CrimeNEWS

കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ സി.ഐയെ വെട്ടാന്‍ ശ്രമം: ‘റാംബോ’ രഞ്ജിത്ത് റിമാന്‍ഡില്‍

തിരുവനന്തപുരം: മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നതിനിടെ, സി.ഐയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം. എന്നാല്‍, അതിവിദഗ്ധമായി പോലീസ് പ്രതിയെ കീഴ്പ്പെടുത്തി. മേനംകുളം ചിറ്റാറ്റുമുക്ക് തൂമ്ബവിളാകംവീട്ടില്‍ റാംബോ രഞ്ജിത്തി (37)നെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസം മോഷണക്കേസുമായി ബന്ധപ്പെട്ട് ആര്യങ്കോട് പോലീസാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. 14 ന് പുലര്‍ച്ചെ കുരവറയില്‍ അനില്‍കുമാറിന്റെ സ്റ്റീരിയോയും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രഞ്ജിത്ത് വെട്ടുകത്തിയുമായി സി.ഐ: സി ശ്രീകുമാരന്‍ നായരെ ആക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്.

Back to top button
error: