Month: February 2023
-
India
ഹിന്‍ഡന്‍ബര്‍ഗിനെതിരേ നിയമ നടപടിക്ക് അദാനി ഗ്രൂപ്പ്; മസ്‌കിന് വേണ്ടി രംഗത്തെത്തിയ സ്ഥാപനവുമായി ധാരണ
ന്യൂഡല്‍ഹി: ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗിനെതിരേ അമേരിക്കയിലെ തന്നെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ് എന്ന നിയമ സ്ഥാപനവുമായി ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പ് ധാരണയിലെത്തി. നിയമ നടപടികള്‍ സംബന്ധിച്ച് വാക്ടെല്ലിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കിന് വേണ്ടി രംഗത്തെത്തിയ കമ്പനിയാണ് വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ്. സങ്കീര്‍ണമായ വലിയ ഇടപാടുകളുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് നിയമങ്ങളില്‍ വൈദഗ്ധ്യമുള്ള ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. അദാനി ഗ്രൂപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളില്‍ വലിയ നഷ്ടം നേരിട്ടിരുന്നു. സംഭവം രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
Read More » -
Crime
ആറാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി; മദ്രസാധ്യാപകന് 37 വര്‍ഷം കഠിനതടവ്
മലപ്പുറം: ആറാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 37 വര്‍ഷം കഠിനതടവ്. മഞ്ചേരി ചെറുകുളം എളങ്കൂര്‍ കിഴക്കുമ്പറമ്പില്‍ സുലൈമാനെ(56) യാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.ആര്‍. ദിനേഷ് ശിക്ഷിച്ചത്. 2015 ഏപ്രിലില്‍ കുട്ടിയെ നിര്‍ബന്ധിപ്പിച്ച് സിഗരറ്റ് വലിപ്പിച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കല്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. 37 വര്‍ഷം കഠിനതടവിനുപുറമേ 80000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 34 മാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
Read More » -
Kerala
സ്റ്റിക്കറില്ലാതെ പാഴ്‌സല്‍ വിറ്റ 40 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി; വൃത്തിഹീനമായി പ്രവര്‍ത്തിച്ച 7 ഹോട്ടലുകള്‍ അടപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരേ നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 7 സ്ഥാപനങ്ങള്‍ അടപ്പിച്ചു. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത 40 സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 321 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. 53 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 62 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മത്സ്യ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണ പാഴ്സലുകലുകളില്‍ സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ കേസുകള്‍ കൂടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഭക്ഷണം പാഴ്സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര സമയത്തിനുള്ളില്‍…
Read More » -
Kerala
മോന്‍സനുമായി ബന്ധം, കേസ് അട്ടിമറിക്കാന്‍ ശ്രമം; ഐജി ലക്ഷ്മണിനെ തിരിച്ചെടുത്തു
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഐജി ഗോഗുലത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷനായ സമിതിയാണ് നടപടി പിന്‍വലിച്ചത്. തട്ടിപ്പില്‍ ലക്ഷ്മണിന് ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തേ, ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബര്‍ പത്തിന് സസ്‌പെന്‍ഡ് ചെയ്തത്. മോന്‍സനെതിരേ തട്ടിപ്പുകേസ് എടുത്തിട്ടും അയാളുമായുള്ള ബന്ധം ഐജി തുടര്‍ന്നെന്നും, മോന്‍സനെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന ആവശ്യപ്രകാരം പിന്നീട് നീട്ടുകയായിരുന്നു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍, സോഷ്യല്‍ പോലീസിങ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരിക്കെയാണ് സസ്‌പെന്‍ഷനിലായത്. 2033 വരെ സര്‍വീസുണ്ട്. മോന്‍സന്‍ മാവുങ്കലിനെ ഐജി വഴിവിട്ടു സഹായിച്ചതായാണ് ക്രൈംബ്രാഞ്ച് മുന്‍പു കണ്ടെത്തിയത്. ഡിജിപി ആയിരുന്ന ലോക്‌നാഥ്…
Read More » -
Kerala
നാടകാന്തം അവർ ഒന്നായി; ഗവർണറുടെ വിമാന യാത്രാച്ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: വി.സി. നിയമനത്തെച്ചൊല്ലി ഉയർന്ന പൊടിപടലങ്ങളടങ്ങി, സംസ്ഥാന സർക്കാരിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമിടയിലെ മഞ്ഞുമുരുകി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ! നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കിക്കഴിഞ്ഞതിനെ തുടർന്നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 30 നാണ് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. സർക്കാർ- ഗവർണർ പോര് നിലനിൽക്കുമ്പോഴായിരുന്നു ആവശ്യം. എന്നാൽ, സംസ്ഥാന സർക്കാർ അതു പരിഗണിച്ചില്ല. തുടർന്ന് സർക്കാർ- ഗവർണർ തർക്കങ്ങളിൽ മഞ്ഞുരുകിയതോടെ ഫയൽ ധനവകുപ്പ് പരിഗണിച്ചു. ജനുവരി 24 ന് എക്സ്പെൻഡിച്ചർ വിംഗ് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാൻ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു. ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവർണർ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് അധികതുക അനുവദിച്ച്…
Read More » -
Crime
ഫോട്ടോഗ്രാഫറെന്ന വ്യാജേന പലയിടത്തും കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ
പാലക്കാട്: ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി നിസാമുദ്ദീനാണ് വാളയാറിൽ എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 55 ഗ്രാം എംഡിഎംഎയും കണ്ടെത്തി. ആലുവയിലെ വിവിധ ഭാഗങ്ങളിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നിസാമുദ്ദീനെന്ന് ഫോൺ രേഖകൾ തെളിയിക്കുന്നതായി എക്സൈസ് അറിയിച്ചു. ഫോട്ടോയെടുക്കുന്നെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി മരുന്ന് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ ബെംഗളൂരുവിൽനിന്ന് ആഡംബര ബസ് മാർഗം എത്തിച്ച എംഡിഎംഎയാണ് എക്സൈസ് പതിവ് വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയത്. ദൂരയാത്ര ചെയ്യുന്നതായി തെളിയിക്കാൻ ബാഗിൽ നിറയെ വസ്ത്രവും വിലകൂടിയ സുഗന്ധദ്രവ്യങ്ങളും കരുതും. ജീൻസിന്റെ പോക്കറ്റിലാണ് ലഹരി ഒളിപ്പിച്ചിരുന്നത്. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന്, നിരവധി പതിവ് ഇടപാടുകാർക്ക് ലഹരി എത്തിച്ചിരുന്നതായി തെളിഞ്ഞു. നിസാമുദ്ദീന്റെ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. ബിബിഎ ബിരുദമുള്ള നിസാമുദ്ദീന് ഒന്നര വർഷം മുൻപുവരെ വിദേശത്തെ സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. തുടർന്ന് നാട്ടിലെത്തിയ…
Read More » -
Kerala
പഞ്ചായത്ത് മെമ്പറിൽ നിന്ന് കൈക്കൂലി വാങ്ങിയ വി.ഇ.ഒ. അറസ്റ്റിൽ; 25000 രൂപയുടെ ഫണ്ട് പാസാക്കാൻ ആവശ്യപ്പെട്ടത് 1000 രൂപ
തൃശൂർ; വീടിന്റെ അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് പാസാക്കാൻ പഞ്ചായത്ത് മെമ്പറിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. കൈപ്പമംഗലം ഗ്രാമ പഞ്ചായത്തിലെ വിഇഒ ആയ പി ആർ വിഷ്ണുവാണ് പടിയിലായത്. 25,000 രൂപ അനുവദിക്കാൻ 1000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. നേരത്തെ കൈക്കൂലി വാങ്ങിയതിന് ഇയാളെ പഞ്ചായത്ത് അധികൃതർ താക്കീത് ചെയ്തിരുന്നു. കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വഴി ഷഹർബാന്റെ വീട് അറ്റകുറ്റപണിക്ക് 50000 രൂപയാണ് ഫണ്ട് അനുവദിച്ചത്. ഇതിൽ ആദ്യ ഗഡു 25000 രൂപ നേരത്തെ നൽകിയിരുന്നു. രണ്ടാം ഗഡു പാസാക്കണമെങ്കിൽ 1000 രൂപ നൽകണമെന്നായിരുന്നു വി ഇ ഒ ആയ വിഷ്ണു വീട്ടുടമസ്ഥയോട് ആവശ്യപ്പെട്ടത്. വാർഡ് മെമ്പർ വിഷ്ണുവിനെ വിളിച്ചെങ്കിലും കൈക്കൂലി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്നാണ് വിജിലൻസിനെ പഞ്ചായത്ത് മെമ്പർ വിവരം അറിയിച്ചത്. ഫിനോഫ്തലിൻ പൗഡർ പുരട്ടിയ ആയിരം രൂപ പഞ്ചായത്ത് മെമ്പർ നേരിട്ട് വിഷ്ണുവിന് നൽകി. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ…
Read More » -
Kerala
റിസോർട്ട് വിവാദം തിരിഞ്ഞുകൊത്തി: ഇ.പി. ജയരാജനും പി. ജയരാജനുമെതിരേ പാർട്ടി അന്വേഷണം, കമ്മിഷനെ നിയോഗിച്ചെന്നു സൂചന
തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും പരാതി ഉന്നയിച്ച സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സി.പി.എം. ഇതിനായി പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സൂചന. റിസോർട്ട് വിവാദത്തെച്ചൊല്ലി കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സമിതിയിൽ ഇപിയും പി. ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇപി സംസ്ഥാന സമിതിയിൽ ആരോപണം ഉന്നയിച്ചു. കണ്ണൂർ ജില്ലയിലെ മൊറാഴയിലുള്ള ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇപിക്കെതിരെ പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പരാതി ഉന്നയിച്ചത്. പിന്നാലെ പി ജയരാജന്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികൾ പാർട്ടിക്കു ലഭിച്ചു. എന്നാല്‍, പി ജയരാജന്‍ ഉന്നയിച്ച അതീവ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി ജയരാജന്‍ നിഷേധിച്ചു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യയ്ക്കുമാണ് ബന്ധമെന്നും, എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇപി വിശദീകരിച്ചു. പാർട്ടി…
Read More » -
Kerala
മുൻഗണനാ റേഷൻ കാർഡ് അനർഹമായി കൈവശം വച്ചത് 34,550 പേർ; പിഴയായി ഈടാക്കിയത് 5.17 കോടി രൂപ!
തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചവരിൽ നിന്ന് പിഴയായി ഈടാക്കിയത് 5.17 കോടി രൂപ! 2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേരാണ് അനർഹമായി റേഷൻകാർഡ് കൈവശം വച്ചത്. ഇവരുടെ കാർഡുകൾ മാറ്റുകയും പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ജില്ലാടിസ്ഥാനത്തിൽ ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ അനർഹമായി കാർഡുകൾ കൈവശം വെച്ചതായി കണ്ടെത്തിയത്-8896, രണ്ടാമത് പത്തനംതിട്ട-5572. ഈ സർക്കാരിന്റെ കാലയളവിൽ ആകെ 3,31,152 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 77962 പിങ്ക് കാർഡുകളും (പി.എച്ച്.എച്ച്) 246410 വെള്ള കാർഡുകളും (എൻ.പി.എൻ.എസ്) 6780 ബ്രൗൺ കാർഡുകളും (എൻ.പി.ഐ) ആണ്. ഇതേ കാലയളവിൽ മാറ്റി കൊടുത്ത റേഷൻ കാർഡുകളുടെ എണ്ണം 288271 ആണ്. ഇതിൽ 20712 മഞ്ഞ കാർഡുകളും 267559 പിങ്ക് കാർഡുകളുമാണ്. റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച ഓൺലൈൻ…
Read More » -
LIFE
റീ റിലീസിലും വൻ കളക്ഷൻ സ്വന്തമാക്കി മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ‘സ്‍ഫടികം’; ആദ്യ ദിനം നേടിയത്
മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് വിജയ ചിത്രം ‘സ്‍ഫടികം’ കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഭദ്രൻ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ടെലിവിഷനില്‍ ‘സ്‍ഫടികം’ കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‍ക്രീനില്‍ കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണം നേടിയ ആദ്യ ദിവസം ‘സ്‍ഫടികം’ കളക്ഷനിലും പ്രതീക്ഷയ്‍ക്കൊത്ത നേട്ടം സ്വന്തമാക്കി. റീ റീലീസായിട്ടും മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ‘സ്‍ഫടികം’ നേടിയത് 77 ലക്ഷമാണ് എന്ന് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നു. സിനിമയുടെ തനിമ നഷ്‍ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് നടത്തി 4കെ ദൃശ്യമികവോടെയായിരുന്നു ‘സ്‍ഫടികം’ വീണ്ടും തിയറ്ററുകളിലെത്തിയത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുതിയ കാലത്തിനൊത്ത് അവതരിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയും ചെയ്‍തിരുന്നു. ‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും…
Read More »