Month: January 2023

  • Social Media

    മരുമകനെ മകരപ്പൊങ്കലിന് സ്വീകരിച്ചത് 173 വിഭവങ്ങള്‍ ഒരുക്കി! എവിടുന്നു തുടങ്ങും എന്നറിയാതെ മകളും മരുമകനും

    ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ അതിന്റെ വൈവിധ്യം കൊണ്ട് ലോക പ്രശസ്തമാണ്. ഒരു സദ്യയില്‍ പോലും നമുക്ക് കഴിച്ച് തീര്‍ക്കാന്‍ പറ്റാത്തത്ര വിഭവങ്ങള്‍ വിളമ്പുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പൊതുവേ കേരളത്തില്‍ ഓണത്തിനാണ് ഇത്തരം വിഭവങ്ങള്‍ ഒരുക്കാറുള്ളത്. എന്നാല്‍, തമിഴ്‌നാട് മുതല്‍ അങ്ങോട്ടുള്ള സംസ്ഥാനങ്ങളില്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ഏറെ പേരിട്ടതാണ്. അതുകൊണ്ടുതന്നെ ആ ദിവസം വിഭവ സമൃദ്ധമായ വിരുന്നാണ് അവിടുത്തുകാര്‍ ഒരുക്കാറുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ബീമാവാരത്തില്‍ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ മരുമകനേ സ്വീകരിക്കാനായി ഒരുക്കിയ വിരുന്ന് വലിയ വാര്‍ത്തയായി മാറി. മകരസംക്രാന്തി ദിനത്തോടനുബന്ധിച്ച് 173 വിഭവങ്ങളുമായാണ് ഇവര്‍ മരുമകനെ സ്വീകരിച്ചത്. വ്യവസായിയായ തതവര്‍ത്തി ബദ്രിയും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയും ചേര്‍ന്നാണ് ഇത്തരം ഒരു സ്വീകരണം ഒരുക്കിയത്. മകള്‍ ഹരിതയും ഭര്‍ത്താവ് പൃഥ്വി ഗുപ്തയും വിഭവങ്ങള്‍ക്ക് മുന്നില്‍ വണ്ടറടിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിരുന്നില്‍ വിവിധ തരത്തിലുള്ള ബിരിയാണികള്‍, ഹല്‍വ, വ്യത്യസ്തമായ…

    Read More »
  • Kerala

    അടുത്ത സ്കൂൾ കലോത്സവത്തിന് മാംസ ഭക്ഷണം വിളമ്പിയാൽ കോഴിയിറച്ചി സൗജന്യമായി നൽകുമെന്ന് വാഗ്ദാനം!

    തൃശൂര്‍: അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുമെങ്കില്‍ അതിന് ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികളുടെ വാഗ്ദാനം. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും കോഴിയിറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവര്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. നേരത്തെ മുതലേ തുടരുന്ന കീഴ്വഴക്കമാണ് വെജിറ്റേറിയന്‍ ഭക്ഷണം. എന്തായാലും അടുത്ത വര്‍ഷം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരം ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി ഇറച്ചി നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ കോഴിയിറച്ചി വിഭവങ്ങള്‍ നല്‍കുമെന്നാണ് വാഗ്ദാനം. അതേസമയം,…

    Read More »
  • Kerala

    കൊല്ലത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു മറിഞ്ഞു, 18 കുട്ടികൾക്കു പരുക്ക്, അപകട കാരണം അമിതവേഗമെന്നു നാട്ടുകാർ

    കൊല്ലം: കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം. നിരവധി കുട്ടികൾക്ക് പരിക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സ്‌കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി. രാവിലെ എട്ടരയോടെ മൈലാപ്പൂരിനും ഉമയനല്ലൂരിനും മധ്യേ കല്ലുകുഴിയിലായിരുന്നു അപകടം. മയ്യനാട് ഹയര്‍ സെക്കന്‍‍ഡ‍റി സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്വകാര്യ മിനിബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് റോഡു വശത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇട റോഡില്‍നിന്ന് മറ്റൊരു വാഹനം കയറി വന്നപ്പോള്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായെന്നാണ് ബസ് ‍ഡ്രൈവറുടെ മൊഴി. മോട്ടര്‍വാഹന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.

    Read More »
  • India

    വിമാനത്തിന്റെ വാതില്‍ തുറന്നത് ബി.ജെ.പി എം.പിയെന്ന് ആരോപണം; പേര് പുറത്തുവിടാതെ അന്വേഷണം

    ചെന്നൈ: പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ അടിയന്തരവാതില്‍ തുറന്നത് ബി.ജെ.പി. യുവനേതാവ് തേജസ്വി സൂര്യ എം.പിയെന്ന് ആരോപണം. ചെന്നൈ വിമാനത്താവളത്തില്‍ ഡിസംബര്‍ 10-നായിരുന്നു സംഭവം. ഇന്‍ഡിഗോ വിമാനത്തിന്റെ വാതില്‍തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് കര്‍ണാടകത്തിലെ എം.പിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ആരോപിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് വ്യോമയാന അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോവാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങിത്തുടങ്ങുമ്പോഴായിരുന്നു വാതില്‍ തുറന്നത്. യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അപകടമുണ്ടായാല്‍ അടിയന്തരവാതില്‍ തുറക്കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ചും എയര്‍ ഹോസ്റ്റസ് വിശദീകരിച്ചുകഴിഞ്ഞപ്പോഴാണ് അടിയന്തരവാതിലിന്റെ സമീപമിരുന്ന തേജസ്വി സൂര്യ അത് തുറന്നത് എന്നാണ് ആരോപണം. ഉടന്‍തന്നെ യാത്രക്കാരെയെല്ലാം പുറത്തുള്ള ബസ്സിലേക്ക് മാറ്റി സുരക്ഷാഭടന്‍മാര്‍ പരിശോധന നടത്തി. രണ്ടുമണിക്കൂറുകഴിഞ്ഞാണ് വിമാനം സുരക്ഷിതമെന്ന് ഉറപ്പുവരുത്തി യാത്ര തുടങ്ങിയത്. ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയ്‌ക്കൊപ്പമാണ് തേജസ്വി സൂര്യ വിമാനത്തില്‍ കയറിയതെന്ന് സഹയാത്രികര്‍ പറയുന്നു. അബദ്ധം മനസ്സിലായപ്പോള്‍ അദ്ദേഹം ക്ഷമാപണം നടത്തി. വിമാനാധികൃതര്‍ അത് എഴുതിവാങ്ങിച്ചു. തേജസ്വി സൂര്യയെ…

    Read More »
  • India

    ഇന്ത്യയിൽ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല, സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ

    രാജ്യത്താകമാനം എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ റെയ്ഡ് തുടരുകയാണ്. തീവ്രവാദ സ്വഭാവം പുലർത്തുള്ള സിമി- പൊപ്പുലർ ഫ്രണ്ട് നേതാക്കളെ തൂത്തുവാരി തുറുങ്കിലടയ്ക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനിടയിൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലും കേന്ദ്രസർക്കാർ വ്യക്തമാക്കി. തുടർച്ചയായി എട്ടാം തവണയും സിമിയുടെ നിരോധനം ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയി.  ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സിമി ദേശീയതയ്ക്ക് എതിരാണ്. ഇന്ത്യയിലെ നിയമനങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തനം. അതിനാൽ ഒരു കാരണവശാലും സിമിക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ ആകില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.  സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത് 2001 ലാണ്. എന്നാൽ പിന്നീടും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ഡസനിലധികം പോഷക സംഘടനകൾ സിമിക്ക് ഉണ്ട്.…

    Read More »
  • Crime

    ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തേടിയത് ആനക്കൊമ്പ്, കിട്ടിയത് ഒന്നേകാല്‍ ലക്ഷത്തിന്റെ നിരോധിത നോട്ട്

    കാസര്‍ഗോഡ്: ആനക്കൊമ്പ് വില്‍പന നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വനംവകുപ്പ് പിടികൂടിയത് നിരോധിത നോട്ടുകള്‍. ഒന്നേകാല്‍ ലക്ഷത്തിന്റെ നിരോധിത 1000, 500 രൂപ നോട്ടുകളാണ് പിടികൂടിയത്. കാസര്‍കോട് പാലക്കുന്നിലെ തെക്കേക്കര വീട്ടില്‍ ടി.കെ.നാരായണ(56)ന്റെ കൈയില്‍നിന്ന് 1000-ന്റെ 88 നിരോധിത നോട്ടുകളും 500-ന്റെ 82 നിരോധിതനോട്ടുകളുമാണ് പിടിച്ചത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പാലക്കുന്ന് ഭാഗത്തെ വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്പന നടക്കുന്നുണ്ടെന്നാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ്‌ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സിന് വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂര്‍ ഫളയിംഗ് സ്‌ക്വാഡ് വിഭാഗവും കണ്ണൂര്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും എത്തിയാണ് പരിശോധന നടത്തിയത്. നിരോധിത നോട്ടുകള്‍ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തി വെളുപ്പിക്കുന്നുവെന്നാണ് സംശയം. നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടര്‍ നടപടികള്‍ക്കായി മേല്‍പറമ്പ് പോലീസിന് കൈമാറി.    

    Read More »
  • NEWS

    മോഷണക്കുറ്റത്തിന് 4 പേരുടെ കൈ വെട്ടി; തീരാത്ത ‘വിസ്മയങ്ങ’ളുമായി താലിബാന്‍ ഭരണം

    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി. കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നു. താലിബാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്. കുറ്റവാളികളെ 3539 തവണയാണ് ചാട്ടയടിച്ചതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹാജി സയീദ് പറഞ്ഞു. ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അംഗഛേദം വരുത്തുന്നതിനെതിരേ രാജ്യാന്തര തലത്തില്‍ താലിബാന്‍ ഭരണകൂടത്തിനെതിരേ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പ്രാകൃതമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. പൊതുസ്ഥലത്ത് ശിക്ഷ നടപ്പാക്കുന്നതിനെതിരേ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തെത്തി. 2022 നവംബര്‍ 18 മുതല്‍ സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ 100 പേരെ ചാട്ടയടിക്ക് വിധേയമാക്കിയെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 20 മുതല്‍ 100 ചാട്ടയടിയാണ് നല്‍കുന്നത്. മോഷണം, നിയമവിരുദ്ധമായ ബന്ധങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ്…

    Read More »
  • Kerala

    ജി.എസ്.ടി വകുപ്പിൽ അടിമുടി അഴിച്ചുപണി; പുനഃസംഘടന പൂര്‍ത്തിയാക്കി, നികുതിവകുപ്പിനെ മൂന്നായി വിഭജിച്ചു

    തിരുവനന്തപുരം: സംസ്ഥാനം വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വരുമാന വര്‍ദ്ധന ലക്ഷ്യമാക്കി ചരക്ക് സേവന നികുതി വകുപ്പിന്റെ പുനഃസംഘടന പൂര്‍ത്തിയാക്കി. കേരളത്തില്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചനേടുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വരുമാനവര്‍ദ്ധന ലക്ഷ്യമാക്കിയാണ് വകുപ്പിന്റെ പുനഃസംഘടന പൂര്‍ത്തിയാക്കുന്നത്. നാളെ പുനഃസംഘടിപ്പിച്ച വകുപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളരൂപീകരണം മുതല്‍ ഇതുവരെ ഉണ്ടായിരുന്ന നികുതിഘടനയാണ് ജി.എസ്.ടിക്ക് വേണ്ടി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും സമഗ്രമായ നികുതി പരിഷ്‌ക്കരണമാണ് കേരളത്തില്‍ നടപ്പാക്കിയിരിക്കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. ഒറ്റ സംവിധാനത്തെ ടാക്‌സ്‌പേയര്‍ സര്‍വീസ്, ഓഡിറ്റ്, എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ഇന്റലിജന്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് വിഭജിച്ചിരിക്കുന്നത്. നേരത്തെ എല്ലാ രജിസ്‌ട്രേഷനും പരിശോധനയും നടപടിയുമൊക്കെ ഒരേ ഉദ്യോഗസ്ഥര്‍ തന്നെ നടപ്പാക്കിയിരുന്നിടത്ത് ഇനിമുതല്‍ ഓരോ ചുമതല ഓരോ വിഭാഗമായിരിക്കും നിര്‍വഹിക്കുക. കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകളിലൂടെയും വിലയിരുത്തലുകളിലൂടെയും അര്‍ഹമായ നികുതി പിരിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം. ജി.എസ്.ടി നിലവില്‍…

    Read More »
  • Kerala

    ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ചു; 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

    തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ച സംഭവത്തിൽ റെയിവേ 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. 2016 ലാണ് സംഭവം. കാച്ചി​ഗുഡയിൽ നിന്നും വടകരയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചോറോട് സ്വദേശിനി സാലി ജയിംസിന്റെ ഇടത് കൈത്തണ്ടയിൽ എലി കടിച്ചത്. ജില്ലാ ഉപഭോക്തൃ കോടതിയുടേതാണ് വിധി. ട്രെയിൽ ഷൊർണൂരിൽ സ്റ്റേഷനിൽ നിർത്തിയപ്പോൾ ടിടിഇയെ സംഭവം അറിയിച്ചു. തുടർന്ന് റെയിവേ ഡോക്ടർ എത്തുകയും കുത്തിവെപ്പെടുക്കുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം വടകര സഹകരണ ആശുപത്രിയിലെത്തി ടിടി കുത്തിവെപ്പും പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പും എടുത്തു. തുടർന്ന് റെയിവേയുടെ അനാസ്ഥ് ചൂണ്ടികാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ നൽകാൻ റെയിൽവേയോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.  

    Read More »
  • Crime

    ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്: സിഐടിയു നേതാവ് അറസ്റ്റില്‍

    തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ സിഐടിയു നേതാവ് അറസ്റ്റില്‍. മുഖ്യ ഇടനിലക്കാരില്‍ ഒരാളായ മണക്കാട് ശ്രീവരാഹം ഇംമ്രത്ത് വീട്ടില്‍ കെ അനില്‍ കുമാര്‍ (56) ആണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ ആറാം പ്രതിയായ ഇയാള്‍ എംഎല്‍എ ഹോസ്റ്റലിലെ കോഫി ഷോപ്പ് ജീവനക്കാരനാണ്. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കോഫി ഹൗസ് ജീവനക്കാരുടെ സി.ഐ.ടി.യു അനുകൂല സംഘടനയുടെ ജില്ലാ സെക്രട്ടറിയാണ് അനിൽകുമാർ. കേസിലെ മുഖ്യ പ്രതികളായ ദിവ്യ നായര്‍, ശ്യാംലാല്‍, പ്രധാന ഇടനിലക്കാരില്‍ ഒരാളായ കുര്യാത്തി സ്വദേശി അഭിലാഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദിവ്യയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ രാജേഷ്, അഞ്ചാം പ്രതി പ്രേംകുമാര്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ടൈറ്റാനിയത്തില്‍ വര്‍ക്ക് അസിസ്റ്റന്റ്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, അസി. കെമിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ 75,000 മുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്.…

    Read More »
Back to top button
error: