CrimeNEWS

ഒറ്റപ്പാലത്ത് വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് പൂട്ടുകുത്തിത്തുറന്ന് കവര്‍ച്ച; 6.75 ലക്ഷത്തിന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 6.75 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. കടമ്പൂര്‍ കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജയിംസിന്റെ (33) വീട്ടിലാണു ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്.

മാലകളും മോതിരങ്ങളും കുരിശും ഉള്‍പ്പെടെ 16 പവന്‍ സ്വര്‍ണവും 60 ഗ്രാം വെള്ളി ആഭരണങ്ങളുമാണു നഷ്ടപ്പെട്ടത്. അതേസമയം, 4 സ്വര്‍ണവളകള്‍ വീടിനുള്ളില്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവ സ്വര്‍ണമല്ലെന്നു കരുതി ഉപേക്ഷിച്ചതാകാമെന്നു പോലീസ് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. വീട്ടില്‍ മറ്റു മുറികളിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്.

Signature-ad

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ വീടു പൂട്ടിയിറങ്ങിയ കുടുംബം രാത്രി 10 നു തിരിച്ചെത്തിയപ്പോഴാണു മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഒറ്റപ്പാലം പോലീസും ശാസ്ത്രീയ പരിശോധന വിഭാഗങ്ങളും സ്ഥലത്തെത്തി തെളിവെടുത്തു.

 

 

Back to top button
error: