KeralaNEWS

സ്‌കൂളിലെത്താന്‍ അഞ്ചുമിനിറ്റ് വൈകി; വിദ്യാര്‍ഥികളെ പുറത്താക്കി ഗേറ്റ് അടച്ചതായി പരാതി

ആലപ്പുഴ: എടത്വ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വിദ്യാര്‍ഥികളെ പുറത്താക്കി ഗേറ്റ് അടച്ചു. ഇരുപത്തിയഞ്ചോളം കുട്ടികളെയാണ് പുറത്ത് നിര്‍ത്തിയത്. എന്നാല്‍ അഞ്ച് മിനിറ്റാണ് വൈകിയതെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. അതേസമയം, സ്ഥിരമായി വൈകുന്നവരെയാണ് പുറത്ത് നിര്‍ത്തിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഒമ്പതുമണിയാണ് സ്‌കൂളിന്റെ സമയം. 9.10 ആയപ്പോള്‍ ഗേറ്റ് ചെറുതായി ചാരിയതായിരുന്നെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പുറത്ത് നിന്നുള്ളവര്‍ സ്‌കൂളിലേക്ക് കയറാതിരിക്കാനാണ് ഗേറ്റ് അടക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

Back to top button
error: