Month: January 2023

  • India

    ഗുസ്തി താരങ്ങളുമായി കായിക മന്ത്രാലയം നടത്തിയ ചർച്ച പരാജയം; ആരോപണങ്ങളിൽ ഉറച്ച് താരങ്ങൾ, പ്രതിഷേധം ശക്തമാക്കുമെന്നും മുന്നറിയിപ്പ്

    ദില്ലി : ഗുസ്തി ഫെഡറേഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കായിക മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടു. ഫെഡറേഷൻ പിരിച്ചുവിടുകയും, ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് താരങ്ങൾ അറിയിച്ചു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുവെന്നും പ്രതിഷേധക്കാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലൈംഗിക ആരോപണമടക്കമുന്നയിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ദൂഷൺ സിംഗിനെതിരെ വലിയ പ്രതിഷേധമാണ് കായികതാരങ്ങളുയർത്തിയത്. ഈ മാസം 22 ന് നടത്തുന്ന വാർഷിക പൊതുയോഗത്തിൽ ബ്രിജ് ദൂഷൺ രാജി അറിയിച്ചേക്കുമെന്ന സൂചന ലഭിച്ചെങ്കിലും  ബ്രിജ് ഭൂഷൺ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് കായികതാരങ്ങളുടെ തീരുമാനം. റെസ്ലിങ് ഫെഡറേഷൻ അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് റെസ്ലിംഗ് താരങ്ങൾ ഉയർത്തിയത്. ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ആദ്യമായി റെസ്ലിംഗ് താരം വിനേശ് ഫോഘട്ടാണ് ഉയർത്തിയത്. താനുൾപ്പടെയുള്ള വനിതാ…

    Read More »
  • Crime

    വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ല; സ്വാതി മലിവാളിന് നേരെ അതിക്രമം, 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു

    ദില്ലി: ദില്ലിയിൽ വനിത കമ്മീഷൻ അധ്യക്ഷക്ക് നേരെ അതിക്രമം. പുലര്‍ച്ചെ മൂന്നേക്കാലോടെയാണ് സംഭവം. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആളാണ് സ്വാതി മലിവാളിനെതിരെ അതിക്രമം നടത്തിയത്. ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. ദില്ലിയിലെ എയിംസ് പരിസരത്താണ് സംഭവം ഉണ്ടായത്ത്. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിൽ ചോദിച്ചു.

    Read More »
  • LIFE

    നാട്ടിലുള്ള സകല താരങ്ങളും ഉണ്ടല്ലോ! താരനിരയാൽ സമ്പന്നം… ജയിലറിലെ തമന്നയുടെ ചിത്രം പുറത്ത്

    ചെന്നൈ: രജനികാന്ത് നായകനായ ‘ജയിലര്‍’ പ്രഖ്യാപനം തൊട്ട് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റിന് ശേഷം നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജയിലര്‍.  രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് നായികമായി എത്തുന്ന തമന്നയാണ്. തമന്നയുടെ ചിത്രം അണിയറക്കാര്‍ പുറത്തുവിട്ടു. ആദ്യമായാണ് തമന്ന രജനീകാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. .@tamannaahspeaks from the sets of #Jailer @rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/sKxGbQcfXL — Sun Pictures (@sunpictures) January 19, 2023 കഴിഞ്ഞ ദിവസം തെലുങ്കില്‍ മികച്ച ക്യാരക്ടര്‍ റോളുകളിലും കോമഡി രംഗങ്ങളിലും തിളങ്ങിയ സുനില്‍  ‘ജയിലറി’ല്‍  എത്തിയത് സൂചിപ്പിക്കുന്ന പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തിന്‍റെ മോഹൻലാല്‍ കന്നഡയിലെ ശിവരാ‍ജ്‍കുമാര്‍ എന്നിവരും ‘ജയിലറു’ടെ ഭാഗമാകുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന…

    Read More »
  • Kerala

    ക്രിസ്മസ്- ന്യു ഇയർ ബംപർ ലോട്ടറി ഫലം

    തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻറെ ക്രിസ്മസ്- ന്യു ഇയർ ബംപർ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 16 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ഒന്നാം സമ്മാനം [16 Crore] XD 236433 സമാശ്വാസ സമ്മാനം (3,00,000/-) XA 236433 XB 236433 XC 236433 XE 236433 XG 236433 XH 236433…

    Read More »
  • Crime

    ഗുണ്ടാ ബന്ധം: കൂടുതൽ പൊലീസുകാർക്കെതിരെ അച്ചടക്കനടപടി; തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്‍ഷന്‍

    തിരുവനന്തപുരം: ഗുണ്ടാബന്ധത്തി​ന്റെ പേരിൽ കൂടുതൽ പൊലീസുകാർക്കെതിരെ അച്ചടക്കനടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സൻ, വിജിലൻസ് ഡിവൈഎസി എം.പ്രസാദ് എന്നിവരെ സസ്പെൻഡ് ചെയ്തു. . ഗുണ്ടകളുടെ സാമ്പത്തിക ഇടപാടിൽ ഡിവൈഎസ്പിമാർ ഇടനിലനിന്നുവെന്നാണ് കണ്ടെത്തൽ. ഗുണ്ടാ പൊലീസ് ബന്ധം മറനീക്കി പുറത്തുവന്നതോടെയാണ് സർക്കാർ അച്ചടക്കനടപടി തുടരുന്നത്. ഗുണ്ടാ-മാഫിയ ബന്ധമുള്ള നാല് ഇൻസ്പെക്ർമാരെയും ഒരു സബ്-ഇൻസ്പെക്ടറെയും സസ്പെൻറ് ചെയ്തതിന് പിന്നാലെയാണ് 2 ഡിവൈഎസ്പിമാർക്ക് കൂടി സസ്പെൻഷൻ. ഷാരോണ്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജോണ്‍സണ്‍, വിജിലൻസിലെ സ്പെഷ്യൽ ഇന്‍വെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്നിലെ ഡിവൈഎസ്പി എം.പ്രസാദ് എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. ഗുരുതരമായ ആരോപങ്ങളാണ് സസ്പെൻഷൻ ഉത്തരവിൽ സർക്കാർ ഉന്നയിക്കുന്നത്. തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിധിൻ, രജ്ഞിത്ത് എന്നിവർ തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കാൻ മുട്ടടയിലുള്ള നിധിൻെറ വീട്ടിൽ വച്ച് രണ്ട് ഡിവൈഎസ്പിമാരും അടുത്തിടെ സസ്പെഷൻിലായ റെയിൽവെ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി എന്നാണ് ഇൻറലിജൻസ് കണ്ടെത്തൽ.ജോണ്‍സൻെറ മകളുടെ ജൻമാദിനാഘോഷത്തിന്…

    Read More »
  • Crime

    ബിവറേജ് ഔട്ട്ലെറ്റിന് മുന്നിൽ ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ എം.ഡി.എം.എ. കച്ചവടം; യുവാവ് പിടിയിൽ

    തിരുവനന്തപുരം: മലയിൻകീഴ് ബിവറേജ് ഔട്ട്ലെറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ എം ഡി എം എ കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ. എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. നഗരത്തിലെ കരിമഠം ഭാഗത്തു നിന്നുമാണ് പ്രതി എം ഡി എം എ വൻതോതിൽ എത്തിച്ചത് എന്ന് എക്സൈസ് പറഞ്ഞു. തുടർന്ന് ഇത് ചില്ലറയായി കാട്ടാക്കട മലയൻകീഴ് ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപ്പന നടത്തുന്നത് ആണ് ഇയാളുടെ രീതി. എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വളരെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ 650 ഗ്രാം എം ഡി എം എയുമായി പിടികൂടുന്നത്. എക്സൈസ് പ്രവന്റ്റീവ് ഓഫീസർമാരായ കെ എസ് ജയകുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, ആർ ഹർഷകുമാർ, എസ് മണികണ്ഠൻ, എം ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, എക്സൈസ് ഡ്രൈവർ അനിൽകുമാർ…

    Read More »
  • LIFE

    നടി അപര്‍ണ്ണ ബാലമുരളിക്ക് വിദ്യാര്‍ത്ഥിയില്‍നിന്ന് നേരിട്ട അനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ലോ കോളേജ് യൂണിയന്‍

    കൊച്ചി: നടി അപര്‍ണ്ണ ബാലമുരളിക്ക് കഴിഞ്ഞ ദിവസം എറണാകുളം ലോ കോളേജ് ഉദ്ഘാടന വേദിയില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും നേരിട്ട അനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയന്‍ രംഗത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയന്‍ സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റിന് ആധാരമായ സംഭവം ഉണ്ടായത്. എറണാകുളം  ലോ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ ആയിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും രോഷം അടക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. വിനീത് ശ്രീനിവാസന്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു.   View this post on Instagram   A post shared by COLLEGE UNION 2022-23 (@glceunion22_23) യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപർണ കോളേജിൽ എത്തിയത്. നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും മറ്റ് അണിയറ പ്രവർത്തകരും നടിക്ക് ഒപ്പം…

    Read More »
  • Social Media

    മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എന്റെ ടെന്‍ഷന്‍; ‘കൊനഷ്ട്’ ട്വീറ്റിന് മാളവികയുടെ ‘നിഷ്‌കു’ മറുപടി

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് ഇവര്‍ അരങ്ങേറുന്നത്. ദുല്‍ഖര്‍ സല്‍മാന്റെയും ആസിഫ് അലിയുടെയും നായികയായി ഇവര്‍ അഭിനയിച്ചു എങ്കിലും ഈ സിനിമകള്‍ എല്ലാം തന്നെ ഗംഭീര പരാജയങ്ങള്‍ ആയിരുന്നു. പിന്നീട് ഇവര്‍ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. ഇവിടെ നിന്നുമാണ് ഇവര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിച്ചത്. വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ എന്ന സിനിമയിലും താരം നായികയായി എത്തിയിരുന്നു. അതേസമയം, ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരികെ എത്തുകയാണ്. ക്രിസ്റ്റി എന്ന സിനിമയിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യൂസ് ആണ് ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ പോസ്റ്റര്‍ കുറച്ചു മുന്‍പ് പുറത്തിറങ്ങിയിരുന്നു. വളരെ മികച്ച റെസ്‌പോണ്‍സ് ആണ് പോസ്റ്റര്‍ സ്വന്തമാക്കിയത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സിനിമയുടെ കഥയുടെ ഭാഗമായിരിക്കാം എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കരുതുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ…

    Read More »
  • Careers

    ഇത് ‘ജിൻസിയുടെ അമ്മയുടെ മധുരപ്രതികാരം’; തോറ്റു പോയ കണക്കും രസതന്ത്രവും എഴുതി പത്താം ക്ലാസ് ജയിച്ച് നടി ലീന ആന്റണി

    ഇത് മഹേഷിന്റെ പ്രതികാരമല്ല, മഹേഷിനെ വീഴ്ത്തിയ ജിൻസിയുടെ അമ്മയുടെ മധുരപ്രതികാരം; തോറ്റു പോയ കണക്കും രസതന്ത്രവും എഴുതി പത്താം ക്ലാസ് ജയിച്ച് നടി ലീന ആന്റണി, അതും തന്റെ 73-ാം വയസിൽ. വർഷങ്ങളായി നാടകങ്ങളിലുൾപ്പെടെ അഭിനയ രംഗത്തുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ജിൻസി എന്ന അപർണ ബാലമുരളിയുടെ കഥാപാത്രത്തിന്റെ അമ്മ വേഷമാണ് ലീനാമ്മച്ചിയെ ശ്രേദ്ധേയയാക്കിയത്. തോറ്റു പോയ കണക്കും രസതന്ത്രവും സേ പരീക്ഷ എഴുതി പത്താം ക്ലാസ് കടമ്പ കടന്നിരിക്കുകയാണ് 73-ാം വയസിൽ നടി ലീന ആന്റണി. ആറുപതിറ്റാണ്ടിന് ശേഷമാണ് ലീന വീണ്ടും പഠനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയത്. സെപ്റ്റംബറിൽ തുടർ വിദ്യാപദ്ധതി പ്രകാരം പത്താം ക്ലാസ് പരീക്ഷയെഴുതിയെങ്കിലും ഫലം വന്നപ്പോൾ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങൾ മാത്രമാണ് ജയിച്ചത്. തുടർന്ന് രണ്ട് വിഷയങ്ങളിലും സേ പരീക്ഷ എഴുതി വിജയിച്ചു. ഭർത്താവും നടനുമായ കെഎൽ ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനം തുടരാൻ തീരുമാനിച്ചത്. തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്.…

    Read More »
  • Crime

    പടയപ്പയെ വിരട്ടിയ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിൽ; ഡ്രൈവർ ഒളിവിൽ, തമിഴ്നാട്ടിലേക്കു മുങ്ങിയെന്നു സൂചന

    മൂന്നാര്‍: മൂന്നാറിലെ കാട്ടുകൊമ്പന്‍ ‘പടയപ്പ’യെ വിരട്ടിയ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വനംവകുപ്പിന് ലഭിച്ച സൂചന. മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്‌റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജാ ആണ് കേസെടുത്തത്. ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടലാറിലേക്കുള്ള പ്രധാന പാതയുടെ മുകള്‍ ഭാഗത്തു നിന്നിരുന്ന പടയപ്പയെ വാഹനത്തിലെത്തിയ ദാസ് വാഹനം ഇരപ്പിച്ചു പ്രകോപിപ്പിച്ചെന്നാണ് കേസ്. ഏറെ നേരം ഹോണ്‍ മുഴക്കുകയും വാഹനം ഇരപ്പിക്കുകയും ചെയ്തത് പടയപ്പയെ നേരിയ തോതില്‍ പ്രകോപ്പിച്ചു. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പടയപ്പയെ കാണിക്കാം എന്ന് വാഗ്ദാനം നല്‍കി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ്…

    Read More »
Back to top button
error: