CrimeNEWS

അച്ഛനെ മകൻ്റെ മുന്നിലിട്ട് വെട്ടിനുറുക്കി, കൊലപാതകത്തിന് ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്ത മകനടക്കം 3 പേര്‍ അറസ്റ്റില്‍

  സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ മകന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്തു എന്നു പൊലീസ് റിപ്പോർട്ട്. ബെംഗ്‌ളൂറു മറാത്ത് ഹള്ളിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. നാരായണ സ്വാമി കൊല്ലപ്പെട്ട കേസില്‍ ആദര്‍ശ, ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം കൊല്ലപ്പെട്ടയാളുടെ മകന്‍ 32കാരനായ മണികാന്തയേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 13നാണ് നാരായണ സ്വാമി കൊല്ലപ്പെടുന്നത്. സ്വന്തം ഫ്ലാറ്റിന് പുറത്തുനിന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മകന്‍ മണികാന്ത ദൃക്‌സാക്ഷിയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷിനിലെത്തി മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ വൈകാതെ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് പൊലീസ് ചുരുളഴിക്കുകയായിരുന്നു.

Signature-ad

തന്റെ ഭാര്യ അര്‍ച്ചനയ്ക്ക് അച്ഛന്റെ പേരിലുള്ള ഫ്ലാറ്റ് നല്‍കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മണികാന്ത പൊലീസിനോടു സമ്മതിച്ചു. മണികാന്തിന്റെ രണ്ടാം ഭാര്യയാണ് അര്‍ച്ചന. നേരത്തെ ആദ്യഭാര്യയെ കൊന്ന കേസില്‍ മണികാന്ത ജയിലിലായിരുന്നു. പിന്നീട് 2020ല്‍ പുറത്തിറങ്ങുകയും അര്‍ച്ചനയെ വിവാഹം കഴിക്കുകയുമായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അര്‍ച്ചനയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്തതിനാല്‍ മണികാന്ത വീണ്ടും ജയിലില്‍ പോയി.

ജയിലില്‍ നിന്നിറങ്ങിയ മണികാന്ത അറിയുന്നത് അച്ഛന്റെ പേരിലുള്ള ഫ്ലാറ്റ് അര്‍ച്ചനയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു എന്നതാണ്. സാമ്പത്തികമായി അര്‍ച്ചന പ്രതിസന്ധിയിലായി എന്നതാണ് ഇതിന് കാരണം. എന്നാല്‍ ഇതിനെ എതിര്‍ത്ത മണികാന്ത അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ജയിലില്‍ വച്ച് പരിചയപ്പെട്ട രണ്ടുപേര്‍ക്കാണ് പ്രതി ക്വട്ടേഷന്‍ നല്‍കിയത്.

കൊലപാതകം നടത്തിയാല്‍ ഒരുകോടി രൂപ നല്‍കം എന്നായിരുന്നു വാഗ്ദാനം. ക്രൂരകൃത്യത്തിനായി ഒരു ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. സംഭവത്തില്‍ മണികാന്ത ഉള്‍പെടെ മൂന്നുപേർ അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: