CrimeNEWS

കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശിയാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെ 3 മണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ ഹോട്ടല്‍ ജീവനക്കാരനായി ശ്രീകാര്യത്ത് ജോലി നോക്കിയിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് വി.മുരളീധരന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ഒരു ജനലിന്റെ ചില്ലുകള്‍ തകര്‍ന്നു. മുറ്റത്തും വീടിനു ചുറ്റും രക്തത്തുള്ളികളും കണ്ടെത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതി ആക്രമണത്തിനുശേഷം ഉള്ളൂരില്‍നിന്ന് പട്ടം വരെ നടന്നുപോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: