KeralaNEWS

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സിസ തോമസിനെ മാറ്റി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽകാലിക വിസി സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കെടിയു വിസി ഡോ. എം എസ് രാജശ്രീക്ക് പകരമായിരുന്നു സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ചത്. സിസക്ക് പുതിയ തസ്തിക പിന്നീട് തീരുമാനിക്കുമെന്നാണ് വിശദീകരണം.

ജോയിന്റ് ഡയറക്ടർ ആയിരിക്കെയായിരുന്നു ഗവർണർ സിസ തോമസിനെ കെടിയു വിസിയാക്കിയത്. സിസ തോമസിനെതിരായ നടപടി വിസി നിയമനത്തെ ബാധിക്കില്ലെങ്കിലും സർക്കാർ പോരിന് തന്നെയാണ്. സുപ്രീംകോടതി വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ രാജശ്രീക്ക് ഇത് വരെ നിയമനം നൽകിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: