീരം വൃത്തിയാക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്. ഇതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്ന് പലര്‍ക്കും അറിയാത്ത അവസ്ഥയാണ്. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് 1. നന്നായി കഴുകി വൃത്തിയാക്കുക ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും തങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കി കഴുകേണ്ടത് അനിവാര്യമാണ്. അല്ലാത്ത…

    Read More »
  • Kerala

    മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് ഓർത്തഡോക്സ് സഭാ നേതൃത്വം: സന്ദർശനം നടത്തിയത് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ

    തിരുവനന്തപുരം: രോഗത്തെ തുടർന്ന് ചികിത്സ തേടിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് ഓർത്തഡോക്സ് സഭാ നേതൃത്വം. മലങ്കര സഭയുടെ പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവുമായ ഉമ്മൻ ചാണ്ടി എംഎൽഎയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു വിലയിരുത്തുന്നതിനു വേണ്ടിയാണ് ഓർത്തഡോക്സ് സഭാ നേതൃത്വം ആശുപത്രിയിൽ എത്തി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കണ്ടത്. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗ്ഗീസ്‌ അമയിലും അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ്‌ ഏബ്രഹാമുമാണ് തിരുവനന്തപുരം നിംസ്‌ ആശുപത്രിയിൽ എത്തി സന്ദർശിച്ചത്. ഉമ്മൻചാണ്ടിയെ ചികിൽസിക്കുന്ന ഡോക്ടറുമായും മകൻ ചാണ്ടി ഉമ്മനുമായും ചികിത്സാ വിവരങ്ങൾ അന്വേഷിച്ചു. തിരുവനന്തപുരം ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ.സൈമൺ അലക്സും യൂത്ത് കോൺഗ്രസ്‌ നേതാവ് രാജേഷ് കടുവാകുഴിയും ഒപ്പമുണ്ടായിരുന്നു.

    Read More »
  • India

    സഭയിലെ പ്രതിഷേധ വീഡിയോ പകര്‍ത്തി; കോണ്‍ഗ്രസ് എം.പിക്ക് സസ്പെന്‍ഷന്‍

    ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സഭാ നടപടികള്‍ ചിത്രീകരിച്ചതിന് കോണ്‍ഗ്രസ് എം.പി. രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറാണ് രജനിയെ വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. പാര്‍ലമെന്റിലെ ബജറ്റ് സെഷനിടെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്തിയതിനെത്തുടര്‍ന്നാണ് നടപടി. In public domain y'day, on Twitter,there was dissemination of a video relating to proceedings of this House. I took a serious view of it&did all that was required. As a matter of principle&to keep sanctity of Parliament,no outside agency's involvement could be sought: RS Chairman pic.twitter.com/LMYrEJLHZ6 — ANI (@ANI) February 10, 2023 നന്ദിപ്രമേയത്തിന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിക്കുന്ന ദൃശ്യം പകര്‍ത്തി രജനി പാട്ടീല്‍ ട്വീറ്റ് ചെയ്തിരുന്നു.…

    Read More »
  • Crime

    വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

    മണിമല: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്ര കൊച്ചുപുരയ്ക്കൽ വീട്ടിൽ രഞ്ജിത്ത്(27) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 ൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയും ആയിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ വിജയകുമാർ,സുഭാഷ്, സി.പി.ഓ മാരായ രാഹുൽ,അജിത്ത്,ഷിഹാസ്, അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ആക്രമിച്ച കേസ്: ഭർത്താവ് അറസ്റ്റിൽ

    കോട്ടയം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. വേളൂർ കുളത്തൂത്തറ മാലി വീട്ടിൽ സച്ചിൻ കെ.എസ് (27) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷ്‌ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.ഐ മാരായ ഉദയകുമാർ പി.ബി, ജോർജ് വി ജോൺ, സി.പി.ഓ മാരായ രാധാകൃഷ്ണൻ കെ.എൻ, ജുനൈസ് എന്നിവരും ഡി.വൈ.എസ്.പി യോടൊപ്പം ഉണ്ടായിരുന്നു. ഇയാൾക്കെതിരെ സ്ത്രീധന പീഡനവും, പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ പ്രകാരമുള്ള കേസും രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Local

    കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികൾ പരിഹരിക്കുന്നതിന് ഡി.ജി.പി.യുടെ ഓൺലൈൻ അദാലത്ത് മാർച്ച് 15ന്

    കോട്ടയം: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പരാതികൾ പരിഹരിക്കുന്നതിനായി ഓൺലൈൻ അദാലത്ത് നടത്തും. മാർച്ച് മാസം 15നാണ് ഓൺലൈൻ അദാലത്ത് നടത്തുന്നത്. SPC Talks with Cops എന്ന പേരിൽ നടത്തപ്പെടുന്ന ഈ പദ്ധതിയിലേക്ക് ഉദ്യോഗസ്ഥര്‍ പരാതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 22 ആണ്. പരാതികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അയക്കേണ്ടത്. പരാതിയിൽ പരാതിക്കാരന്റെ മൊബൈൽ നമ്പർ ഉൾപ്പെടുത്തേണ്ടതാണ്. സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.

    Read More »
Back to top button
error: