Month: February 2023
-
Crime
കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശിയാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെ 3 മണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ ഹോട്ടല്‍ ജീവനക്കാരനായി ശ്രീകാര്യത്ത് ജോലി നോക്കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വി.മുരളീധരന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ഒരു ജനലിന്റെ ചില്ലുകള്‍ തകര്‍ന്നു. മുറ്റത്തും വീടിനു ചുറ്റും രക്തത്തുള്ളികളും കണ്ടെത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതി ആക്രമണത്തിനുശേഷം ഉള്ളൂരില്‍നിന്ന് പട്ടം വരെ നടന്നുപോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
Read More » -
LIFE
പോഷക സമൃദ്ധം, ഗുണങ്ങളുമേറെ; അധികം ചെലവില്ലാതെ കൂർക്ക കൃഷി ചെയ്യാം
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക രുചികരവും ആരോഗ്യകരവുമായ ഒരു കിഴങ്ങ് വർഗവിളയാണ്. കൂർക്കകൾ കൂടുതലും മൺസൂണിനെ ആശ്രയിക്കുന്ന വിളയാണ്, വലിപ്പത്തിൽ ചെറുതാണെങ്കിലും, തനതായ രുചിയും സൌരഭ്യവും കൂർക്കയെ മരച്ചീനിക്ക് തുല്യമായി ജനപ്രിയമാക്കുന്നു. കേരളത്തിൽ, വിളവെടുത്ത പാടശേഖരങ്ങളിലും താഴ്ന്ന നിലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. നടീൽ മണൽ കലർന്ന മണ്ണിൽ കൂർക്ക നന്നായി വളരുന്നു. 15-20 ഗ്രാം തൂക്കമുള്ള മൂപ്പെത്തിയ കിഴങ്ങുകളാണ് നഴ്സറിയിൽ അരയടി അകലത്തിൽ നടുന്നത്. 3 ആഴ്ചയ്ക്കുശേഷം, 10-15 സെന്റീമീറ്റർ നീളമുള്ള ഇളം തണ്ടുകൾ മുറിച്ച് കൃഷിയിടത്തിൽ വീണ്ടും നടുന്നു. കടകളിൽ നിന്ന് വാങ്ങുന്ന വൃത്താകൃതിയിലുള്ള ചെറിയ ചൈനീസ് ഉരുളക്കിഴങ്ങ് മുളകൾ വളർത്താൻ ഉപയോഗിക്കാം. നടുന്നതിന് മുമ്പ് കൃഷിയിടം നന്നായി കിളയ്ക്കണം. 1 സെന്റിന് 1 കിലോഗ്രാം എന്ന അനുപാതത്തിൽ മണ്ണിൽ കുമ്മായം ചേർക്കുക. ഒരാഴ്ചയ്ക്ക് ശേഷം, ഒരു സെന്റിന് 40 കിലോഗ്രാം എന്ന അനുപാതത്തിൽ ചാണകം ചേർക്കുക. തുടർന്ന് 1.5…
Read More » -
LIFE
വാഴയെ ബാധിക്കുന്ന കീടങ്ങളെ എങ്ങനെ നിയന്ത്രിക്കാം? രോഗങ്ങളും അവയുടെ പരിഹാര മാർഗങ്ങളും ഇതാ…
വാഴ കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് കീടരോഗങ്ങൾ. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ അവയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. കേരളത്തിലെ വാഴ തോട്ടങ്ങളിൽ സാധാരണ കണ്ടുവരാറുള്ള കീടങ്ങളും അവയുടെ നിയന്ത്രണ മാർഗങ്ങളും പരിചയപ്പെടാം. 1. തണ്ടുതുരപ്പൻ: വാഴ നട്ട് 3 മാസത്തിന് ശേഷമാണ് തണ്ടുതുരപ്പന്റെ ആക്രമണം കാണാറുള്ളത്. വാഴത്തടയിലെ സുഷിരങ്ങളിലൂടെ ജലത്തിന് സമാനമായ നിറത്തിലുള്ള ദ്രാവകം വരുന്നതാണ് തണ്ടുതുരപ്പൻ ബാധിച്ചാലുള്ള പ്രധാന ലക്ഷണം. ഇതോടെ വാഴക്കൈകളും വാഴ തടയും ഒരുപോലെ നശിച്ചു പോകുന്നത് കാണാം. ഒരു വാഴയ്ക്ക് 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്ന അനുപാതത്തിൽ ഇലപ്പോളകൾക്കിടയിൽ ഇട്ടുകൊടുക്കുന്നത് തണ്ടുതുരപ്പന്റെ ആക്രമണം ഒരു പരിധിവരെ തടയും. 20 ഗ്രാം ബോവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി 5, 6, 7 മാസങ്ങളിൽ വാഴത്തടയിൽ തളിച്ചു കൊടുക്കുന്നത് മൂലം തണ്ടുതുരപ്പന്റെ ആക്രമണം തടയാം. ഉണങ്ങി തൂങ്ങുന്ന ഇലകൾ വാഴയിൽ നിർത്താതെ മുറിച്ചു മാറ്റണം. വാഴത്തടയിൽ ചെളി തേച്ചു കൊടുക്കുന്നതും മറ്റൊരു…
Read More » -
Kerala
അഭിഭാഷകവൃത്തിയില്‍ ഒരു വിധത്തിലുള്ള ജീര്‍ണതയും അനുവദിക്കരുത്, സുതാര്യതയ്ക്ക് ബാര്‍ കൗണ്‍സില്‍ ഇടപെടണം: മുഖ്യമന്ത്രി
കൊച്ചി: അഭിഭാഷകവൃത്തിയില്‍ ഒരു വിധത്തിലുള്ള ജീര്‍ണതയും അനുവദിക്കരുതെന്നും സുതാര്യശുദ്ധിയോടെയാകണം പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുള്ള തലങ്ങളില്‍ ഇടപെടേണ്ടത് ബാര്‍ കൗണ്‍സിലിന്റെ കടമയാണെന്നും അത് നിര്‍വഹിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കണമെന്ന് ഓര്‍മിപ്പിക്കുന്ന പല കാര്യങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്‌റ്റൈപ്പെന്‍ഡ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നീതി നിഷേധിക്കപ്പെടുന്നിടത്ത് സ്വമേധയാ തന്നെ അഭിഭാഷകര്‍ ഇടപെടുന്ന സംസ്‌കാരം മുന്‍പ് ഉണ്ടായിരുന്നു. സാമ്പത്തികേതരമായ മാനുഷിക പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു അത്തരം ഇടപെടലുകള്‍. ആ സംസ്‌കാരത്തെ ഇപ്പോള്‍ മറ്റു ചില പ്രവണതകള്‍ പകരം വയ്ക്കുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, അധികാരം തുടങ്ങിയവയെ ആദരിക്കുന്ന വിധത്തില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ നിയമനം കൃത്യമായി നടക്കണം. നിയമങ്ങളെ നീതി ലഭ്യമാക്കുന്നതിനുളള ഉപാധിയായി ഉപയോഗിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുകയുള്ളൂ. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ദുര്‍ബലപ്പെട്ടാല്‍ ജനാധിപത്യം ആകെ ദുര്‍ബലമാകും.…
Read More » -
Kerala
ഇന്ധന സെസ് പിന്‍വലിക്കണം, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
തൃശൂര്‍: സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമരം തുടങ്ങും. മാര്‍ച്ച് 31ന് മുമ്പ് വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ നിലവിലെ യാത്രാനിരക്ക് വെറും ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണം. വര്‍ഷങ്ങളായി ഒരു രൂപയാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ഇത് വര്‍ധിപ്പിക്കണം. ഫെബ്രുവരി 28ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലേക്കും ബസുടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. പെട്രോൾ ഡീസൽ സെസ്സ് പിൻവലിക്കണം. കേന്ദ്രം പെട്രോളിനും ഡീസലിനും ടാക്സ് കുറച്ചപ്പോൾ സംസ്ഥാനത്തോട് കുറയ്ക്കണം…
Read More » -
Food
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം; ഗ്രോബാഗിലും വളര്‍ത്താം വെളുത്ത വഴുതന
രാജ്യത്ത് എല്ലാ മേഖലകളിലും കൃഷി ചെയ്യുകയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പച്ചക്കറിയാണ് വഴുതന. വിവിധ ഇനത്തിലുള്ള വഴുതനകള്‍ നമ്മുടെ നാട്ടിലുണ്ട്. നിറത്തിലും ആകൃതിയിലും രുചിയിലുമെല്ലാം വൈവിധ്യമുള്ള വിളയാണിത്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം നല്ല പോലെ വഴുതന വളര്‍ന്നു വിളവ് തരും. വിവിധ തരത്തിലുള്ള വെളുത്ത ഇനം വഴുതനകളുണ്ട്. ടാങ്‌ഗോ, കൗഡ് നയണ്‍, ഈസ്റ്റര്‍ എഗ്ഗ്, വൈറ്റ് ബ്യൂട്ടി, ജപ്പാനീസ് വൈറ്റ് എഗ്ഗ് എന്നിവയാണ് ഗ്രോബാഗില്‍ വളര്‍ത്താന്‍ അനുയോജ്യ ഇനങ്ങള്‍. വലിയ ഉയരത്തില്‍ വളരാത്ത ഇവ നല്ല പോലെ പടരും. നടീല്‍ രീതിയും പരിപാലനവും വിത്ത് നട്ട് തൈമാറ്റി നടുന്ന രീതിയാണ് വഴുതനയുടെ കാര്യത്തില്‍ നല്ലത്. തൈകള്‍ മൂന്നോ നാലോ ഇല പ്രായമാകുമ്പോള്‍ ഗ്രോബാഗിലേക്ക് മാറ്റി നടാം. തുടര്‍ന്നു കൃത്യമായ പരിചരണം നല്‍കുക. നല്ല വെയില്‍ ആവശ്യമുള്ള വിളയാണിത്. ഇതിനാല്‍ ഗ്രോബാഗ് വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ചാണകപ്പൊടി,…
Read More » -
Kerala
കുംഭമാസപൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും
ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മ ശാസ്താക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്‌നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. രാത്രി 10ന് നട അടയ്ക്കും. നാളെ പുലര്‍ച്ചെ അഞ്ചിന് നടതുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 13 മുതല്‍ 17 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read More » -
Kerala
പഠനത്തോടൊപ്പം ജോലി കേരളത്തിലും യാഥാര്‍ഥ്യമാക്കും, വ്യാജ പ്രചാരണങ്ങൾ യുവാക്കൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി
കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശങ്ങളിലെ രീതി കേരളത്തിലും നടപ്പാകുമെന്നും യുവാക്കളെ തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കി സംഘടിപ്പിച്ച പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ കേരളം ഉപേക്ഷിക്കുകയാണെന്നും കേരളത്തില്‍ വ്യാവസായിക സൗഹൃദ അന്തരീക്ഷമില്ലെന്നുമുള്ള തെറ്റായ പ്രചാരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശങ്കകള്‍ സര്‍ക്കാര്‍ കാണുന്നുണ്ട്. പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസത്തിനുള്ള അവസരവുമാണ് വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. അത്തരം സൗകര്യങ്ങള്‍ ഇവിടെയും ഒരുക്കും. ഇതിന്റെ ഭാഗമായാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയത്. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാ9 മുന്നിട്ടിറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും മുഖ്യമന്ത്രി പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ സമസ്ത…
Read More » -
Kerala
ആംബുലൻസുകൾ വഴി മാറി സഞ്ചരിച്ചു; പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
പാലക്കാട്‍: പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കൾ. ചിറ്റൂർ സ്വദേശിനി അനിതയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി മറ്റു ആശുപത്രികളിലേക്കു കൊണ്ടുപോയ ആംബുലന്‍സുകൾ വഴിമാറിപോയതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മറ്റു ആശുപത്രിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ 108 ആംബുലന്‍സില്‍ അനിതയുടെ അമ്മയും ചെറിയമ്മയും കുഞ്ഞിനെയും കൊണ്ടുകയറി. അനിതയുടെ ഭര്‍ത്താവ് ഹരീഷും ആംബുലന്‍സില്‍ കയറിയെങ്കിലും ആശുപത്രി അധികൃതര്‍ ഇറങ്ങാന്‍ നിര്‍ബന്ധിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നല്ലേപ്പിള്ളി-നാട്ടുകല്‍ വഴി 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്താം. എന്നാല്‍ ഈ ആംബുലന്‍സ് പോയത് അണിക്കോട്-കല്ലുകൂട്ടിയാല്‍ കുന്നാച്ചി പാറ-അത്തിക്കോട് വഴിക്കാണ്. ഏകദേശം 8 കിലോമീറ്ററോളം അധികം കറങ്ങി തിരിഞ്ഞാണ് ആംബുലന്‍സ് ആശുപത്രിയിലെത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്തിനാണ് ഈ വഴിക്കു പോകുന്നതെന്ന് അനിതയുടെ ചെറിയമ്മ ആംബുലന്‍സ് ഡ്രൈവറോട് ചോദിച്ചെങ്കിലും എന്തായാലും വന്നു പോയില്ലെ ഇനി തിരിക്കാന്‍ നേരമില്ല എന്ന മറുപടിയാണത്രെ ലഭിച്ചത്.…
Read More » -
Health
ആയുസ്സു വേണമെങ്കിൽ ആരോഗ്യം വേണം, ആരോഗ്യം വേണമെങ്കിൽ ആഹാരം കുറയ്ക്കണം
ശരീരഭാരം കുറയ്ക്കുന്നതിലും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിലും ഭക്ഷണ ശീലങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഭക്ഷണ സമയം നമ്മുടെ ഭാരത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ഈ കുറിപ്പില്‍, ഭക്ഷണത്തിന്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിനെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യുന്നു. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ്. ദിവസം തുടങ്ങാന്‍ ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ശരീരത്തിന് നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടയോ തൈരോ പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ പ്രഭാതഭക്ഷണം, ആസക്തി കുറയ്ക്കാനും ദിവസം മുഴുവന്‍ പൂര്‍ണ്ണതയുടെ വികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നേരെമറിച്ച്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, പിന്നീട് ദിവസത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഉയര്‍ന്ന കലോറിയുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും. പ്രോട്ടീന്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ സമീകൃത ഉച്ചഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും ഉച്ചതിരിഞ്ഞ് മുഴുവനും നിങ്ങളെ പൂര്‍ണ്ണമായി നിലനിര്‍ത്താനും സഹായിക്കും. സമൃദ്ധമായ ഉച്ചഭക്ഷണവും ചെറിയ അത്താഴവും കഴിക്കുന്നത്…
Read More »