LocalNEWS

കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികൾ പരിഹരിക്കുന്നതിന് ഡി.ജി.പി.യുടെ ഓൺലൈൻ അദാലത്ത് മാർച്ച് 15ന്

കോട്ടയം: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പരാതികൾ പരിഹരിക്കുന്നതിനായി ഓൺലൈൻ അദാലത്ത് നടത്തും. മാർച്ച് മാസം 15നാണ് ഓൺലൈൻ അദാലത്ത് നടത്തുന്നത്. SPC Talks with Cops എന്ന പേരിൽ നടത്തപ്പെടുന്ന ഈ പദ്ധതിയിലേക്ക് ഉദ്യോഗസ്ഥര്‍ പരാതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 22 ആണ്.

പരാതികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അയക്കേണ്ടത്. പരാതിയിൽ പരാതിക്കാരന്റെ മൊബൈൽ നമ്പർ ഉൾപ്പെടുത്തേണ്ടതാണ്. സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.

Back to top button
error: