CrimeNEWS

വിവാഹമോചിതയാണെന്ന വ്യാജേന ചാറ്റുചെയ്തു ‘ചീറ്റിങ്’; മൂന്നുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹമോചിതയായ സ്ത്രീയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹംചെയ്യാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതില്‍ മുഹമ്മദ് അദ്‌നാനെ(31)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്.

മുഹമ്മദ് അദ്‌നാന്‍

ഏഴുമാസം മുന്‍പാണ് അനഘ എന്നു പേരുള്ള പെണ്‍കുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ പലഘട്ടങ്ങളിലായി അരിയല്ലൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്‌നാനായും രണ്ടു റോളുകളാണ് ഇയാള്‍ കൈകാര്യംചെയ്തിരുന്നത്. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യല്‍മീഡിയയില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചുനല്‍കി.

Signature-ad

കബളിപ്പിക്കപ്പെട്ടതാണെന്ന സംശയത്തില്‍ യുവാവ്, ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: