Month: January 2023

  • Crime

    ‘യുവതി’യായി ഫെയ്‌സ്ബുക്കില്‍; യവാവിന്റെ നഗ്‌ന ഫോട്ടോ കൈക്കലാക്കി 12 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

    കോട്ടയം: ഓണ്‍ലൈന്‍ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജഭവന്‍ എസ്.വിഷ്ണുവിനെ (25) സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കടുത്തുരുത്തി സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം യുവാവിന്റെ നഗ്‌ന ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി. യുവാവിന്റെ നഗ്‌ന ഫോട്ടോകള്‍ കുടുംബത്തിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 2018 മുതല്‍ പണം തട്ടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിനു പരാതി നല്‍കി. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെയ്‌സ്ബുക്കിലെ സ്ത്രീയുടെ ഐ.ഡി., യുവാവാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. പണം നല്‍കാന്‍ താമസിച്ചതോടെ 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി. 20 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് സൈബര്‍ പോലീസ് യുവാവിനെ തിരുവനന്തപുരം കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. യുവതികളുടെ പേരില്‍…

    Read More »
  • Kerala

    പിടികൂടാനുള്ള ശ്രമത്തിനിടെ വീണ്ടും നാട്ടിലിറങ്ങി കാട്ടുകൊമ്പൻ പി.ടി.-7; വീടിന്റെ മതിൽ തകർത്തു

    പാലക്കാട്: പിടികൂടി കൂട്ടിലടയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വീണ്ടും നാട്ടിലിറങ്ങി പി.ടി. 7 കാട്ടാന. പാലക്കാട് ധോണിയിലാണ് കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി ഭീതി പരത്തിയത്. ഇന്നലെ അർധരാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. ധോണി സ്വദേശി മണിയുടെ വീടിന്റെ മതിലാണ് തകര്‍ത്തത്. നെല്‍കൃഷിയും നശിപ്പിച്ചു. പിടി സെവന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ ആര്‍ആര്‍ടി സംഘം നിരീക്ഷണം ശക്തമാകുന്നതിനിടെയാണ്, വനംവകുപ്പ്, ആര്‍ആര്‍ടി സംഘങ്ങളുടെ കണ്ണുവെട്ടിച്ച് കാട്ടാന നാട്ടിലിറങ്ങിയത്. ആളെക്കൊല്ലിയായ കാട്ടുകൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. അതേസമയം, പിടി സെവനെ പിടികൂടാനുള്ള വയനാട്ടില്‍ നിന്നുള്ള ദൗത്യം സംഘം ഇന്നെത്തും. രാത്രിയോടെ സംഘമെത്തുമെന്നാണ് സൂചന. നാളെയും മറ്റന്നാളും സംഘം കാട്ടാനയെ നിരീക്ഷിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മയക്കുവെടി വെക്കാനാണ് തീരുമാനം. പിടി സെവനെ പിടികൂടുന്നത് ഇനിയും നീണ്ടുപോയാല്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ധോണി ജനകീയ സമിതിയുടെ തീരുമാനം. ഞായറാഴ്ചയ്ക്കകം ആനയെ പിടിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡിഎഫ്ഒ…

    Read More »
  • Health

    സ്‌ട്രോക്ക്: ഉടൻ തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ രോഗിയെ രക്ഷിച്ചെടുക്കാം, രോഗം വരുന്നത് തടയാനും ചില മാർഗങ്ങളുണ്ട്; സ്‌ട്രോക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

       സ്‌ട്രോക്ക് ഇന്ന് ചെറുപ്പക്കാരെ പോലും  ബാധിയ്ക്കുന്നു. തലച്ചോറിനുള്ളിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതും ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതുമാണ് സ്‌ട്രോക്ക്. ഇങ്ങനെ വന്നാല്‍ നാഡികള്‍ നശിക്കും. നശിക്കുന്ന നാഡികള്‍ ശരീരത്തിലെ ഏതു ഭാഗത്തേയാണ് നിയന്ത്രിയ്ക്കുന്നതെന്നാല്‍ ആ ഭാഗത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. ചിലപ്പോള്‍ സംസാരത്തെയും കാഴ്ചയെയും  സ്‌ട്രോക്ക് ബാധിയ്ക്കും. ശരീരം തളര്‍ന്നു പോകുന്ന അവസ്ഥയും ഉണ്ടാകും സ്‌ട്രോക്ക് അംഗവൈകല്യമുണ്ടാക്കുന്നു. 10 പേര്‍ക്ക് സ്‌ട്രോക്ക് വന്നാല്‍ ഇതില്‍ 3 പേര്‍ മരിക്കും. ബാക്കി നാലു പേര്‍ കിടപ്പാകും. ഇനിയുള്ള മൂന്നു പേര്‍ വലിയ പ്രശ്‌നമില്ലാതെ പോകും. എന്നാല്‍ വീണ്ടും സ്‌ട്രോക്ക്, അറ്റാക്ക്, ഡിമന്‍ഷ്യ സാധ്യതകള്‍ ഇവര്‍ക്ക് കൂടുതലാണ്. ഇതു പോലെ പ്രായം ചെന്നവരിലെ അപസ്മാരം ഒരു കാര്യമാണ്. സ്‌ട്രോക്ക് സാധ്യത ലോകത്ത് ഇന്ന് അറ്റാക്ക് കഴിഞ്ഞാൽ കൂടുതല്‍ പേര്‍ മരിക്കുന്ന രോഗമാണ് സ്‌ട്രോക്ക്. അതിനാല്‍ തന്നെ മാരകമാണ് ഇത്. അതു കൊണ്ടു തന്നെ ഇത് തടയാന്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ നാലില്‍ ഒരാള്‍ക്ക്…

    Read More »
  • Movie

    എഴുപതുകളിലെ കേരള ചരിത്രം അനാവരണം ചെയ്ത ‘മങ്കമ്മ’ മലയാളിക്കു മുന്നിലെത്തിയിട്ട് 26 വർഷം

    സിനിമ ഓർമ്മ ടിവി ചന്ദ്രന്റെ ‘മങ്കമ്മ’ റിലീസ് ചെയ്‌തിട്ട് 26 വർഷം. 1997 ജനുവരി 18 നായിരുന്നു രേവതിയുടെ മികച്ച വേഷപ്പകർച്ചകളിലൊന്ന് എന്നറിയപ്പെടുന്ന ‘മങ്കമ്മ’യുടെ റിലീസ്. നാഷണൽ ഫിലിംസ് ഡെവലപ്മെന്റ് കോർപറേഷൻ നിർമ്മിച്ച ചിത്രത്തിൽ നെടുമുടി വേണു, തിലകൻ, വിജയരാഘവൻ തുടങ്ങിയവരും ഉണ്ടായിരുന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ടിവി ചന്ദ്രൻ നേടി. എഴുപതുകളിലെ കേരള ചരിത്രമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആപൽക്കരമായ സാമൂഹിക സാഹചര്യങ്ങളിലെ വ്യക്തിസ്വാതന്ത്ര്യമാണ് ‘മങ്കമ്മ’ ചർച്ച ചെയ്‌ത വിഷയം. ശൗര്യമുള്ള സ്ത്രീ എന്നാണ് മങ്കമ്മ എന്ന വാക്കിനർത്ഥം. തമിഴിലും തെലുഗുവിലും ‘മങ്കമ്മ ശപഥം’ എന്ന സിനിമ വന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ നിസ്സഹായ ജീവിതങ്ങൾ വരച്ചു കാട്ടുകയായിരുന്നു ‘മങ്കമ്മ’യിലൂടെ ടിവി ചന്ദ്രൻ. ഇടം നഷ്ടമാവുന്നവരുടെ ഇടയിലേയ്ക്കാണ് മങ്കമ്മയുടെ ആദ്യയാത്ര. അവൾ ചെല്ലുന്നിടം നശിപ്പിക്കപ്പെടുന്നു. ജീവിതത്തോട് തോൽക്കാത്ത അവളുടെ യാത്രകൾ അവസാനിക്കുന്നുമില്ല. കുടുംബങ്ങളിൽ പോലും അടിച്ചമർത്തപ്പെടുന്ന സ്ത്രീ ജീവിതങ്ങൾ, കുടുംബത്തിന് പുറത്തെ പ്രതികൂല സാഹചര്യങ്ങൾ പോലും അതിജീവിക്കും എന്നാണ് ചിത്രം പറഞ്ഞു വച്ചത്.…

    Read More »
  • Health

    നരച്ച മുടി കറുപ്പിക്കാൻ കിടിലൻ വിദ്യകൾ വീട്ടിൽത്തന്നെ തയ്യാറാക്കാം: പിന്നെന്തിന് കൃത്രിമ ഡൈ ഉപയോഗിച്ച് അതിവേഗം മൊട്ടത്തലയനാകണം

    മധ്യവയസ്കരേയും ചെറുപ്പക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അകാലനര. മുടിയുടെ സംരക്ഷണത്തിൽ പുലർത്തുന്ന അലംഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. കൂടാതെ സ്‌ട്രെസ്, പോഷകങ്ങളുടെ അഭാവം, ചില മരുന്നുകള്‍ എന്നിവയും മുടി നരയ്ക്കാൻ കാരണമാണ് മുടി കറുപ്പിയ്ക്കാന്‍ കൃത്രിമ ഡൈ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. പകരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഹെയര്‍ ഡൈകൾ പലതുണ്ട്. ഉണക്ക നെല്ലിക്ക കൊണ്ട് ഹെയർ ഡൈ ഇതിനായി വേണ്ടത് ഒരു ഇരുമ്പ് ചീനച്ചട്ടിയും ഉണക്ക നെല്ലിക്ക, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവയുമാണ്. ഉണക്ക നെല്ലിക്ക വീട്ടില്‍ തന്നെ ഉണക്കിയെടുക്കാം. അല്ലെങ്കില്‍ വാങ്ങാം. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പ് പകരാനുമെല്ലാം ഇത് ഉത്തമമാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത്. പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. തയ്യാറാക്കുന്ന വിധം ഒരു പിടി ഉണങ്ങിയ നെല്ലിക്ക ചീനച്ചട്ടിയില്‍ ഇടുക.…

    Read More »
  • LIFE

    പടുകുഴിയിൽനിന്ന് ബോളിവുഡിനെ കരകയറ്റുമോ ‘പഠാൻ’? ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് തീയതി പ്രഖ്യാപിച്ചു

    ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാവുന്ന പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന കിംഗ് ഖാൻ ചിത്രം എന്നത് ഒട്ടൊന്നുമല്ല ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് വർധിപ്പിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി ഓപണിംഗ് കളക്ഷനിൽ പരമാവധി മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. ജനുവരി 25 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ഈ മാസം 10 ന് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് എന്ന് ആരംഭിക്കും എന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറെ ദിവസങ്ങളായി ഉയർത്തിയിരുന്ന ചോദ്യമാണ് ഇത്. ഇതിനുള്ള ഉത്തരമാണ് പുറത്തെത്തിയിരിക്കുന്നത്. റിലീസിന് നാല് ദിവസങ്ങൾക്ക് മുൻപ് 20 ന് ചിത്രത്തിൻറെ ഇന്ത്യയിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച ഓപണിംഗ് തന്നെയാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. #Pathaan Advance booking to commence from 20th January…

    Read More »
  • Local

    കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കി

    കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. കൊവിഡ് കാലത്ത് നൽകിയ ഇളവ് പിൻവലിച്ചാണ് പുതിയ നിരക്ക്. മെട്രോ യാത്രക്കാരുടടെ കാർ, ജീപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് 15 രൂപയാണ് പുതുക്കിയ നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാകും ഈടാക്കുക. മെട്രോ യാത്രക്കാരല്ലാത്തവർ സ്റ്റേഷനിൽ വാഹനം പാ‍ർക് ചെയ്യുന്നതിന് കൂടുതൽ നിരക്ക് നൽകണം. കാർ, ജിപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ടു മണിക്കൂറിന് 35 രൂപയും തുടർന്നുളള ഓരോ മണിക്കൂറിനും ഇരുപത് രൂപ വീതവും ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയുമാകും മെട്രോ യാത്രക്കാരല്ലാത്തവരിൽ നിന്ന് സ്റ്റേഷനിൽ ഈടാക്കുക.

    Read More »
  • Crime

    കൊച്ചിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവം: ഇറച്ചി വിൽപ്പന കേന്ദ്രത്തിൽ പോലീസും നഗരസഭയും സംയുക്ത പരിശോധന നടത്തി; ഇറച്ചി വാങ്ങിയ ഹോട്ടലുകളെ കേന്ദ്രീകരിച്ച് അന്വേഷണം

    കൊച്ചി: കൊച്ചിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇറച്ചി വിൽപ്പന കേന്ദ്രത്തിൽ പോലീസും നഗരസഭയും സംയുക്ത പരിശോധന നടത്തി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിലായിരുന്നു പരിശോധന. സ്ഥലത്ത് നിന്ന് നാൽപ്പത്തോളം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയതിന്‍റെതെന്ന് സംശയിക്കുന്ന രേഖകൾ പരിശോധനയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. ഇവ പോലീസും നഗരസഭയും വിശദമായി പരിശോധിക്കുകയാണ്. സംഭവത്തിൽ നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കളമശ്ശേരിയിലെ കേന്ദ്രം നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി ജുനൈസിന്‍റെ പേരിൽ കളമശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. ഇയാൾ പഴകിയ ഇറച്ചി കൊണ്ടുവന്നത് എവിടെ നിന്നാമ് , ആരൊക്കെ സഹായിച്ചു, ഏതെല്ലാം കടകളിൽ വിതരമം ചെയ്തു എന്നെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവ്വീസ് അതോറിറ്റിയക്ക് നഗരസഭ സെക്രട്ടറി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ജുനൈസ് പഴകിയ ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും നഗരസഭ ലൈസൻസ് വാങ്ങാതെയാണെന്നും…

    Read More »
  • Crime

    ഉണക്കമീൻ ലോറിയിൽ പരിശോധന; ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് പിടികൂടി, മൂന്നുപേർ അറസ്റ്റിൽ, സംഘത്തി​ന്റെ കേരള ബന്ധവും അന്വേഷിക്കും

    തേനി: ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 1200 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് പിടികൂടി. ലോറിയില്‍ കഞ്ചാവുമായി എത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും വിഴുപ്പുറം വഴി വൻ തോതിൽ കഞ്ചാവ് തമിഴ് നാട്ടിലേക്ക് എത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് കടത്ത് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് സൗത്ത് സോൺ ഐ ജി അതിര്‍ത്തിയിലടക്കം പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മധുര – തേനി ജില്ലകളുടെ അതിർത്തിയിലുള്ള തിമ്മരശ നായ്ക്കനൂർ ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെ രാമനാഥ പുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത ഒരു ലോറി എത്തി. ഉണക്ക മീനുമായി എത്തിയ ലോറി സംശയം തോന്നിയതിനെ തുടർന്ന് പൊലീസുകാർ തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. അപ്പോഴാണ് ഉണക്ക മീനിനടിയിൽ ഒളിപ്പിച്ച നിലയിൽ 1200 കിലോ കഞ്ചാവ് കണ്ടെത്തിയത്. പത്തിലധികം ചക്കുകളിൽ നിറച്ചാണ് കഞ്ചാവ് വച്ചിരുന്നത്. തുടർന്ന്…

    Read More »
  • Crime

    നഗ്‌ന ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍; യുവാവ് സ്വവര്‍ഗ പ്രണയിയെ മഴുകൊണ്ട് കഴുത്തറുത്തുകൊന്ന് വയലില്‍ കുഴിച്ചിട്ടു

    പങ്കാളിയുമായുള്ള നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് സ്വവര്‍ഗ പ്രണയിയെ മഴുകൊണ്ട് കഴുത്തറുത്തുകൊന്ന് വയലില്‍ കുഴിച്ചിട്ടു. ഗുജറാത്തിലെ പഞ്ച്മഹലിലാണ് സ്വവര്‍ഗ പ്രണയികള്‍ തമ്മിലുള്ള സംഘര്‍ഷം കൊലപാതകത്തില്‍ എത്തിയത്. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും നഗ്‌ന ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ്, കൊലപാതകം നടത്തിയത് എന്നാണ് സംഭവത്തില്‍ പിടിയിലായ യുവാവ് പൊലീസിനോട് പറഞ്ഞത്. സുരേഷ് പരാമര്‍ എന്നയാളാണ് കഴിഞ്ഞ ആഴ്ച തന്റെ സഹോദരന്‍ സുമനെ കാണാനില്ലെന്ന് പറഞ്ഞ് പഞ്ച് മഹല്‍ പൊലീസിനെ സമീപിച്ചത്. സുമനും റാഞ്ചോദ് രാത്‌വ എന്നയാളുമായി സ്വവര്‍ഗ പ്രണയം ഉണ്ടായിരുന്നതായും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതയില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആരോപണ വിധേയനായ റാഞ്ചോദ് രാത്‌വയെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്, കൊലപാതകത്തിന്റെ അണിയറക്കഥകള്‍ പുറത്തുവന്നത്. താനും സുമനും തമ്മില്‍ വര്‍ഷങ്ങളായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് റാഞ്ചോദ് രാത്‌വ പൊലീസിനോട് പറഞ്ഞു. കുറേ നാളുകളായി തങ്ങള്‍ക്കിടയില്‍ പല തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ…

    Read More »
Back to top button
error: