Month: January 2023

  • India

    തന്നെ ഒരാൾ പുണർന്നതിനെ സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് രാഹുൽ ഗാന്ധി

    ദില്ലി: തന്നെ ഒരാൾ പുണർന്നതിനെ സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് രാഹുൽ ഗാന്ധി. അദ്ദേഹത്തിന് ആവേശം കൂടിപ്പോയതാണ്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരാൾ രാഹുൽ ഗാന്ധിയെ ഓടി വന്ന് കെട്ടിപ്പിടിച്ചിരുന്നു. ഇതോടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാ​ഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്. നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമെന്ന് കരുതുന്നു. ബുധനാഴ്ച ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ…

    Read More »
  • Crime

    നയന സൂര്യന്റെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി

    തിരുവനന്തപുരം : സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി. നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. നയന കിടന്നിരുന്ന മുറിയിൽ പുറത്ത് നിന്ന് ആളെത്താനുള്ള സാധ്യതയടക്കം ക്രൈംബ്രാ‍ഞ്ച് പരിശോധിച്ചു. അയൽവാസികളിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്. നേരത്തെ മ്യൂസിയം പൊലീസിൽ നിന്നുള്ള രേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.

    Read More »
  • India

    ജെ.പി. നദ്ദ ബി.ജെ.പി. അദ്ധ്യക്ഷ സ്ഥാനത്ത് തുടരും

    ദില്ലി: ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദ തുടരും. ദില്ലിയില്‍ നടന്ന ദേശീയ നിര്‍ഹക സമിതിയിലെ തീരുമാനം അമിത് ഷായാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രനടക്കം സംസ്ഥാന അധ്യക്ഷന്മാര്‍ തുടരുന്നതിലും നിര്‍ഹക സമിതിയില്‍ ധാരണയായി.അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേ 2024 ജൂണ്‍ വരെയാണ് ജെ പി നദ്ദയുടെ കാലാവധി നീട്ടിയത്. നിയമസഭ തെരഞ്ഞെടുപ്പുകളിലും നദ്ദയുടെ നേതൃത്വം പാര്‍ട്ടിയെ നയിക്കും. ഗുജറാത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കുണ്ടായ നേട്ടം എടുത്തു പറഞ്ഞാണ് നദ്ദയുടെ കാലവധി നീട്ടുന്ന കാര്യം അമിത് ഷാ പ്രഖ്യാപിച്ചത്. കൊവിഡ് കാലത്ത് നദ്ദയുടെ നേതൃത്വം പാര്‍ട്ടിക്ക് പ്രയോജനപ്പെട്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ നിലവിലെ സംസ്ഥാന അധ്യക്ഷന്മാരെ മാറ്റേണ്ടെന്നാണ് തീരുമാനം. ആ ആനുകൂല്യമാണ് കെ സുരേന്ദ്രന് കിട്ടുന്നത്. സംസ്ഥാന ഭാരവാഹികളും തുടരും. യോഗത്തിൻ്റെ അവസാന ദിനമായ ഇന്ന് സാമൂഹികം, സാമ്പത്തികം, ക്ഷേമ പദ്ധതികൾ, G20 വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് സാമൂഹ്യ…

    Read More »
  • Kerala

    പി.വി അൻവർ എംഎൽഎയെ തുടർച്ചയായ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു

    കൊച്ചി: പി.വി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ പി.വി അൻവർ എംഎൽഎയെ ഇന്നലെയും ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അൻവർ ക്ഷുഭിതനായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഫുട്ബോള്‍ മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇഡി വിളിപ്പിച്ചതെന്നായിരുന്നു ഇന്നലെ ചോദ്യം ചെയ്യൽ സംബന്ധിച്ച ചോദ്യങ്ങളോടുള്ള അൻവറിൻ്റെ മറുപടി. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതു മണിക്കാണ് അവസാനിച്ചത്. മംഗലാപുരത്തെ ക്വാറിയുമായി ബന്ധപ്പെട്ട് നടന്ന 50 ലക്ഷത്തിന്‍റെ ഇടപാടിനെപ്പറ്റിയായിരുന്നു ചോദ്യം ചെയ്യല്‍. തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ പത്തു ശതമാനം ഷെയർ നൽകാമെന്ന് അൻവർ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ വ്യവസായി നടുത്തൊടി സലീം ഇഡിയ്ക്ക് മൊഴി നൽകിയത്. മാസം തോറും അൻപതിനായിരം രൂപവീതം…

    Read More »
  • Crime

    അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം; 8.65 ലക്ഷം രൂപയും 32 പവനും നഷ്ടമായി 

    തിരുവനന്തപുരം : അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം. എട്ടുലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും മോഷണം പോയി. ജയ്ഹിന്ദ് ടിവി ടെക്നിക്കൽ വിഭാഗം ആർ മുരുകന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യയുടെ വസ്തുവിറ്റ അഡ്വാൻസ് തുകയും വീട്ടിൽ സൂക്ഷിച്ച 32 പവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു. ഭാര്യയും ഭർത്താവും ജോലിക്കും മകൾ സ്കൂളിലും പോയ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെ അയൽവാസി സ്ത്രീ രണ്ട് പേർ മതിൽ ചാടി സഞ്ചിയും തുക്കി കാറിൽ പോകുന്നത് കണ്ടു. അവരാണ് മറ്റു നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കിടക്കുന്നത് കാണുന്നത്. അരുവിക്കര പോലീസും ഡോഗ് സ്ക്വാഡ് ഫോറൻസിക് പരിശോധന നടത്തി. തലസ്ഥാനത്ത് അടുത്ത കാലത്ത് പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകളിൽ മോഷണം…

    Read More »
  • Crime

    ഉടുമ്പൻചോലയിൽ ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കം: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

    നെടുങ്കണ്ടം : വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെ പിടികൂടി. ഉടുമ്പന്‍ചോലയിലാണ് സംഭവം. ഉത്സവത്തിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികളില്‍ മൂന്ന് പേരെയാണ്  ഉടുമ്പന്‍ചോല പൊലീസ് പിടികൂടിയത്. വട്ടപ്പാറ കാറ്റുതി അമ്പലത്തിലെ ഉത്സവത്തിനിടയില്‍ പ്രതികളിലൊരാളുടെ മകനും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രശ്നം എന്താണെന്ന്  ചോദിക്കാനായി എത്തിയ എട്ടംഗ സംഘമാണ് പ്രദേശവാസിയായ മുരുകന്‍ (44)നെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കേസില്‍ ചെമ്മണ്ണാര്‍ പാറപ്പെട്ടി വീട്ടീല്‍ അരുണ്‍ (22),  ചെമ്മണ്ണാര്‍ അബിന്‍ (21) വട്ടപ്പാറ നരിക്കുന്നേല്‍ വീട്ടില്‍ വിഷ്ണു (27) എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി അടക്കം അഞ്ചോളം പ്രതികള്‍ തമിഴ്‌നാട്ടിലും  മറ്റ് സംസ്ഥാനങ്ങളിലേക്കും കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.   പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി ഉടുമ്പന്‍ചോല എസ്എച്ച്ഒ പറഞ്ഞു. ഉടുമ്പഞ്ചോല പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അബ്ദുല്‍ഖനി എസ്‌ഐ മാരായ ഷാജി എബ്രഹാം,…

    Read More »
  • Kerala

    അപകടത്തില്‍ കാല് നഷ്ടമായ തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം; കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വേകി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍

    തൃശൂര്‍: അപകടത്തിലൂടെ വലതുകാല്‍ മുട്ടിന് മീതെവച്ച് കാല്‍ നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വേകി. സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായാണ് കൃത്രിമ കാല്‍ നിര്‍മ്മിച്ച് നല്‍കിയത്. കുട്ടിക്ക് കൃത്രിമകാല്‍ വച്ച് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. തൃത്താലയില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാല്‍ നഷ്ടപ്പെട്ടത്. ഇടതുകാലിന്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മുത്തച്ഛനും അച്ഛനുമൊപ്പം കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്രിമ കാല്‍ വച്ചു പിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞു. കൊച്ചു കുട്ടികള്‍ക്കായുള്ള കൃത്രിമ…

    Read More »
  • LIFE

    128-ാമത് മാരാമൺ കൺവൻഷൻ 2023 ഫെബ്രുവരി 12 മുതൽ 19 വരെ

    മാരാമൺ കൺവൻഷന്റെ 128-ാമത് മഹായോഗം ഫെബ്രുവരി 12 മുതൽ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പന്തലിന്റെ കാൽനാട്ട് കർമ്മം ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. ഫെബ്രുവരി 12ന് 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗകമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ…

    Read More »
  • LIFE

    മോഹൻലാൽ ജോധ്പൂരിൽ എത്തി; ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണം നാളെ മുതൽ

    മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം നാളെ ആരംഭിക്കും. രാജസ്ഥാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം ഇന്നലെയാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ…

    Read More »
  • NEWS

    കശ്മീരിൻറെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാൽ മാത്രം ചർച്ച; ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയിൽ മലക്കം മറിഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി

    ദില്ലി: കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ മലക്കം മറിഞ്ഞ്  പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്ത്. കശ്മീരിന്‍റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് വിശദീകരണകുറിപ്പ് പുറത്തിറക്കി. ചര്‍ച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നത്. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താതപര്യം പ്രകടിപ്പിച്ചത്.പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്- വിശദീകരണകുറിപ്പില്‍ പറയുന്നു. യുദ്ധങ്ങള്‍ പാഠം പഠിപ്പിച്ചു; ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി പണവും സംവിധാനങ്ങളും പാഴാകാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാകിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്.യുദ്ധങ്ങളിൽനിന്ന് പാകിസ്ഥാൻ പാഠം പഠിച്ചു. ആണവായുധ ശക്തിയുള്ള രണ്ടു…

    Read More »
Back to top button
error: