Month: January 2023

  • India

    ആ​ന്റിബയോട്ടിക്കുകളും ആ​ന്റിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ച്

    ദില്ലി: ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ച് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി. വില നിശ്ചയിച്ചിട്ടുള്ള മരുന്നുകളിൽ മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പ്പുകൾ ഉൾപ്പെടുന്നു. വാൻകോമൈസിൻ, ആസ്ത്മ മരുന്ന് സാൽബുട്ടമോൾ, കാൻസർ മരുന്ന് ട്രാസ്റ്റുസുമാബ്, ബ്രെയിൻ ട്യൂമർ ചികിത്സ മരുന്ന് ടെമോസോളോമൈഡ്, വേദനസംഹാരിയായ ഇബുപ്രോഫെൻ, പാരസെറ്റമോൾ എന്നിവയുടെ വിലയും പരിഷ്കരിച്ചിട്ടുണ്ട്. വിജ്ഞാപനമനുസരിച്ച്, ഒരു അമോക്സിസിലിൻ ക്യാപ്‌സ്യൂളിന്റെ പരിധി വില 2.18 രൂപയായി നിശ്ചയിച്ചു; സിറ്റിറിസിൻ ഒരു ഗുളിക 1.68 രൂപ; അമോക്സിസിലിൻ, ക്ലാവുലാനിക് ആസിഡ് കുത്തിവയ്പ്പ് 90.38 രൂപ, ഇബുപ്രോഫെൻ 400 മില്ലിഗ്രാം ഗുളിക 1.07 രൂപ എന്നിങ്ങനെ പരിഷ്കരിച്ചിട്ടുണ്ട്. ഈ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ നിർമ്മാതാക്കളും ബ്രാൻഡുകളും ഉയർന്ന വിലയ്ക്കാണ് വില്പന നടത്തുന്നത്. ഒപ്പം ജിഎസ്ടി കൂടി വരുമ്പോൾ വില വീണ്ടും ഉയരുന്നു. സർക്കാർ വിജ്ഞാപനം അനുസരിച്ച് എല്ലാവരുടേയും വിലകൾ പരിഷ്കരിക്കും. മരുന്നുകളുടെ വില പരിധിയിൽ കവിയരുത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ…

    Read More »
  • Local

    കോട്ടയം മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികളെ കാണാതായി; രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്, പരാതി

    കോട്ടയം : മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിന് പിന്നാലെ മണർകാട് സ്വകാര്യ സ്കൂളിലെ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികളെയാണ് കാണാതായത്. 13 വയസ്സുകാരികളായ കുട്ടികൾ സ്കൂളിലേക്ക് എന്ന പേരിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. കുട്ടികൾ സ്കൂളിൽ എത്താതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം കുട്ടികളോട് സ്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുട്ടികൾ മാതാപിതാക്കളെ വിളിച്ചുകൊണ്ടു മാത്രമേ സ്കൂളിലെത്താവൂ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ പതിവുപോലെ തന്നെ കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു. ഉച്ചയോടെ ആയിട്ടും കുട്ടികളെ സ്കൂളിൽ എത്താതെ വന്നതോടെ മാതാപിതാക്കളെ അധികൃതർ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ല എന്ന് കണ്ടെത്തിയത്.

    Read More »
  • NEWS

    സൗദിയിൽ പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു

    റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ റിയാദിലെത്തി. ന്യൂഡല്‍ഹിയിൽ നിന്ന് ഞായറാഴ്ച രാത്രി 11ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ഷർഷെ ദഫെയുമായ എൻ. രാംപ്രസാദ് സ്വീകരിച്ചു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലക്ക് വേണ്ടി പ്രോട്ടോക്കോൾ അഫയേഴ്സ് ആക്ടിങ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽ മജീദ് അൽസ്മാരിക്ക് തിങ്കളാഴ്ച രാവിലെ ക്രഡൻഷ്യൽ റിപ്പോർട്ട് കൈമാറി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി അംബാസഡറായി ചുമതലയേറ്റു. ഈ മാസം 26ന് എംബസിയിൽ നടക്കുന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ ഡോ. സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുകയും പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ 76-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിന്റെ 76-ാം വാർഷികാഘോഷത്തിന്റെയും കൂടി പശ്ചാത്തലത്തിൽ, 1950ൽ ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ വാർഷികദിനത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ…

    Read More »
  • Kerala

    ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവം: പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്

    കൊച്ചി: ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് കോടതി ഉത്തരവ് നൽകിയത്. വാഹനത്തിലെ പാൽ ക്ഷീരവികസന വകുപ്പ് നശിപ്പിക്കണം. പഞ്ചായത്തുമായി ചേർന്ന് പാൽ നശിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പാൽ നശിപ്പിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കാൻ ക്ഷീരവികസന വകുപ്പിന് നിർദേശം നൽകി. നഷ്ടപരിഹാരം വേണമെന്ന ഹർജിക്കാരന്റെ ആവശ്യം പുതിയ ഹർജിയായി നൽകാനും കോടതി നിർദേശിച്ചു. ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായിരുന്നില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. KL 31 L…

    Read More »
  • Kerala

    ചരിഞ്ഞ കുട്ടിയാനക്ക് രണ്ട് രാത്രിയും ഒരു പകലും കാവൽനിന്ന് അമ്മയാന അവസാനം കുട്ടിയാനയെ ഉപേക്ഷിച്ച് ഉൾവനത്തിലേക്കു മടങ്ങി

    തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനക്ക് ദിവസങ്ങളോളം കാവൽ നിന്ന് അമ്മയാന അവസാനം കുട്ടിയാനയെ ഉപേക്ഷിച്ച് ഉൾവനത്തിലേക്കു മടങ്ങി. വിതുരയിലാണ് മരണത്തിലും കൈവിടാത്ത മാതൃസ്നേഹത്തിന് ഒരു നാടാകെ ദൃക്സാക്ഷിയായത്. ചരിഞ്ഞ കുട്ടിയാനയ്ക്കു സമീപം നിലയുറപ്പിച്ച അമ്മയാന രണ്ട് രാത്രിയും ഒരു പകലുമാണ് കാവൽ നിന്നത്. ഒടുവിൽ അമ്മ ആന ഉൾ വനത്തിലേക്കു മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ശനിയാഴ്ച്ച രാത്രി 9 മണിയോടെയാണ് കാട്ടാന കുട്ടിയെ അമ്മയാന തട്ടി തട്ടി കൊണ്ടുവരുന്നത് ആദിവാസികൾ കണ്ടെത്. ഇത് കണ്ടയുടനെ ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാന കൂട്ടം ഉണ്ടായിരുന്നതിനാൽ സമീപം ചെല്ലാൻ കഴിഞ്ഞില്ല. കുട്ടിയാന മരിച്ചത് അറിയാതെ അമയാന ഇതിനെ തട്ടി തട്ടി കാട്ടിലേക്ക് കൊണ്ട് പോയി കൊണ്ടിരുന്നു. പാലോട് വനം റേഞ്ചിലെ കല്ലാർ സെക്‌‌ഷനിൽ വിതുര തലത്തൂതക്കാവ് കല്ലൻകുടി മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച മുഴുവനും…

    Read More »
  • Careers

    വിവിധ പി എസ് സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

    തിരുവനന്തപുരം: കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ്: ലക്ചറർ ഇൻ പ്രിന്റിംഗ് ടെക്നോളജി, മെഡിക്കൽ ഓഫീസർ(ഹോമിയോ), അസിസ്റ്റന്റ് എൻജിനീയർ(സിവിൽ), റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (തസ്തികമാറ്റം),ലക്ചറർ ഗ്രേഡ് I റൂറൽ ഇൻഡസ്ട്രീസ് (തസ്തികമാറ്റം),അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ (സൊസൈറ്റി കാറ്റഗറി),ഫീൽഡ് അസിസ്റ്റന്റ്,ഓവർസിയർ ഗ്രേഡ് II (സിവിൽ),ഐടി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ),അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഡെന്റൽ എക്യുമെന്‍റ് മെയിന്റനൻസ് ടെക്നീഷ്യൻ, പ്രോജക്ട് സ്പെഷ്യലിസ്റ്റ്-ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് ഓർഗനൈസർ,മാർക്കറ്റിംഗ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി), മെറ്റീരിയൽസ് മാനേജർ, ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് II, കോമ്പൗണ്ടർ, ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം)(കന്നഡ മാധ്യമം), ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), ഹൈസ്കൂൾ ടീച്ചർ (മലയാളം)(തസ്തികമാറ്റം വഴി) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ്‌(തസ്തികമാറ്റം വഴി), പോലീസ്. സ്പെഷ്യൽ റിക്രൂട്ട്മെന്റ്: ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക്/…

    Read More »
  • Kerala

    ഹൈക്കോടതി വിധി തന്നെ മാത്രം ബാധിക്കുന്നതല്ല, തന്നെ കള്ളനാക്കാനാണ് ചില സ്ഥാനപ്രേമികളുടെ ശ്രമമെന്നും വെള്ളാപ്പള്ളി നടേശൻ

    ആലപ്പുഴ: എസ്.എൻ. ട്രസ്റ്റ് ബൈലോ ഹൈക്കോടതി ഭേദഗതി ചെയ്തതിൽ പ്രതികരണവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എന്‍ ട്രസ്റ്റിലെ ബൈലോ ഭേദഗതി തന്നെ മാത്രം ബാധിക്കുന്നതല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പൊതുവായ വിധിയാണ് വന്നത്. എല്ലാ ട്രസ്റ്റികളെയും ബാധിക്കുന്നതാണ് വിധി. തന്നെ കള്ളനാക്കാനാണ് ചില സ്ഥാനപ്രേമികളുടെ ശ്രമം. കേസ് തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ട്രസ്റ്റില്‍ നിന്നും മാറി നില്‍ക്കാന്‍ താന്‍ കേസില്‍ പ്രതിയല്ല. കേസില്‍ കുറ്റപത്രം കൊടുത്താല്‍ മാത്രമേ തനിക്ക് ബാധകമാകുകയുള്ളൂ. തനിക്കെതിരെയുള്ളത് സ്വകാര്യ അന്യായമാണ്. അത് എഴുതിത്തള്ളിയതാണ്. താന്‍ വീണ്ടും ഭാരവാഹിയാകരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. താന്‍ ട്രസ്റ്റിലേക്ക് മത്സരിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന അധികാര പ്രേമന്മാരാണ് കേസിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. എസ് എന്‍ ട്രസ്റ്റ് ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍…

    Read More »
  • NEWS

    യുദ്ധങ്ങള്‍ പാഠം പഠിപ്പിച്ചു; ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി

    അബുദബി: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദുബായ് ആസ്ഥാനമായുള്ള ‘അല്‍ അറബിയ’ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യുദ്ധങ്ങള്‍ പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ്. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് വഴിതുറക്കാന്‍ യു.എ.ഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഷെരീഫിന്റെ പരാമര്‍ശം. ”ഇന്ത്യന്‍ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ സന്ദേശം, കശ്മീര്‍ പോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ചര്‍ച്ചകള്‍ നടത്താം എന്നതാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനു പകരം പരസ്പരം വഴക്കിടുന്നത് സമയവും വിഭവങ്ങളും പാഴാക്കുന്നു. ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ ചെയ്തു. അവ കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഞങ്ങള്‍…

    Read More »
  • Kerala

    പി.ജെ. ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

    തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറായിരുന്നു. മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ.

    Read More »
  • Kerala

    തരൂര്‍ പിന്നാക്കവിരുദ്ധന്‍, ഇറക്കുമതി ചരക്കുകള്‍ കേരളത്തില്‍ വിലപ്പോകില്ല: വെള്ളാപ്പള്ളി

    ആലപ്പുഴ: തിരുവനന്തപുരം എം.പി ശശി തരൂരിനെ തള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂരിനെ പോലുള്ള ‘ഇറക്കുമതി ചരക്ക്’ കേരളത്തില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്.എന്‍ ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരൂര്‍ ഒരു ബുദ്ധിമാനാണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം കേരളത്തില്‍ അവസാനിച്ചു. ഒരു സമുദായ നേതാവ് പറഞ്ഞാല്‍ വോട്ട് ചെയ്യുന്ന കാലമല്ലിത്. നഗ്‌നമായി ജാതി പറഞ്ഞിട്ടും തരൂര്‍ പ്രതികരിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ശശി തരൂര്‍ ഒരു പിന്നാക്കവിരോധിയാണ്. പിന്നാക്ക വിഭാഗത്തെ തള്ളി തരൂരിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു പിന്നാക്ക സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോള്‍ അന്ന് ആ പിന്നാക്ക സ്ഥാനാര്‍ഥിക്ക് എതിരെ മത്സരിച്ച വ്യക്തിയാണ് തരൂര്‍. ഇത് പാര്‍ട്ടി അച്ചടക്കലംഘനമാണ്. കോണ്‍ഗ്രസിന് എതിര്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് മാത്രമാണ് എതിര്‍ക്കാതിരുന്നതെന്നും അദ്ദേഹം…

    Read More »
Back to top button
error: