Month: January 2023

  • Kerala

    വക്കന്‍ പറവൂരില്‍ കുഴിമന്തി കഴിച്ച 17 പേര്‍ക്ക് ഭക്ഷ്യവിഷബാധ; യുവതിയുടെ നില ഗുരുതരം

    കൊച്ചി: വടക്കന്‍ പറവൂരില്‍ മജ്‌ലിസ്ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്കു ഭക്ഷ്യവിഷബാധ. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഭക്ഷ്യവിഷബാധയേറ്റ 9 പേര്‍ കുന്നുകര എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളാണ്. കൂടുതല്‍ പേര്‍ക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ വൈകിട്ടുഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്‌നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയത് എന്നാണ് സൂചന. മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി മജ്‌ലിസ്ഹോട്ടല്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലില്‍ നിന്നു പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തതു പിടികൂടിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചിരുന്നു.

    Read More »
  • LIFE

    അധികമായാൽ അമൃതും വിഷം; നിരന്തരമുള്ള ലൈംഗിക ബന്ധം വിവാഹം തകര്‍ക്കും, പങ്കാളിയുമായി അകലം സൂക്ഷിക്കണമെന്ന് ആരാധകര്‍ക്ക് നടിയുടെ ഉപദേശം

    ആരാധകർക്ക് ഉപദേശങ്ങൾ നൽകാൻ ഒരു മടിയും കാട്ടാത്തയാളാണ് പ്രശസ്ത മെക്‌സിക്കന്‍, അമേരിക്കന്‍ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ സല്‍മ ഹയേക് പിനോള്‍ട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹിതര്‍ക്ക് ഒരുഗ്രൻ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. വിവാഹജീവിതത്തില്‍ ലൈംഗികതയില്‍ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് സൽമയുടെ ഉപദേശം. നിരന്തരമായുള്ള സെക്‌സ് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബലപ്പെടുത്തുന്നതിനേക്കാള്‍ ഉലയ്ക്കാനാണ് സാധ്യതയെന്ന് സല്‍മ പറയുന്നു. ‘സെക്‌സ് എന്നത് സന്തോഷകരമായ ദാമ്പത്യത്തിന്റെ താക്കോലല്ല, മാത്രമല്ല നിരന്തരം നിങ്ങള്‍ സെക്‌സിലേര്‍പ്പെടുകയാണെങ്കില്‍ അതിനൊരു പാര്‍ശ്വഫലം കൂടിയുണ്ട്. ഇത് എല്ലാ ദിവസവും ആണെങ്കില്‍ അതിന്റെ ആകര്‍ഷണം നഷ്ടപ്പെടും. നിങ്ങള്‍ പരസ്പരമുള്ള നിങ്ങളുടെ കെമിസ്ട്രി നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. സന്തോഷിക്കണം, പരസ്പരം പ്രണയിക്കാന്‍ പഠിക്കണം, ഒന്നിച്ച് യാത്രകള്‍ പോകണം അങ്ങനെ ജീവിതത്തെ കരുപ്പിടിപ്പിക്കണം. അതല്ലാതെ ഇതില്‍ മാത്രം മുഴുകിയാല്‍ സന്തോഷം കണ്ടെത്താനാകില്ലെന്നും സൽമ കൂട്ടിച്ചേര്‍ത്തു. തെരേസ എന്ന ടെലി നോവെലയിലും റൊമാന്റിക് നാടകമായ എല്‍ കാലിജോണ്‍ ഡി ലോസ് മിലാഗ്രോസിലും അഭിനയിച്ചുകൊണ്ടാണ് അവര്‍ തന്റെ കരിയര്‍…

    Read More »
  • Social Media

    സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് ആരോപണം; ആദ്യമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് നായകൻ

    ഇസ്ലാമാബാദ്: സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് നായകൻ. സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ടെന്നാണ് ബാബർ അസമിന്റെ ട്വീറ്റ്. വിവാദത്തിനു പിന്നാലെ മൗനമവലംബിച്ച ബാബറിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് നടത്തിയോ എന്നതിനെക്കുറിച്ച് ബാബർ പ്രതികരിക്കാൻ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച സെക്സ് വീഡിയോ വിവാദമുണ്ടായത്. ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പ്രതിസ്ഥാനത്ത്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ബാബറും ഒന്നുംതന്നെ പ്രതികരിച്ചിരുന്നില്ല. അതേസമയം, പലരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരുത്തനായിരിക്കൂവെന്ന് ബാബറിനെ പിന്തണച്ചുകൊണ്ട് പലരും ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ വിവാദത്തിന് ശേഷമുള്ള ബാബറിന്റെ ട്വീറ്റാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ടെന്നാണ് പാക് പങ്കുവച്ചിരിക്കുന്ന ട്വീറ്റ്. കൂടെ ചിരിയോടെയുള്ള അദ്ദേഹത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. പാകിസ്ഥാന്‍ നായകന്‍ ഹണിട്രാപ്പില്‍ അകപ്പെട്ടെന്ന രീതിയിലാണ്…

    Read More »
  • Movie

    മഹാകവി കുമാരനാശാൻ മലയാള സിനിമയിൽ

    സിനിമ ഓർമ്മ മഹാകവി കുമാരനാശാൻ അന്തരിച്ചിട്ട്  99 വർഷമായെങ്കിലും ഈയിടെ യേശുദാസിന്റെ എൺപത്തിമൂന്നാം ജന്മദിനത്തിൽ കുമാരനാശാന്റെ പേര് വീണ്ടും സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. 1962ൽ റിലീസ് ചെയ്‌ത ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ ‘പണ്ടുത്തര ഹിന്ദുസ്ഥാനത്തിൽ’ എന്ന ആശാൻ കവിത എംബി ശ്രീനിവാസ് സംഗീതം പകർന്ന് യേശുദാസ് പി ലീലയുമൊത്ത് പാടി. അതേ ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ശ്രീനാരായണ ഗുരു രചിച്ച വരികളാണ് യേശുദാസ് ആദ്യമായി ആലപിച്ച  ഈരടികൾ. കുമാരനാശാന്റെ ‘ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ’ എന്ന വരികൾ ‘ഒള്ളത് മതി’ (1967) എന്ന ചിത്രത്തിനായി എൽ.പി.ആർ വർമ്മ ഉപയോഗിച്ചു. സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിനായി ശ്യാമിന്റെ സംഗീതത്തിൽ ആശാന്റെ ‘ചന്തമേറിന പൂവിലും സഫലാഭമാം ശലഭത്തിലും’ ശ്രോതാക്കൾ കേട്ടു. ഔസേപ്പച്ചനാണ് കുമാരനാശാന്റെ കവിതകൾ സിനിമയിൽ ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകൻ. 2001ൽ പുറത്തിറങ്ങാനിരുന്ന ‘സ്വർണ്ണച്ചിറകുമായി’ എന്ന ചിത്രത്തിന് വേണ്ടി ആശാന്റെ…

    Read More »
  • Kerala

    പി.വി. അന്‍വര്‍ എം.എല്‍.എയെ ചോദ്യംചെയ്‌ത് ഇ.ഡി; ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് അൻവർ

    കൊച്ചി: ക്രഷര്‍ ഇടപാടില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പ്രവാസിയുടെ പരാതിയുമായി ബന്ധപ്പെട്ട്‌ നിലമ്പൂരിലെ സി.പി.എം. സ്വതന്ത്ര എം.എല്‍.എ: പി.വി. അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) ചോദ്യംചെയ്‌തു. എറണാകുളത്തെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. അതേസമയം, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനോട് പ്രതികരിക്കാതെ പി വി അൻവർ എം എൽ എ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ് പി വി അൻവർ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു. മംഗലാപുരം ബെല്‍ത്തങ്ങാടി, തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ 10% ഓഹരിയും പ്രതിമാസം അരലക്ഷം രൂപ ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത്‌ 50 ലക്ഷം രൂപ അന്‍വര്‍ തട്ടിയെടുത്തെന്നു പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ കള്ളപ്പണം ഇടപാടുണ്ടോയെന്നാണ്‌ ഇ.ഡിയുടെ അന്വേഷണം. ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ അന്‍വറിനു വിറ്റ കാസര്‍ഗോഡ്‌ സ്വദേശി ഇബ്രാഹിമിന്റെയും പരാതിക്കാരനായ നടുത്തൊടി സലീമിന്റെയും മൊഴി ഇ.ഡി.…

    Read More »
  • Kerala

    ഗുണ്ടാ – മാഫിയ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റമുണ്ടാകും

    തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള പോലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്കു സംസ്ഥാന സർക്കാർ. ഗുണ്ടാ ബന്ധമുള്ള പോലീസുകാർക്ക് എതിരേ വിജിലൻസ് അന്വേഷണമുണ്ടായേക്കും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ കൂട്ട സ്ഥലമാറ്റമുണ്ടാകും. എല്ലാ പൊലീസുകാരെയും മാറ്റാനാണ് തീരുമാനം. നേരത്തെ എസ്എച്ച്ഒ സജീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാർക്കുൾപ്പെടെ ഗുണ്ടാ – മാഫിയ ബന്ധമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടാബന്ധമുള്ള ഡിവൈഎസ്പിമാർക്കെതിരായ നടപടിക്കുള്ള ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നു തന്നെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ 160 എസ്എച്ച്ഒമാർക്ക് സ്ഥലംമാറ്റമുണ്ടാകും. പ്രവർത്തന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാകും സ്ഥലം മാറ്റം. പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമ സംഭവങ്ങളായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഗുണ്ടാ – മാഫിയ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ് –…

    Read More »
  • Kerala

    പെരിന്തൽമണ്ണയിൽ വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഗുരുതരവീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്, കളക്ടർ തുടർനടപടി സ്വീകരിക്കും

    മലപ്പുറം: പെരിന്തൽമണ്ണയിൽ വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. പെരിന്തൽമണ്ണ ട്രഷറിയിൽനിന്ന് പെട്ടി പുറത്തേക്ക് പോയതിൽ ട്രഷറി ഓഫീസർക്ക് വീഴ്ച പറ്റി. തപാൽ വോട്ടുകൾ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ചര റിട്ടേണിങ് ഓഫീസർ ജില്ലാ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് നൽകി. കളക്ടർ തുടർനടപടികൾ സ്വീകരിക്കും. പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്ക വിഷയമായ സ്പെഷ്യൽ തപാൽവോട്ടുകളുടെ പെട്ടി. ഇത് മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്. അട്ടിമറി ആരോപിച്ച് യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരവും ഇടത് സ്ഥാനാർഥി കെപിഎം മുസ്തഫയും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് കൗൾ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. എണ്ണാതിരുന്ന…

    Read More »
  • Kerala

    വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽനിന്നു വിട്ടു നിൽക്കണം; എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി

    വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി കൊച്ചി: വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽനിന്നു വിട്ടു നിൽക്കണമെന്ന് എസ്.എൻ. ട്രസ്റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി. ബൈലോ ഭേദഗതി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി. കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. ബൈലോ പരിഷ്കരണത്തിനായാണ് ജയപ്രകാശ് വാദിച്ചത്. ട്രസ്റ്റിന്റെ സത്യസന്ധമായ വാദത്തിനെ പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ഭേദഗതി വരുത്തണമെന്നായിരുന്നു ജയപ്രകാശിന്റെ വാദം. ട്രസ്റ്റ് സ്വത്ത് കേസിൽ ഉൾപ്പെട്ടവർ ഭാരവാഹിയായി ഇരുന്നാൽ കേസ് നടപടികൾ കാര്യക്ഷമമായി നടക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയിൽ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശനെയടക്കം ഈ…

    Read More »
  • Kerala

    അടൂരിനെ ജാതിവാദി എന്നൊക്കെ വിളിക്കുന്നത് ഭോഷ്‌ക്‌, ചിത്രവധം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്നും എം.എ. ബേബി

    തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനെ ജാതിവാദി എന്നൊക്കെ വിളിക്കുന്നത് ഭോഷ്‌ക്‌ ആണെന്നു സിപിഎം പി.ബി. അംഗം എം.എ. ബേബി. അടൂരിനെ ചിത്രവധം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്നും എം.എ. ബേബി ഫേസ്ബുക്കിൽ കുറിച്ചു. കോട്ടയത്തെ കെ.ആര്‍. നാരാണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് എം.എ. ബേബിയുടെ പ്രതികരണം. കെ.ആര്‍. നാരാണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ ഓരോന്നും എടുത്ത് ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്നും എം.എ. ബേബി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണ്. മലയാള സിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അടൂര്‍ തന്റെ അമ്പത് വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ മാറിനിന്നു. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ…

    Read More »
  • Food

    നല്ല കിടിലന്‍ മണവും രുചിയും നല്‍കും ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കാം

    സാമ്പാര്‍ മസാല, ചിക്കന്‍ മസാല, ബിരിയാണി മസാല, ഫിഷ് മസാല തുടങ്ങി നിരവധി മസാലപ്പൊടികള്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം പുറമേ നിന്ന് വാങ്ങി പാക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ എന്തൊക്കെ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തിട്ടുണ്ട് എന്നത് പലര്‍ക്കും അറിയില്ല. ചിലപ്പോള്‍ അതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഹാനീകരമായിട്ടുള്ളതുമായിരിക്കും. വിവിധ മസാലകള്‍ വിപണിയില്‍ നമ്മുടെ ആവശ്യാനുസരണം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയൊക്കെ ഉപയോഗിക്കുമ്പോള്‍ അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയാണ് ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. നമുക്ക് നല്ല അടിപൊളി ടേസ്റ്റില്‍ ഒരു കിടിലന്‍ ചിക്കന്‍ മസാല തയ്യാറാക്കി നോക്കാം. ഈ ചിക്കന്‍ മസാല നിങ്ങളുടെ വീട്ടില്‍ നല്ല നാടന്‍ രീതിയില്‍ വറുത്ത് പൊടിക്കുന്നതാണ്. ചിക്കന്‍ വിഭവങ്ങള്‍ക്ക് മാത്രമല്ല നല്ല വെജിറ്റേറിയന്‍ കറികള്‍ക്കും ഈ മസാല സംശയം കൂടാതെ ഉപയോഗിക്കാം. മാത്രമല്ല വീട്ടില്‍ തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതും നമുക്ക് ഉറപ്പ് വരുത്താവുന്നതാണ്. ആരോഗ്യത്തിന് ഗുണകരമായ മസാലക്കൂട്ടുകള്‍…

    Read More »
Back to top button
error: