CrimeNEWS

എടിഎം തകർത്ത് മോഷണശ്രമം; അലാറം കേട്ട് പോലീസെത്തിയതോടെ നോട്ടുകെട്ടുകൾ റോഡില്‍ വാരിവിതറി മോഷ്ടാക്കളുടെ രക്ഷപ്പെടൽ, സിനിമാ സ്റ്റൈൽ രംഗങ്ങൾ തെലങ്കാനയിൽ

ഹൈദരബാദ്: എ.ടി.എം. മെഷീൻ തകർത്ത് പണം കവരാനുള്ള ശ്ര തകർത്ത് പോലീസ്. തെലങ്കാനയിലെ കൊരുത്‌ല സിറ്റിയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. പുലര്‍ച്ചെയാണ് നാലംഗ സംഘം എടിഎം തകര്‍ത്ത് ലക്ഷങ്ങള്‍ മോഷ്ടിച്ചത്. എടിഎം തകര്‍ത്തതിന് പിന്നാലെ അലാറം കേട്ട പൊലീസ് സ്ഥലത്തെത്തിയെങ്കിലും പണം റോഡില്‍ വലിച്ചെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു..

പെട്രോളിങ് നടത്തുന്നതിനിടെയാണ് അലാറം മുഴങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചിട്ടെങ്കിലും നിര്‍ത്താതെ പോയതായി പൊലീസ് പറഞ്ഞു. അവരെ പിന്തുടരുന്നതിനിടെ മോഷ്ടിച്ച പണം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 19 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി ജഗ്തിയാല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ പ്രകാശ് പറഞ്ഞു. മോഷണ സംഘത്തെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ടി.എമ്മുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ഥിരം സംഘങ്ങളെയാണു സംശയം. എന്തായാലും പട്രോളിങ് ശക്തിപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

Back to top button
error: