Month: January 2023

  • Crime

    പൊലീസിലെ അച്ചടക്ക നടപടികൾ തുടരുന്നു; തിരുവനന്തപുരം സിറ്റി പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

    തിരുവനന്തപുരം: കേരള പൊലീസിലെ അച്ചടക്ക നടപടികൾ തുടരുന്നു. തിരുവനന്തപുരം സിറ്റി പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇന്നലെ സര്‍വ്വീസിൽ നിന്നും പിരിച്ചു വിട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീകാര്യം മുൻ എസ്എച്ച്ഒ അഭിലാഷ് ഡേവിഡിനേയും ട്രാഫിക് സ്റ്റേഷൻ ഉദ്യോഗസ്ഥൻ റെജി ഡേവിഡിനേയും നന്ദാവനം എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷെറിയെയുമാണ് സര്‍വ്വീസിൽ നിന്നും നീക്കിയത്. പുറത്താക്കപ്പെട്ട എസ്.എച്ച്.ഒ അഭിലാഷ് റെയിൽവേ പൊലീസിൽ ജോലി ചെയ്യുന്നതിനിടെ ഗുണ്ടാബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെൻഷനിലാണ്. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ഇയാൾ നിലവിൽ അന്വേഷണം നേരിടുന്നുണ്ട്. പീഡനക്കേസിൽ പ്രതിയായതോടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ റെജി ഡേവിഡിനെ പുറത്താക്കിയത്. അരുവിക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മർദിച്ച കേസിലും ഉൾപ്പെട്ടതിലാണ് നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഷെറിയെ പിരിച്ചു വിട്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് പേരിൽ നിന്നും കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ…

    Read More »
  • Health

    കണ്ണിന് ചുറ്റുമുള്ള ‘ഡാർക്ക് സർക്കിൾസ്’ മാറ്റാം, ചില വഴികൾ

    കണ്ണുകളുടെ ചുറ്റുമുള്ള ഇരുണ്ട നിറം പല ആളുകളും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും കണ്‍തടങ്ങളില്‍ കറുത്ത പാട് അഥവാ ‘ഡാർക്ക് സർക്കിൾസ്’ ഉണ്ടാകാം. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കൂടാതെ, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകും. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം… സ്ട്രോബെറി നീര് തുളസിയിലയും വെള്ളരിക്കാ നീരും കലർത്തി കണ്ണിനു ചുറ്റും പുരട്ടുന്നത് ഇരുണ്ട പാടുകൾ കുറയ്ക്കാൻ സഹായിക്കും. തക്കാളിനീര്  കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും. അവാക്കാഡോയുടെ പള്‍പ്പും ബദാം ഓയിലും ചേർത്ത് കണ്ണുകൾക്ക് താഴെ പുരട്ടുന്നത് ഇരുണ്ട നിറം കുറയ്ക്കാന്‍ സഹായിക്കും. ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍…

    Read More »
  • NEWS

    സൗദി അറേബ്യയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ

    റിയാദ്: സൗദി അറേബ്യയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്ത നിലയിൽ ഇരുന്നാൽ പോലും ലംഘനമായി കണക്കാക്കും. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം. മുൻസീറ്റിൽ ആര് കൂടെയുണ്ടെങ്കിലും കുട്ടികളെ ഇരുത്തരുത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയ ശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു. 10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വകുപ്പ് നേരത്തെ വ്യക്തമാക്കിയതാണ്. സുരക്ഷ മുൻനിർത്തി കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ഷിർ വഴി ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണെന്നും മറ്റ് ലൈസൻസുകൾ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസൻസ് ഓഫീസ് സന്ദർശിക്കണമെന്നും അധികൃതർ…

    Read More »
  • Crime

    എടിഎം മെഷീനിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന ഉത്തർപ്രദേശ് സ്വദേശികൾ പാലക്കാട് പിടിയിൽ

    പാലക്കാട്: എടിഎം മെഷീനിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന ഉത്തർപ്രദേശ് സ്വദേശികൾ മണ്ണാർക്കാട് പൊലീസിന്റെ പിടിയിൽ. ഉപഭോക്താക്കളെ കബളിപ്പിച്ച് സ്വന്തമാക്കിയ എടിഎം കാർഡുകൾ ഉപയോഗിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. പ്രതികളിൽ നിന്നും വിവിധ ബാങ്കുകളുടെ 38 എടിഎം കാർഡുകൾ പൊലീസ് പിടിച്ചെടുത്തു. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളായ പ്രവീൺമാർ, ദിനേശ് കുമാർ, സന്ദീപ് എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതോടെ പുറത്തായത് അമ്പരപ്പിക്കുന്ന തട്ടിപ്പുരീതിയാണ്. മൂവരും സുഹൃത്തുക്കളിൽ നിന്നും സൂത്രത്തിൽ എടിഎം കാർഡ് തരപ്പെടുത്തും. പിന്നാലെ കേരളത്തിലെ എടിഎം കൗണ്ടറുകളിൽ എത്തിയാണ് തട്ടിപ്പ്. കാർഡുകൾ സ്ലോട്ടിൽ ഇടും. ഫോർഗോറ്റ് പിൻ (Forget PIN) അടിക്കും. അപ്പോൾ യഥാർത്ഥ ഉടമയ്ക്ക് പുതിയ പാസ്‍വേർഡ് ക്രമീകരിക്കാനുള്ള സന്ദേശമെത്തും. അത് ഫോൺവിളിച്ച് സൂത്രത്തിൽ തരപ്പെടുത്തും. എന്നിട്ട് പണം എടുക്കും. പണം പിൻവലിച്ചത് അറിയാതിരിക്കാനും സൂത്രപ്പണിയുണ്ട്. പണം മെഷിനിൽ നിന്നും പുറത്ത് വരുന്ന സമയം സ്ലോട്ട് അമർത്തി പിടിച്ച് പണം കയ്യിലാക്കും. സ്ലോട്ട് അമർത്തി പിടിക്കുന്നതിനാൽ…

    Read More »
  • LIFE

    മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്രം ആയിഷ ഇന്ന് മുതല്‍ തിയറ്ററുകളില്‍

    മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്രം ആയിഷ വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൌണ്ടോടെ വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തില്‍ 104 സ്ക്രീനുകളിലാണ് ചിത്രത്തിന് റിലീസ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസ് ഉണ്ട്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍…

    Read More »
  • Crime

    തട്ടിപ്പുവീരൻ പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍, ജാമ്യഹര്‍ജി പരിഗണിച്ചില്ല

    തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്റ്റഡി വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അഡീ. ജില്ലാ കോടതി ജഡ്ജി ടി.കെ. മിനിമോള്‍ അനുവദിച്ചു. അതേസമയം റാണ നല്‍കിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. 28 ന് വൈകീട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ തുടരും. ഇയാളുടെ ജാമ്യഹര്‍ജി 30 ലേക്ക് നീട്ടി. നിക്ഷേപകരുടെ പണം ബിസിനസില്‍ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങളോട് പറഞ്ഞു. പ്രവീണ്‍ റാണയുടേയും ബിനാമികളുടേയും പേരിലുള്ള 12 വസ്തുക്കളെ കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം കിട്ടി. കസ്റ്റഡിയില്‍ വച്ച് കൂടുതല്‍ തെളിവെടുക്കും. സേഫ് ആന്‍ജ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതി പ്രവീണ്‍ റാണ പണം കടത്തിയ വഴികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കണ്ടെത്തിയത്. വന്‍തുക റാണ വകമാറ്റി ചെലവിട്ടുവെന്നാണ് വിവരം. മുംബൈയിലെ അയാന്‍ വെല്‍നെസില്‍ റാണ 16 കോടിയാണ് നിക്ഷേപിച്ചിരുന്നത്. തൃശൂര്‍ ഈസ്റ്റ് പോലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത…

    Read More »
  • India

    സ്വാതി മലിവാളിനെതിരെ നടന്ന അതിക്രമം ഞെട്ടിക്കുന്നത്, ദില്ലി പൊലീസിനോട് റിപ്പോർട്ട് തേടി: ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ

    ദില്ലി: ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെ നടന്ന അതിക്രമത്തിൽ പ്രതികരിച്ച് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. സംഭവം ഞെട്ടിക്കുന്നതെന്ന് രേഖ ശർമ്മ പറഞ്ഞു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ദില്ലി പൊലീസിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും രേഖ ശർമ വ്യക്തമാക്കി. പുലര്‍ച്ചെ മൂന്നേകാലോടെയാണ് സ്വാതി മലിവാളിന് നേരെ അതിക്രമമുണ്ടായത്. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആളാണ് സ്വാതി മലിവാളിനെതിരെ അതിക്രമം നടത്തിയത്. ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. ദില്ലിയിലെ എയിംസ് പരിസരത്താണ് സംഭവം ഉണ്ടായത്ത്. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ…

    Read More »
  • India

    ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ

    ദില്ലി : ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ. ഹർജി അടിയന്തരമായി വാദം കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷൻ നടപടി, നിയമ വിരുദ്ധവുമാണെന്നാണ് ഹർജിയിലെ വാദം. തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും. ഇക്കാര്യങ്ങൾ സുപ്രീം കോടതിയുടെ മുൻ വിധികളിലുണ്ടെന്നും ഹർജിയിലുണ്ട്. അഭിഭാഷകൻ ശശി പ്രഭുവാണ് മുഹമ്മദ് ഫൈസിലാനായി ഹർജി ഫയൽ ചെയ്തത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും കോടതിയിൽ ഹാജരാകും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകര്‍ നാളെ ആവശ്യപ്പെടും. വധശ്രമകേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ ഇന്നലെയാണ് ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ്…

    Read More »
  • Crime

    അതിരപ്പിള്ളിയിൽ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

    തൃശൂര്‍: അതിരപ്പിള്ളി കൊന്നക്കുഴിയിൽ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസെടുത്തത്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് അതിരപ്പിള്ളി പൊലീസ് അറിയിച്ചു. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിതാ ജീവനക്കാരിയെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ എം വി വിനയരാജിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 23 ന് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച നല്‍കിയ പരാതിയില്‍ അതിരപ്പിള്ളി പൊലീസ് ഇന്നലെയാണ് കേസെടുത്തത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായതായും ആരോപണമുണ്ട്. പരാതിക്കാരി ഉറച്ചു നിന്നതോടെയാണ് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354, 509, 506, 376 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസെടുത്ത ശേഷം ഉദ്യോഗസ്ഥൻ ഒളിവിലാണെന്ന് അതിരപ്പിള്ളി പൊലീസ് പറയുന്നു. ഓഫീസിലും ജോലിക്ക് എത്തിയിട്ടില്ല. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് വിവരം. കേസെടുത്ത വിവരം വനം…

    Read More »
  • NEWS

    യുഎഇയിൽ വിസകൾക്കും എമിറേറ്റ്സ് ഐഡിയ്ക്കും ഇനി ചെലവേറു; പുതിയ ഫീസ് പ്രാബല്യത്തിൽ

    അബുദാബി: യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുബൈയില്‍ ഇഷ്യൂ ചെയ്യുന്ന വിസകളുടെ ഫീസിന് വര്‍ദ്ധനവുണ്ടാകുമോയെന്ന് വ്യക്തമല്ല. എമിറേറ്റ്സ് ഐഡി ഇഷ്യൂ ചെയ്യുന്നതിന് നേരത്തെ ഈടാക്കിയിരുന്ന ഫീസ് 270 ദിര്‍ഹമായിരുന്നു. ഇത് ഇനി മുതല്‍ 370 ദിര്‍ഹമായിരിക്കും. ഒരു മാസം കാലാവധിയുള്ള സന്ദര്‍ശക വിസയുടെ ഫീസും 270 ദിര്‍ഹത്തില്‍ നിന്ന് 370 ദിര്‍ഹമായി ഉയരും. ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഇലക്ട്രോണിക് സേവന പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസം…

    Read More »
Back to top button
error: