Month: January 2023

  • Kerala

    സ്‌കൂളിലെത്താന്‍ അഞ്ചുമിനിറ്റ് വൈകി; വിദ്യാര്‍ഥികളെ പുറത്താക്കി ഗേറ്റ് അടച്ചതായി പരാതി

    ആലപ്പുഴ: എടത്വ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വിദ്യാര്‍ഥികളെ പുറത്താക്കി ഗേറ്റ് അടച്ചു. ഇരുപത്തിയഞ്ചോളം കുട്ടികളെയാണ് പുറത്ത് നിര്‍ത്തിയത്. എന്നാല്‍ അഞ്ച് മിനിറ്റാണ് വൈകിയതെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. അതേസമയം, സ്ഥിരമായി വൈകുന്നവരെയാണ് പുറത്ത് നിര്‍ത്തിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒമ്പതുമണിയാണ് സ്‌കൂളിന്റെ സമയം. 9.10 ആയപ്പോള്‍ ഗേറ്റ് ചെറുതായി ചാരിയതായിരുന്നെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പുറത്ത് നിന്നുള്ളവര്‍ സ്‌കൂളിലേക്ക് കയറാതിരിക്കാനാണ് ഗേറ്റ് അടക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

    Read More »
  • Crime

    മോഷ്ടിച്ച സ്‌കൂട്ടറിലെത്തി ബിരിയാണി കഴിച്ചു; ഭക്ഷണത്തില്‍ പാറ്റയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, കുടുങ്ങുമെന്നായപ്പോള്‍ ഇറങ്ങി ഓടി

    തിരുവനന്തപുരം: ബിരിയാണി കഴിച്ചശേഷം ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയെന്ന് ബഹളംവെച്ച രണ്ടുപേര്‍ ഹോട്ടലുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. കണിയാപുരം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിലായിരുന്നു സംഭവം. രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കള്‍ ആദ്യം ഹോര്‍ലിക്സും പിന്നീട് ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. കഴിച്ചു തീരാറായപ്പോഴാണ് ബിരിയാണിയില്‍ പാറ്റ കിടക്കുന്നതായി ബഹളമുണ്ടാക്കിയത്. പാറ്റയ്ക്ക് ചൂടു ബിരിയാണിയില്‍ കിടന്നതിന്റെ ലക്ഷണമില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാര്‍ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പറഞ്ഞതോടെ സംഘത്തിലെ ഒരാള്‍ തന്ത്രപൂര്‍വം പുറത്തിറങ്ങി. പിന്നാലെ രണ്ടാമനും. അതിലൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ഇരുചക്രവാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാര്‍ മറ്റേയാളെ തടഞ്ഞു വെച്ചു. പിന്നീട് ഇയാളും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ മംഗലപുരം പോലീസ് ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. മോഷണ വാഹനമായതിനാലാണ് നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്നാണ് പോലീസ് നിഗമനം. ദൃശ്യങ്ങളില്‍ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.  

    Read More »
  • Kerala

    ഫ്രീസറില്‍ പഴകിയ ഇറച്ചിയും ചോറും, വൃത്തിഹീനമായ അടുക്കള; പറവൂരിലെ കുമ്പാരി ഹോട്ടല്‍ അടച്ചുപൂട്ടി

    പറവൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. കുമ്പാരി എന്ന ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു. മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തിലാണ് ഹോട്ടലുകളിലെ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെയാണ് വിവിധ പറവൂരിലെ വിവിധ ഹോട്ടലുകളിലേക്ക് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചത്. പറവൂര്‍ നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കുമ്പാരി എന്ന ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും പഴകിയ ഇറച്ചിയും പിടികൂടിയത്. ഫ്രീസറുകളില്‍ വലിയ തോതില്‍ പഴകിയ സാധനങ്ങള്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഇറച്ചി, ഭക്ഷണസാധനങ്ങള്‍, ചോറ്, പാചകം ചെയ്ത നിലയിലുള്ള ഇറച്ചി വിഭവങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ റയുന്നു. ഭക്ഷണ സാധനങ്ങളുടെയെല്ലാം സാമ്പിളുകളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ഇന്ന് പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. തിങ്കളാഴ്ച വൈകിട്ട് പറവൂരിലെ മജ്ലിസ് ഹോട്ടലില്‍…

    Read More »
  • Crime

    പോലീസ് സ്റ്റേഷന്‍ ശൗചാലയത്തില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    തിരുവനന്തപുരം: പോലീസ് സ്റ്റേഷനുള്ളില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിലാണ് സംഭവം. നെടുമങ്ങാട് മുത്തോകോണം സ്വദേശി മനുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് സ്റ്റേഷന്‍ ശൗചാലയത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് മനു. മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ശൗചാലയത്തില്‍ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് പോലീസുകാര്‍ ശ്രദ്ധിക്കുന്നത്. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.  

    Read More »
  • Crime

    50 ലക്ഷത്തിന്റെ ക്വാറി തട്ടിപ്പ് കേസ്; നിലമ്പൂര്‍ എം.എല്‍.എ അന്‍വറിനെ ഇന്നും ചോദ്യംചെയ്യും

    കൊച്ചി: കര്‍ണാടകയിലെ ക്വാറി പണമിടപാടില്‍ 50 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ഇന്നും ചോദ്യംചെയ്യും. എം.എല്‍.എയെ ഇ.ഡി ഓഫീസില്‍ ചൊവ്വാഴ്ച ഒന്‍പതു മണിക്കൂര്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ക്വാറി ഇടപാട് കൂടാതെ, സ്വര്‍ണ ഇടപാടുകള്‍, ആഫ്രിക്കയിലെ ബിസിനസ് സംബന്ധിച്ച വിവരങ്ങളും തേടിയതായാണു വിവരം. കൊച്ചി ഇ.ഡി ഓഫിസിലാണ് ചോദ്യംചെയ്യല്‍. കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എന്‍ജിനീയറില്‍ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നല്‍കാതെ വഞ്ചിച്ചെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. സംഭവത്തില്‍ തിങ്കളാഴ്ചയും പി.വി. അന്‍വറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അന്‍വര്‍ പ്രതിയായ ക്രഷര്‍ തട്ടിപ്പുക്കേസ് സിവില്‍ സ്വഭാവമുള്ളതാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി തള്ളി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.    

    Read More »
  • Crime

    കോട്ടയത്ത് ആക്രിപെറുക്കി ജീവിക്കുന്ന ഇതരസംസ്ഥാന ദമ്പതിമാര്‍ക്കുനേരേ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

    കോട്ടയം: ആക്രിപെറുക്കി ഉപജീവനം നടത്തുന്ന ഇതരസംസ്ഥാന ദമ്പതിമാരെ മാരകായുധങ്ങളും കല്ലുകളുമായി ആക്രമിച്ച് സാധനങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം വേളൂര്‍ മാണിക്കുന്നം പുതുവാക്കല്‍ വീട്ടില്‍ അന്‍ജിത്ത് പി.അനില്‍ (22), കോട്ടയം താഴത്തങ്ങാടി പള്ളിക്കോണം കാവുങ്കല്‍പറമ്പ് വീട്ടില്‍ സൂര്യന്‍ (23), വേളൂര്‍ പനച്ചിത്തറ വീട്ടില്‍ വിപിന്‍ ജോസഫ് ഫിലിപ്പ്(22), വേളൂര്‍ പുറക്കടമാലിയില്‍ ആദിഷ് (20) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതിമാരെയാണ് ആക്രമിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം ഇവരുടെ ആക്രി സാധനങ്ങള്‍വെയ്ക്കുന്ന സ്ഥലത്ത് പ്രതികള്‍ സംഘംചേര്‍ന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടുടമസ്ഥനെ അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞദിവസം രാത്രിയോടെ ദമ്പതിമാരുടെ വീട്ടിലെത്തിയ പ്രതികള്‍ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് മടങ്ങി. പിന്നീട് അര്‍ധരാത്രിയോടെ തിരിച്ചെത്തിയ അക്രമികള്‍ വീട്ടില്‍കയറി, വാക്കത്തിയും കല്ലുകളും ഉപയോഗിച്ച് ദമ്പതിമാരെ മര്‍ദിക്കുകയും ജനല്‍ചില്ലുകളും ഫര്‍ണിച്ചറും അടിച്ചുതകര്‍ക്കുകയും ചെയ്തശേഷം ഇവരുടെ ആക്രി സാധനങ്ങള്‍ തീയിട്ടുനശിപ്പിക്കുകയുമായിരുന്നു. സമീപവാസികളെത്തിയതോടെ അക്രമികള്‍…

    Read More »
  • India

    പുതിയ പ്രതിപക്ഷ ഐക്യ ലക്ഷ്യവുമായി കെ.സി.ആറിന്റെ മെഗാറാലി ഇന്ന്; പിണറായിയും കെജ്രിവാളും ഭഗവന്ത് മന്നും പങ്കെടുക്കും, കോൺഗ്രസിനു ക്ഷണമില്ല

    ഹൈദരാബാദ്: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മെഗാ റാലി ഇന്ന് തെലങ്കാനയിൽ. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ ഖമ്മത്ത് നടക്കുന്ന റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ പങ്കെടുക്കും. ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്റെ പാര്‍ട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്. അതേസമയം, റാലിയിലേക്ക് കോൺഗ്രസിനു ക്ഷണമില്ല. ദേശീയപാര്‍ട്ടിയാകാനൊരുങ്ങുന്ന ബിആര്‍എസ്സിന്റെ ആദ്യ ദേശീയ അജണ്ട യോഗത്തില്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയാണ് ബിആര്‍എസ്സ് ശക്തിപ്രകടന റാലി സംഘടിപ്പിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും. കേന്ദ്ര സര്‍ക്കാരിനെതിരെ സമാനമനസ്‌കരെ ഒന്നിച്ചു നിര്‍ത്തുകയാണ് റാലിയുടെ ലക്ഷ്യമെന്ന് ബി.ആര്‍.എസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, റാലിയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍…

    Read More »
  • Social Media

    ‘കാളപെറ്റ’തിനു പിന്നാലെ വീണ്ടും ‘കയറെടുത്ത്’ സോഷ്യമീഡിയ; ലാലേട്ടന്‍ വീഡിയോയുടെ ഗുണ്ടന്‍സ് ഇതാണ്

    കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ദൃശ്യമായിരുന്നു സൂപ്പര്‍താരം റോഡരികില്‍ കിന്ന കടലാസുകഷണം പറുക്കിയെടുക്കുന്നത്. ഇതോടെ ലാലേട്ടന്‍ റോഡ് അരികില്‍ കിടന്ന പേപ്പര്‍ എടുത്ത് ‘വേസ്റ്റ് ബോക്‌സി’ല്‍ ഇട്ടുവെന്ന വായ്ത്താരി മുഴങ്ങി. റോഡില്‍ കിടന്ന വേസ്റ്റ് വണ്ടി നിര്‍ത്തി ഇറങ്ങി എടുത്ത് മാറ്റുന്ന ലാലേട്ടന്‍ എന്നെല്ലാം തലക്കെട്ട് നല്‍കി ആരാധകരും മീഡിയകളും സംഭവം പൊലിപ്പിച്ചു. പല സോഷ്യല്‍ മീഡിയ പേജുകളിലും ഫുഡ് പാത്തില്‍ കിടന്ന കടലാസ് കഷ്ണങ്ങള്‍ പെറുക്കി മാറ്റി മോഹന്‍ലാല്‍ മാതൃകയായി എന്ന തലക്കെട്ടോടെ ‘നന്മയുള്ള ലോകമേ’ ബാക്ക്ഗ്രൗണ്ട് സോങ്ങും ഇട്ടു കൊണ്ട് ഈ വീഡിയോ വലിയ രീതിയില്‍ തന്നെ പ്രചരിച്ചിരുന്നു. ന്യൂസ് ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. എന്നാല്‍, ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. https://www.facebook.com/watch/?v=915201682826377&ref=sharing റാഷിദ് എന്ന ആരാധകന്‍ ആണ് ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ, സംഭവം നടക്കുന്നത് ഖത്തറില്‍ ആണ്. കഴിഞ്ഞ ഡിസംബര്‍ 18…

    Read More »
  • Crime

    കൊല്ലത്ത് പുലര്‍ച്ചെ മൂന്നിന് എന്‍.ഐ.എ റെയ്ഡ്; പി.എഫ്.ഐ പ്രവര്‍ത്തകന്റെ ഡയറി അടക്കമുള്ളവ പിടിച്ചെടുത്തു

    കൊല്ലം: തുടര്‍ച്ചയായ രണ്ടാം ദിവസവും കൊല്ലത്ത് എന്‍.ഐ.എ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെ ചാത്തനാംകുളത്തെ പ്രവര്‍ത്തകനായിരുന്ന നിസാറുദീന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതലാണ് പരിശോധന തുടങ്ങിയത്. കൊല്ലത്ത് ഇന്നലെയും എന്‍.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു. പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ നിന്നും ഒരു ഡയറിയും ആധാര്‍ രേഖകളും എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫര്‍ണിച്ചര്‍ കട നടത്തുന്ന ആളാണ് നിസാറുദീന്‍. പി.എഫ്.ഐയുടെ പ്രത്യക്ഷ പ്രവര്‍ത്തകനായിരുന്നില്ല ഇയാള്‍, അനുഭാവി മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍, എന്‍.ഐ.എക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന. അതേസമയം, ഇന്നലെ ചവറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സാദിഖിന്റെ വീട്ടില്‍ എന്‍.ഐ.എ. സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ സാദിഖിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് എന്‍.ഐ.എ. സംഘം പരിശോധനയ്ക്ക് എത്തിയത്. രാവിലെ ആറരവരെ പരിശോധ നീണ്ടു. പോപ്പുലര്‍ഫ്രണ്ടിന്റെ ചില പരിപാടികളുമായി ബന്ധപ്പെട്ടതും വിവിധ യാത്രകള്‍ നടത്തിയതിന്റേതുമായ രേഖകളും റെയ്ഡില്‍ കണ്ടെടുത്തു.…

    Read More »
  • Crime

    44 ചാക്ക് പച്ചരി, 26 ചാക്ക് കുത്തരി, പുഴുക്കലരിയും ഗോതമ്പും; അടച്ചിട്ട വീട്ടില്‍നിന്ന് റേഷന്‍ ധാന്യങ്ങള്‍ പിടികൂടി

    ആലപ്പുഴ: ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 72 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി. 44 ചാക്ക് പച്ചരി, ഒരു ചാക്ക് പുഴുക്കലരി, 26 ചാക്ക് കുത്തരി, ഒരു ചാക്ക് ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ആലപ്പുഴ കുതിരപ്പന്തി വാര്‍ഡില്‍ മുട്ടത്തുപറമ്പ് റോഡിന് സമീപം അടച്ചിട്ട വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.അനധികൃതമായി സൂക്ഷിക്കുന്ന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടുന്നതിനായി കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌ക്വാഡിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനദേവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആളൊഴിഞ്ഞ വീടിനുള്ളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങളടങ്ങിയ ചാക്ക് കെട്ടുകള്‍ കണ്ടെത്തുകയുമായിരുന്നു.പോലീസിന്റെ സഹായത്തോടെയാണ് വീടിനുള്ളില്‍ കയറി ഇവ പിടിച്ചെടുത്തത്. വിവരമറിഞ്ഞ് കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും സ്ഥലത്ത് എത്തിയിരുന്നു.  

    Read More »
Back to top button
error: