Month: February 2023

  • Crime

    വാഹനം വാങ്ങിയതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മില്‍ വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

    കൊച്ചി: വൈപ്പിനില്‍ വീണ്ടും കൊലപാതകം. വ്യാഴാഴ്ച ഭര്‍ത്താവ് ഭാര്യ കൊലപ്പെടുത്തി കായലില്‍ ചാടി മരിച്ചതിന്റെ ചൂടണയും മുന്‍പേ വെള്ളിയാഴ്ചയും കൊലപാതകം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് കുത്തേറ്റ് മരിച്ചു. നായരമ്പലം നെടുങ്ങാട് നികത്തിത്തറ വത്സന്റെ മകന്‍ സനോജ് (44)ആണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഞാക്കല്‍ സി.ഐ രാജന്‍ കെ. അരമന, എസ്.ഐ മാഹിന്‍ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയായ നായരമ്പലം കാട്ടൂക്കാരന്‍ അനില്‍ (54) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയഴ്ച രാത്രി 10ന് എടവനക്കാട് അണിയല്‍ കിഴക്ക് നെടുങ്ങാട് റോഡില്‍ മുണ്ടിചിറ പാലത്തിനു കിഴക്ക് വച്ചായിരുന്നു സംഭവം. ഇടതുപള്ളയിലാണ് കുത്തേറ്റത്. മുറിവിലൂടെ കുടല്‍ പുറത്തേക്ക് പോന്ന അവസ്ഥയാലായിരുന്നു. ഒരു ഇരുചക്രവാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളില്‍ രണ്ടു പേരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലും മരണത്തിലും കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതി തന്നെ കുത്തേറ്റയാളെയും കൊണ്ട് എടവനക്കാട്ടെ…

    Read More »
  • Kerala

    അഖിലേന്ത്യാ കിസാൻ സഭയുടെ കര്‍ഷക മഹാസംഗമം 23- ന് തിരുവനന്തപുരത്ത്: പ്രചാരണ ജാഥ 15, 16 തീയതികളിൽ ഇടുക്കിയിൽ

    തിരുവനന്തപുരം: അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഈ മാസം 23ന് തിരുവനന്തപുരത്ത് കര്‍ഷക മഹാസംഗമം സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി കര്‍ഷക രക്ഷായാത്ര തിരുവനന്തപുരത്തുനിന്നും കാസര്‍കോടുനിന്നും ആരംഭിച്ച് 17ന് തൃശൂരില്‍ സംഗമിക്കും. മൂന്ന് കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് കര്‍ഷകരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കുക. കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ബഫര്‍ സോണില്‍ നിന്നും ജനവാസമേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും താങ്ങുവിലയും ഉറപ്പാക്കുക, കാര്‍ഷികോല്‍പന്നങ്ങള്‍ തറവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഗമം. 10ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച തെക്കന്‍ മേഖലാ യാത്ര 15, 16 തീയതികളില്‍ ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും. 15ന് വൈകിട്ട് അഞ്ചിന് തൊടുപുഴയില്‍ എത്തുന്ന യാത്രയുടെ സ്വീകരണ സമ്മേളനം കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ ഒന്‍പതിന് കട്ടപ്പനയില്‍ നിന്നാരംഭിക്കുന്ന യാത്ര സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍…

    Read More »
  • Health

    തൈര് ആരോഗ്യ സംരക്ഷണത്തിൽ അഗ്രഗണ്യൻ, പക്ഷേ ചില ഭക്ഷണങ്ങൾക്കൊപ്പം കഴിച്ചാൽ അപകടകാരി

       തൈര് ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും മുടി വളരാനുമൊക്കെ ഉത്തമമാണ്. എന്നാൽ ചില ഭക്ഷ്യവസ്തുക്കളോടൊപ്പം തൈര് കഴിക്കാന്‍ പാടില്ല. തെറ്റായ കോമ്പിനേഷനുകള്‍ ചര്‍മത്തിനെ ദോഷകരമായി ബാധിക്കും. മാത്രമല്ല ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. മാങ്ങ പോലുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കാരുത്. ഇത് ഒരേസമയം ശരീരത്തില്‍ ചൂടും തണുപ്പും ഉണ്ടാക്കും. ശരീരത്തില്‍ വിഷാംശം ഉല്‍പാദിപ്പിക്കുകയും ചെയ്യും. രാത്രി തൈര് കഴിക്കാന്‍ പാടില്ല. പ്രോട്ടീന്‍ ധാരാളമടങ്ങിയ തൈര് കഫക്കെട്ട് ഉണ്ടാക്കും. പഴങ്ങളിലെ പഞ്ചസാരയില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, അലര്‍ജി, ടോക്സിന്‍ ഇവയെല്ലാം ഉണ്ടാക്കുന്നു. പഴങ്ങള്‍ക്കു പകരം റൂം ടെംപറേച്ചറില്‍ തൈരില്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. തൈരില്‍ ഉള്ളി ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളിയാകട്ടെ ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചര്‍മത്തില്‍ അലര്‍ജി പ്രശ്നങ്ങളായ ചുവന്ന പാടുകള്‍, സോറിയാസിസ്, എക്സിമ ഇവയ്ക്കു കാരണമാകും. തൈര് മൃഗങ്ങളുടെ പാലില്‍ നിന്ന് എടുക്കുന്നതായതിനാല്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളായ…

    Read More »
  • Movie

    മലയാളിയെ കരയിച്ച ‘ആകാശദൂത്’ പ്രദർശനത്തിനെത്തിയിട്ട് 30 വർഷം

    സിനിമ ഓർമ്മ മലയാളത്തിലെ ഏറ്റവും വലിയ കാശുവാരി കണ്ണീർപ്പടം ‘ആകാശദൂത്’ പ്രദർശനത്തിനെത്തിയിട്ട് 30 വർഷം. 1993 ഫെബ്രുവരി 12 നാണ് ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്‌തത്‌. അതിനും പത്ത് വർഷം മുൻപിറങ്ങിയ ഹോളിവുഡ് ചിത്രം ‘ഹൂ വിൽ ലവ് മൈ ചിൽഡ്രൻ’ തന്നെ സ്വാധീനിച്ചതായി ഡെന്നീസ് ജോസഫ് വെള്ളിപ്പെടുത്തിയിട്ടുണ്ട്. തെലുഗു, കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിൽ ‘ആകാശദൂത്’ റീമേയ്ക്ക് ചെയ്യപ്പെട്ടു. രക്താർബുദം ബാധിച്ച വിധവ, മക്കളെ അനാഥരാക്കാതെ ദത്തെടുക്കലിന് വിട്ട് കൊടുത്ത കഥയാണ് ‘ആകാശദൂതി’ന്റെത്. സിനിമയുടെ തുടർച്ചയായി ടി.വി സീരിയൽ വന്നു. അതിൽ ദത്തെടുക്കപ്പെട്ട കുട്ടികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ചേരുന്നതായാണ് സംവിധായകൻ ആദിത്യൻ വിഭാവനം ചെയ്‌തത്‌. സിനിമയിൽ സീന ആന്റണിയാണ് മൂത്ത കുട്ടിയെ അവതരിപ്പിച്ചത്. പക്ഷേ സീരിയലിൽ ആ കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കഥ തുടങ്ങുന്നത്. നടി ചിപ്പിയാണ് സീരിയലിൽ മൂത്ത കുട്ടിയായി അഭിനയിച്ചു. സീരിയലിന്റെ നിർമ്മാണം ചിപ്പിയുടെ ഭർത്താവ്…

    Read More »
  • NEWS

    മരണശേഷവും നിലനില്‍ക്കുന്ന സമ്പാദ്യം സത്കര്‍മ്മങ്ങൾ മാത്രം, അല്ലെങ്കില്‍ ജീവിതത്തിന് എന്തർത്ഥം…?

    വെളിച്ചം ആ വ്യാപാരി ദിവസവും രാവിലെ കുറെ നേരം പ്രാര്‍ത്ഥിക്കും. പിന്നീട് ഉച്ചവരെ കട തുറക്കും. ഉച്ചകഴിഞ്ഞ് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങും. ഒരിക്കല്‍ നാട്ടിലെ ധനികന്‍ എത്തി വ്യാപാരിയുടെ തലയില്‍ ഒരു തൊപ്പിവെച്ചുകൊടുത്തിട്ടു പറഞ്ഞു: “ഇത് ഏറ്റവും വിഢ്ഢിയായ മനുഷ്യനുളള കിരീടമാണ്. താങ്കളല്ലാതെ മറ്റാരെങ്കിലും ഉച്ചവരെമാത്രം കട തുറന്നിരിക്കുമോ…? രാത്രിവരെ കടതുറന്നാല്‍ എത്രയധികം വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. നിങ്ങളേക്കാള്‍ വിഢ്ഢിയായ ഒരാളെ എന്നെങ്കിലും കാണുകയാണെങ്കില്‍ അന്ന് ഈ തൊപ്പി അയാള്‍ക്ക് കൊടുക്കണം.” വര്‍ഷങ്ങള്‍ കടന്നുപോയി. ധനികന്‍ രോഗബാധിതനായി. സന്ദര്‍ശനത്തിനെത്തിയ വ്യാപാരി ചോദിച്ചു: “മരിച്ചുപോകുമ്പോള്‍ നിങ്ങളുടെ കൂടെപോരുന്ന എന്തെങ്കിലും നിങ്ങള്‍ സമ്പാദിച്ചിട്ടുണ്ടോ…? ഭാര്യയോ മക്കളോ പോരുമോ…? സാമ്പാദിച്ചുവെച്ച ധനം നിങ്ങള്‍ക്കു കുടെ കൊണ്ടുപോകാന്‍ പറ്റുമോ?” വ്യാപാരി ഇല്ലെന്ന് മറുപടി നല്‍കി. ” ഇപ്പോള്‍ ഞാന്‍ എന്നേക്കാള്‍ വിഢ്ഢിയായ ഒരു മനുഷ്യനെ കണ്ടുമുട്ടിയിരിക്കുന്നു. നിങ്ങള്‍ സമ്പാദിച്ചതൊന്നും നിങ്ങളുടെ കൂടെ പോരില്ല. പക്ഷേ ഞാന്‍ ചെയ്ത പ്രവര്‍ത്തികളുടെ പേര് എന്റെ കൂടെയുണ്ടാകും…” വ്യാപാരി നിശബ്ദനായി കേട്ടു കിടന്നു.…

    Read More »
  • India

    അമ്മ കൂടുതല്‍ പ്രാധാന്യം നല്‍കിയത് മറ്റൊരുബന്ധത്തിന്; കുട്ടിയെ അച്ഛനൊപ്പംവിട്ടത് ശരിവെച്ച് ഹൈക്കോടതി

    ബംഗളൂരു: കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുടുംബകോടതി ഉത്തരവ് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. അമ്മയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കാരണം കുഞ്ഞിനെ അച്ഛന്റെ സംരക്ഷണയില്‍വിട്ടുള്ള ഉത്തരവാണ് ഹൈക്കോടതിയും ശരിവെച്ചത്. മറ്റൊരു ബന്ധത്തിനാണ് അമ്മ കൂടൂതല്‍ പ്രധാന്യം നല്‍കിയതെന്നും കുട്ടിയെ അവഗണിച്ചെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. അമ്മ കുഞ്ഞിന് യാതൊരു മുന്‍ഗണനയും നല്‍കിയില്ലെന്ന് തെളിയിക്കാന്‍ അച്ഛന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അമ്മയുടെ അപ്പീല്‍ ഹര്‍ജി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയ അമ്മ, കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം താമസിപ്പിച്ച് വീണ്ടും ബംഗളൂരുവിലേക്ക് മടങ്ങി പുതിയ പങ്കാളിക്കൊപ്പം താമസം തുടരുകയാണ് ചെയ്തത്. കുട്ടിയുടെ ക്ഷേമത്തെക്കാളേറെ മറ്റൊരാളുമായുള്ള ബന്ധത്തിനാണ് അമ്മ കൂടുതല്‍ മുന്‍ഗണന നല്‍കിയത്. മാത്രമല്ല, അമ്മയുടെ പെരുമാറ്റവും പരുക്കനാണ്. ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമല്ല, കൗണ്‍സിലിങ്ങിനിടെപ്പോലും യുവതി പരുക്കനായാണ് പെരുമാറിയതെന്നും പൊതുഇടത്തില്‍ ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയിരുന്നതായും കോടതി പറഞ്ഞു. വിവാഹമോചിതരായ ഡോക്ടര്‍മാരായ യുവാവും യുവതിയും 2011-ല്‍ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ടാണ് വിവാഹിതരായത്. ആദ്യവിവാഹത്തില്‍…

    Read More »
  • Crime

    ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തയാള്‍ മദ്യപിച്ച് ബസ് ഓടിച്ചു; കൊച്ചിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍

    കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് ലൈസന്‍സ് സസ്പെന്റ് ചെയ്ത ഡ്രൈവര്‍ വീണ്ടും ബസ് ഓടിച്ചു. മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെയാണ് ഇത്തവണ നേരിയമംഗലം സ്വദേശി അനില്‍ കുമാര്‍ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് ഓടിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടിയിലായത്. വാഹനം ഓടിക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തയാള്‍ വാഹനമോടിച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.

    Read More »
  • Kerala

    മെഡി. കോളജില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ: സുരക്ഷാജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ചെന്ന് കുടുംബം

    കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)ന്റെ മരണത്തിലാണ് ആശുപത്രിയിലെ മാതൃ, ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരേ പരാതി ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയില്‍നിന്ന് വിശ്വനാഥന്‍ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചിരുന്നതായും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് കടുത്ത മാനസികപ്രയാസമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമെന്നും ലീല പറഞ്ഞു. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    Read More »
  • Kerala

    പാര്‍ട്ടി ഫണ്ട് തിരിമറി; പി.കെ ശശിക്കെതിരായ അന്വേഷണച്ചുമതല പുത്തലത്ത് ദിനേശന്

    പാലക്കാട്: സി.പി.എം ഫണ്ട് തിരിമറി നടത്തിയതില്‍ മുന്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ പാര്‍ട്ടിതല അന്വേഷണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ചുമതല. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം. പി.കെ ശശി പാര്‍ട്ടി ഫണ്ട് വ്യാപകമായി തിരിമറി നടത്തിയെന്ന് ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചേര്‍ന്ന ജില്ലാക്കമ്മറ്റിയോഗം ആരോപണം വിശദമായി പരിശോധിച്ചു. 2017 ല്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിരിച്ചെടുത്ത ഫണ്ടും മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്നും വന്‍ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. കൂടാതെ ശശി, തന്റെ കുടുംബക്കാരെ സി.പി.എം നേതൃത്വത്തിലുള്ള സഹകരണസംഘത്തില്‍ ജോലിക്ക് നിയോഗിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പുത്തലത്ത് ദിനേശന്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫീസില്‍ നേരിട്ട് എത്തി അന്വേഷണം നടത്താനാണ് നിര്‍ദേശം.…

    Read More »
  • Kerala

    കോട്ടയത്ത് യുഡിഎഫ് കര്‍ഷകസമര പ്രഖ്യാപനം; സമരം ചെയ്യുന്ന കര്‍ഷകരെ മോദിക്കൊപ്പം പിണറായി വിജയനും തീവ്രവാദികളും അര്‍ബന്‍ നക്‌സലേറ്റുകളുമായി ചിത്രീകരിക്കുകയാണ്: വി.ഡി.സതീശന്‍

    കോട്ടയം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശത്രുതാ മനോഭാവത്തോടെ കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളും അര്‍ബന്‍ നക്‌സലേറ്റുകളുമായി ചിത്രീകരിക്കുകയാണ് മോദിക്കൊപ്പം പിണറായി വിജയനും ചെയ്യുന്നത്.വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഇരു സര്‍ക്കാരുകളും അവഗണിക്കുകയാണ്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവിലും കര്‍ഷകരോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ഏഴ് ഇന കാര്‍ഷികവിളകള്‍ക്കായി യുഡിഎഫ് സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലായി പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. കര്‍ഷകരെ പാട്ടിലാക്കാന്‍ ഇന്ന് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 400 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കാന്‍ തയ്യാറാകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കോട്ടയം തിരുനക്കരയില്‍ യു ഡി എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷനും കര്‍ഷകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബ്ബര്‍ കര്‍ഷകര്‍ക്കായി കോട്ടയത്ത് സമ്മേളനം വിളിച്ചുകൂട്ടുന്ന പിണറായി വിജയന്‍ റബ്ബര്‍ കര്‍ഷകരോടുള്ള സ്‌നേഹം ബജറ്റില്‍ കാണിച്ചില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍…

    Read More »
Back to top button
error: