പാലക്കാട്: പിടികൂടി കൂട്ടിലടയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വീണ്ടും നാട്ടിലിറങ്ങി പി.ടി. 7 കാട്ടാന. പാലക്കാട് ധോണിയിലാണ് കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി ഭീതി പരത്തിയത്. ഇന്നലെ അർധരാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. ധോണി സ്വദേശി മണിയുടെ വീടിന്റെ മതിലാണ് തകര്‍ത്തത്. നെല്‍കൃഷിയും നശിപ്പിച്ചു.
പിടി സെവനെ പിടികൂടുന്നത് ഇനിയും നീണ്ടുപോയാല്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ധോണി ജനകീയ സമിതിയുടെ തീരുമാനം. ഞായറാഴ്ചയ്ക്കകം ആനയെ പിടിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്താനാണ് സമിതിയുടെ തീരുമാനം.