Month: February 2023

  • Kerala

    കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല; കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

    പാലക്കാട്: കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല.അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്.ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമർശം.പോപ്പുലർ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും, കർണാടകം സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞു. ഇതിനോടാണ് എംവിഗോവിന്ദന്‍റെ പ്രതികരണം. നികുതി ബഹിഷ്കരണവിവാദം സർക്കാരിനും മുഖ്യമന്ത്രിക്കെതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും സർക്കാരിനെ ബാധിക്കില്ല.പി കെ ശശിക്കെതിരായ അന്വേഷണം മാധ്യമ സൃഷ്ടി മാത്രം.റിസോർട്ട് വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

    Read More »
  • Local

    ഹരിപ്പാട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

    ഹരിപ്പാട്: ആലപ്പുഴയില്‍ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു. വള്ളികുന്നം സ്വദേശി നജീബ് (41)നാണ് പരിക്കേറ്റത്. ദേശീയപാതയിൽ ടി കെ എം എം കോളേജന് സമീപം കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്ത് നിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നജീബിനെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    കാട്ടാക്കടയിൽ തൊഴിലുറപ്പ് ജോലികൾക്കിടയിൽ പുരയിടത്തിൽ നിന്ന് നാടൻ ബോംബ് കണ്ടെത്തി

    തിരുവനന്തപുരം: കാട്ടാക്കടയിൽ തൊഴിലുറപ്പ് ജോലികൾക്കിടയിൽ പുരയിടത്തിൽ നിന്ന് നാടൻ ബോംബ് കണ്ടെത്തി. പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട് ഇറയാംകോട് ഇന്നലെ രാവിലെയാണ് സംഭവം. കാപ്പിക്കാട് സ്വദേശി ഖദറുദ്ദീന്റെ ഭൂമിയിലാണ് നാടൻ ബോംബ് കണ്ടെത്തിയത്. അടുത്തിടെ ഈ പ്രദേശത്ത് നിന്നാണ് മംഗലപുരം സ്റ്റേഷൻ പരിധിയിലെ ബോംബേറ്, വധശ്രമ കേസുകളിലെ പ്രതിയെ ഒളിവിൽ കഴിയവേ പൊലീസ് പിടികൂടിയത്. കല്ലിനിടയിൽ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ടേപ്പ് ചുറ്റിയ നാടൻ ബോംബിൽ ചിരട്ട കമഴ്ത്തിയ നിലയിലായിരുന്നു. ജോലിക്കിടെ തൊഴിലാളികൾ ചിരട്ട എടുത്തപ്പോഴാണ് നാടൻ ബോംബ് കണ്ടത്. വിവരമറിഞ്ഞ് കാട്ടാക്കട പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ബോംബ് നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡ് കൊണ്ടു പോയി.സ്വാതന്ത്ര്യസമര സേനാനികൾക്കു പതിറ്റാണ്ടുകൾക്ക് മുൻപേ പതിച്ച് നൽകിയ സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയ പുരയിടത്തില്‍ ആൾ താമസം ഇല്ല. ഇവിടെ നേരത്തെ റബർ കൃഷി ചെയ്തിരുന്നു. റബർ മുറിച്ചിട്ട് ആറ് മാസം കഴിഞ്ഞു. ഇതിന് ശേഷമാണ് ഇവിടെ ബോംബ് വന്നതെന്നാണ്…

    Read More »
  • Kerala

    ഇടുക്കി മാങ്കുളം വലിയപാറകുടിയിൽ കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

    മാങ്കുളം: ഇടുക്കി മാങ്കുളം വലിയപാറകുടിയിൽ കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റിൽ വീണത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ തെന്നി കിണറ്റിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നുമാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഭീഷണിയായ അരിക്കൊമ്പനെന്ന ഒറ്റയാനെ പിടിച്ചു മാറ്റണമെന്ന റിപ്പോർട്ട്‌ വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ആക്രമണകാരികളായ ചക്കകൊമ്പനെയും, മൊട്ടവാലനെയും പിടികൂടി റേഡിയോ കോളറും ഘടിപ്പിക്കാനുമാണ് റിപ്പോര്‍ട്ട് നി‍ർദ്ദേശിക്കുന്നത്. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരിൽ നിന്നും ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലുള്ളവര്‍ക്ക് ഭീഷണി വര്‍ധിച്ചതിന് പിന്നാലെയാണ് ഇത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായി 301 കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനും ശുപാർശയുണ്ട്. കടുവശല്യം രൂക്ഷമായ അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ…

    Read More »
  • Social Media

    തിരുവഞ്ചൂർ രാധാകൃഷ്ണൻ മകനോട് പറഞ്ഞത്…ഇങ്ങനെ ആവണം നേതാക്കൾ… യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവി​ന്റെ കുറുപ്പ് ശ്രദ്ധേയമാകുന്നു

    കോൺഗ്രസി​ന്റെ ശക്തനായ നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആ​ദർശ രാഷ്ട്രീയം കൊണ്ടും ശക്തമായ നിലപാടുകൊണ്ടും എന്നും ശ്രദ്ധിക്കപ്പെട്ട നേതാവാണ് അദ്ദേഹം. പൊതു പ്രവർത്തന രം​ഗത്തും അതോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുമായി സജീവമായ അദ്ദേഹത്തി​ന്റെ മകൻ അർജുൻ രാധാകൃഷ്ണനോട്‌ തിരുവഞ്ചൂർ പറഞ്ഞത് “നീ ഗ്രൗണ്ട് ലെവലിൽ വർക്ക് ചെയ്തു ഉയർന്നു വരൂ അപ്പോഴേ ഈ പ്രസ്ഥാനത്തിനോട് നിനക്ക് സ്നേഹം വരൂ” എന്നാണ്. തിരുവഞ്ചൂർ മകന് നൽകിയ ഈ ഉപദേശം ഇപ്പോൾ പുറം ലോകം അറിഞ്ഞത് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവായ ജ്യോതി ​ഗം​ഗാദര​ന്റെ ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ്. നിലവിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനാണ് അർജുൻ. രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അർജുനും പങ്കെടുത്തിരുന്നു. ശ്രീനഗറിൽ നടന്ന ജോഡോ യാത്രയുടെ സമാപനത്തിൽ കേരളത്തിൽ നിന്നുള്ള വിവിധ യൂത്ത് കോൺ​ഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹവും പങ്കെടുത്തിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് കാശ്മീരിൽ എത്തിയപ്പോഴാണ് ജ്യോതി അർജുനോട്‌…

    Read More »
  • Kerala

    നാണയങ്ങള്‍ മാത്രം 10 കോടി രൂപ; മണ്ഡല, മകരവിളക്കില്‍ ശബരിമല വരുമാനം 360 കോടി

    ശബരിമല: നാണയങ്ങള്‍ എണ്ണിത്തീര്‍ന്നതോടെ മണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയിലെ വരുമാനം 360 കോടി രൂപയായി ഉയര്‍ന്നു. നാണയങ്ങള്‍ രണ്ടു ഘട്ടമായി എണ്ണിത്തീര്‍ത്തപ്പോള്‍ 10 കോടി രൂപയാണ് കിട്ടിയത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 വരെ നാണയങ്ങള്‍ എണ്ണിയപ്പോള്‍ 5.71 കോടി രൂപയും ഈ മാസം 5 മുതല്‍ വെള്ളിയാഴ്ച വരെ എണ്ണിയപ്പോള്‍ 4.29 കോടി രൂപയും ലഭിച്ചു. അതേസമയം, വരുമാനത്തിന്റെ പകുതിയും ചെലവ് ഇനത്തില്‍ കൊടുത്തു തീര്‍ക്കേണ്ടി വരുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ജല അതോറിറ്റിക്കു കുടിശിക ഇനത്തില്‍ 5 കോടിയും വൈദ്യുതി ചാര്‍ജായി കെഎസ്ഇബിക്ക് 5 കോടിയും നല്‍കി. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ പരിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു.

    Read More »
  • India

    ഇന്ത്യയിലെ ഇപ്രിക്‌സ് ഫോർമുലാ റേസിൽ പങ്കെടുത്ത് സച്ചിനും ദുൽഖർ സൽമാനും

    ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ ലോകത്തിലെ പ്രശസ്തരായ റേസേയ്സ് കുതിക്കുന്ന വർണാഭമായ കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകളുമായി താരങ്ങളും പങ്കെടുത്ത വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ് . മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും സച്ചിൻ ടെണ്ടുൽക്കറും മുഖ്യാഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് സിംഗിൾ സീറ്റർ എലെക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ നടന്നത്. ആയിരക്കണക്കിന് റേസിങ് ആരാധകർ തടിച്ചു കൂടിയ വേദിയിൽ ഫോർമുല വണ്ണിന് ഇന്ത്യയിലെ സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളും ആശംസകളുമായി എത്തിയപ്പോൾ താരനിബിഢമായ ഫോർമുല വൺ റേസിനാണ് ഹൈദരബാദ് സാക്ഷ്യം വഹിച്ചത്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവി , യാഷ് , റാം ചരൺ തുടങ്ങി നിരവധി താരങ്ങൾ എത്തിയ വേദി കൂടി…

    Read More »
  • Crime

    പന്തളത്ത് യുവതിയെ കൊന്നത് മരക്കഷണംകൊണ്ട് തലയ്ക്കടിച്ച്; ഒപ്പംതാമസിച്ചയാളെ തിരയുന്നു

    പത്തനംതിട്ട: പന്തളത്ത് യുവതിയെ കൊലപ്പെടുത്തിയത് മരക്കഷണംകൊണ്ട് തലയ്ക്ക് അടിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയാണ് മരണകാരണം സ്ഥിരീകരിച്ചത്. പുന്തല തുളസീഭവനത്തില്‍ സജിത(40)യാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ പോലീസ് തിരയുന്നു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സജിതയെ പൂഴിക്കാട്ടുള്ള വാടകവീട്ടില്‍ തലയ്ക്ക് അടിയേറ്റനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. അടിക്കാന്‍ ഉപയോഗിച്ചിരുന്ന മരക്കഷണം സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. പന്തളം പൂഴിക്കാട്ട് തച്ചിരേത്ത് ലക്ഷ്മിനിലയത്തില്‍ മൂന്നുവര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഷൈജുവും സജിതയും. നാട്ടുകാരുമായി വലിയ ബന്ധം ഇല്ലായിരുന്നു. വെള്ളിയാഴ്ച രാത്രി ഷൈജു, സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവര്‍ എത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങി. തലയ്ക്ക് അടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സജിതയെ പോലീസാണ് ആശുപത്രിയിലാക്കിയത്. സജിത വിവാഹിതയാണ്. ഭര്‍ത്താവുമായി അകന്ന് കഴിയുകയുമായിരുന്നു. തിരുവല്ലയില്‍ ഒരു കടയിലെ ജീവനക്കാരിയായിരുന്ന സജിത ഫെയ്സ്ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെട്ടത്.…

    Read More »
  • Crime

    ഡസ്‌കില്‍ കൊട്ടി ശബ്ദമുണ്ടാക്കിയെന്ന് ആരോപണം; മൂന്നാം ക്ലാസുകാരന്റെ കരണത്തടിച്ച് അധ്യാപിക

    തൊടുപുഴ: ക്ലാസില്‍ വച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി. ഇടുക്കി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ടീച്ചര്‍ ക്ലാസിലില്ലാതിരുന്നതിനാല്‍ കുട്ടികളില്‍ ചിലര്‍ ഡസ്‌ക്കില്‍ കൊട്ടി ശബ്ദമുണ്ടാക്കി. ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ഡസ്‌കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോള്‍ ടീച്ചര്‍ അടിച്ച കാര്യം കുട്ടി പറഞ്ഞു. വേദനയെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര്‍ പോലീസിനെ അറിയിച്ചു. സ്‌കൂളിലെ താത്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.

    Read More »
  • Crime

    ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുതിരവട്ടത്തുനിന്ന് ചാടിപ്പോയി; വേങ്ങരയില്‍ ബസ് ഇറങ്ങിയപ്പോള്‍ പിടികൂടി

    കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പിടികൂടി. വേങ്ങരയില്‍ ബസ് ഇറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. മലപ്പുറം വേങ്ങര സഞ്ചിത് പാസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് കടന്നുകളഞ്ഞത്. ഫൊറന്‍സിക് ലാബിലെ തടവുകാരിയായിരുന്നു. ശനിയാഴ്ചയാണ് പൂനംദേവിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ശൗചാലയത്തിന്റെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കി മാറ്റിയാണ് ഇവര്‍ രക്ഷപ്പെട്ടത്. വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിയ നിലയില്‍ കണ്ടെത്തിയ സുരക്ഷാ ജീവനക്കാര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം. ഞായറാഴ്ച പുലര്‍ച്ചെ 12.15 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം വേങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് പൂനം. ഭര്‍ത്താവ് സഞ്ചിത് പാസ്വാനെ പൂനം ദേവി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. മുന്‍പ് കുതിരവട്ടത്തുനിന്ന് രണ്ടു അന്തേവാസികള്‍ ചാടിപ്പോയിരുന്നു.

    Read More »
Back to top button
error: