CrimeNEWS

വിദേശത്ത് ജോലിക്ക് കൊണ്ടുപോയി സ്വര്‍ണം തട്ടി, പറഞ്ഞ ശമ്പളം തന്നില്ല; ദമ്പതികള്‍ക്കെതിരേ യുവതി

പാലക്കാട്: ജോലിക്കെന്ന പേരില്‍ വിദേശത്ത് കൊണ്ടുപോയി തട്ടിപ്പിനിരയാക്കിയതായി യുവതിയുടെ പരാതി. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി അമൃതയാണ്, പ്രവാസി ദമ്പതികള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. വിദേശത്തു ജോലിക്ക് കൊണ്ടുപോയി പറ്റിച്ചുവെന്നും സ്വര്‍ണം ഊരിവാങ്ങി, തിരികെ തന്നില്ലെന്നുമെല്ലാം ആരോപണങ്ങളുണ്ട്. എന്നാല്‍, ഇവയെല്ലാം കുറ്റാരോപിതരായ ദമ്പതികള്‍ നിഷേധിക്കുന്നു.

ദുബായിയില്‍ താമസിക്കുന്ന ലാവണ്യ, റിതുകുമാര്‍ ദമ്പതികളുടെ വീട്ടിലേക്കാണ് അമൃതയെ ജോലിക്കായി കൊണ്ടുപോയത്. യാത്രയ്ക്ക് മുമ്പ് ധരിച്ചിരുന്ന സ്വര്‍ണം ഊരിവാങ്ങിയെന്നും, തിരികെ തന്നില്ലെന്നുമാണ് അമൃതയുടെ ഒരു പരാതി. ജോലിക്ക് കൊണ്ടുപോകുമ്പോള്‍, നാല്‍പ്പിതനായിരം രൂപ തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ദമ്പതികള്‍ കാലുമാറിയെന്നും അമൃത ആരോപിക്കുന്നു. ദുബായിലെത്തിച്ച് പട്ടിണിക്കിട്ടെന്നും അമൃത പറയുന്നു.

Signature-ad

എന്നാല്‍, ദമ്പതികള്‍ ആരോപണം നിഷേധിച്ചു. ജോലിക്ക് എത്തിയ അമൃത നാട്ടിലേക്ക് സ്വന്തം ഇഷ്ടത്തിന് മടങ്ങുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. അമൃതയുടെ ആഭരങ്ങള്‍ വാങ്ങിയിട്ടില്ലെന്നും പ്രവാസി ദമ്പതികള്‍ വ്യക്തമാക്കി. ഒറ്റപ്പാലം പോലീസില്‍ പരാതി കൊടുത്തിട്ടും നടപടികള്‍ക്ക് വേഗം പോരെന്ന പരാതിയും അമൃതയ്ക്കുണ്ട്.

Back to top button
error: