Social MediaTRENDING

മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എന്റെ ടെന്‍ഷന്‍; ‘കൊനഷ്ട്’ ട്വീറ്റിന് മാളവികയുടെ ‘നിഷ്‌കു’ മറുപടി

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് ഇവര്‍ അരങ്ങേറുന്നത്. ദുല്‍ഖര്‍ സല്‍മാന്റെയും ആസിഫ് അലിയുടെയും നായികയായി ഇവര്‍ അഭിനയിച്ചു എങ്കിലും ഈ സിനിമകള്‍ എല്ലാം തന്നെ ഗംഭീര പരാജയങ്ങള്‍ ആയിരുന്നു. പിന്നീട് ഇവര്‍ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. ഇവിടെ നിന്നുമാണ് ഇവര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിച്ചത്. വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ എന്ന സിനിമയിലും താരം നായികയായി എത്തിയിരുന്നു.

Signature-ad

അതേസമയം, ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരികെ എത്തുകയാണ്. ക്രിസ്റ്റി എന്ന സിനിമയിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യൂസ് ആണ് ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ പോസ്റ്റര്‍ കുറച്ചു മുന്‍പ് പുറത്തിറങ്ങിയിരുന്നു. വളരെ മികച്ച റെസ്‌പോണ്‍സ് ആണ് പോസ്റ്റര്‍ സ്വന്തമാക്കിയത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സിനിമയുടെ കഥയുടെ ഭാഗമായിരിക്കാം എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കരുതുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഈ സമയം ഒരു ട്വീറ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹനന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടും സിനിമയുടെ ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടും ആണ് ഒരു വ്യക്തി ചെയ്തത്. മാത്യൂസ് ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എന്റെ ടെന്‍ഷന്‍ ഇതായിരുന്നു ആ വ്യക്തിയുടെ കമന്റ്. ഡബിള്‍ മീനിങ് കമന്റ് ആണ് ഇത് എന്ന് എല്ലാവര്‍ക്കും മനസ്സിലാകും. പക്ഷേ സംഭവം മനസ്സിലാവാതെ മാളവിക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അവന്‍ അത് നന്നായി തന്നെ കൈകാര്യം ചെയ്തു എന്നാണ് മാളവിക നല്‍കിയ മറുപടി.

മാത്യൂസ് അവതരിപ്പിച്ച കഥാപാത്രത്തെ കൈകാര്യം ചെയ്ത വിധമാണ് മാളവിക നല്‍കിയ മറുപടിയില്‍ പറയുന്നത്. അതേസമയം, മാളവിക കാര്യം ഇതുവരെ മനസ്സിലായിട്ടില്ല എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. മാളവികക്ക് കാര്യം മനസ്സിലാകാതിരിക്കുവാന്‍ അവര്‍ ചെറിയ കുട്ടിയല്ല എന്നും അവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല എന്ന് കരുതുന്നവര്‍ ആണ് യഥാര്‍ത്ഥത്തില്‍ മണ്ടന്മാര്‍ എന്നും ഇത്തരം മോശം ട്രീറ്റുകള്‍ക്ക് ഇതുപോലെയുള്ള മറുപടി തന്നെ വേണം എന്നുമാണ് മലയാളികള്‍ ഇപ്പോള്‍ പറയുന്നത്.

 

Back to top button
error: