Month: January 2023

  • Kerala

    ഭരണകക്ഷി എം.എല്‍.എമാരുടെ സ്ഥിതി ഇതാണെങ്കില്‍, മറ്റുള്ളവരുടെ കാര്യം പറയണോ, മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗണേഷ്‌കുമാര്‍

    തിരുവനന്തപുരം: ഭരണകക്ഷി എം.എല്‍.എമാരുടെ സ്ഥിതി ഇതാണെങ്കില്‍, മറ്റുള്ളവരുടെ കാര്യം പറയണോയെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ഇടതുമുന്നണി നിയമസഭാകക്ഷിയോഗത്തിലാണ് മന്ത്രിമാര്‍ക്കെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ ആഞ്ഞടിച്ചത്. പദ്ധതിയോ ഫണ്ടോ അനുവദിച്ചു കിട്ടാതെ എം.എല്‍.എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷി എം.എല്‍.എമാരുടെ സ്ഥിതി ഇതാണെങ്കില്‍, മറ്റുള്ളവരുടെ കാര്യം പറയണോ എന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ ഇവിടെ പറയേണ്ടതുണ്ടോയെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാള്‍ ചോദിച്ചു. ഇതോടെ ക്ഷുഭിതനായ ഗണേഷ് കുമാര്‍, ഇവിടെയല്ലാതെ ഇതൊക്കെ എവിടെ പറയുമെന്ന് തിരിച്ചടിച്ചു. ഇത് പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ നടപടിയാണെങ്കില്‍ ആയിക്കോ എന്നും അദ്ദേഹം മറുപടി നല്‍കി. ഇന്നലെ നിയമസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെയാണ് ഇടത് അംഗങ്ങളുടെ യോഗം ചേര്‍ന്നത്. എം.എല്‍.എമാരെ വല്ലാതെ അവഗണിക്കുകയാണ്. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. 20 പദ്ധതികള്‍ വീതം കഴിഞ്ഞ തവണ ഓരോ എം.എല്‍.എയില്‍ നിന്നും എഴുതി വാങ്ങി. എന്നിട്ട് ഒന്നും നടന്നില്ല. പദ്ധതികള്‍ക്ക് ഭരണാനുമതി കിട്ടുന്നില്ല. കിഫ്ബിയുടെ പേരിലാണ് പദ്ധതികള്‍…

    Read More »
  • Crime

    ടിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു; പൊള്ളലേറ്റ ബന്ധു ആശുപത്രിയിൽ ചികിത്സയിൽ

    ഇടുക്കി: നെടുങ്കണ്ടത്ത് പെയിൻറിംഗിനുപയോഗിക്കുന്ന ടിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സജിയെന്നു വിളിക്കുന്ന ജയിംസ് മാത്യു ആണ് മരിച്ചത്. പൊള്ളലേറ്റ ബന്ധു ആശുപത്രിയിൽ ചികിത്സയിലാണ്. നെടുങ്കണ്ടത്തിനടുത്ത് ചക്കക്കാനത്ത് പ്രവർത്തിക്കുന്ന വർക് ഷോപ്പിലെ ജീവനക്കാരനായിരുന്നു മരിച്ച ജെയിംസ്. വർക്സ് ഷോപ് ഉടമ ലാലുവിനാണ് പൊള്ളലേറ്റത്. ജെയിംസും, ലാലുവും വർക്ഷോപ്പിന് സമീപത്തെ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടിന്നർ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്താൻ ശ്രമിച്ച ജയിസിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് പൊള്ളലേറ്റതെന്നാണ് ലാലു പോലീസിനോട് പറഞ്ഞത്. തീപിടിത്തത്തെ തുടർന്നുണ്ടായ ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജെയിംസിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കാൻ കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു. ജെയിംസ് ഏതാനും വർഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ ബന്ധുവായ ലാലുവിൻറെ വർക്സ് ഷോപ്പിൽ പെയിൻൻറിംഗ് ജോലിക്കായി എത്തയതാണ്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന്…

    Read More »
  • Kerala

    ദേശീയ ബാലികാ ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

    തിരുവനന്തപുരം: ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സര്‍വൈവറേസ് പ്രൈമറി അസസ്‌മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സാധ്യത പഠനം പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠനം പ്രഖ്യാപനം, ഏര്‍ളി മാര്യേജ് പഠനം പ്രഖ്യാപനം, സിറ്റ്വേഷണല്‍ അനാലിസിസ് ഓഫ് വിമന്‍ ഇന്‍ കേരള എന്ന വിഷയത്തിലെ പഠന പ്രഖ്യാപനം എന്നിവയും ഇതോടൊപ്പം നടക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും നിയമസഹായവും വൈദ്യ…

    Read More »
  • Crime

    മകന്‍റെ ഭാര്യ വീട്ടില്‍ കയറി മര്‍ദ്ദിച്ചു, പരാതിയുമായി ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മ

    മുംബൈ: ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മ മെഹ്റുന്നിസ സിദ്ദിഖി അദ്ദേഹത്തിന്‍റെ ഭാര്യ ആലിയയ്ക്കെതിരെയാണ് കേസുമായി രംഗത്ത്. വെർസോവ പൊലീസില്‍ മെഹ്റുന്നിസ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഐപിസി 452, 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വെർസോവ പോലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്‍റെ ഭാര്യയും അമ്മയും തമ്മില്‍ നേരത്തെ തര്‍ക്കവും വഴക്കും നിലനിന്നിരുന്നു. അതേ സമയം വീട്ടില്‍ തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്‍റെ ഭാര്യ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്റുന്നിസ നല്‍കിയ പരാതി പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍. എന്നാല്‍ ഭര്‍ത്താവിന്‍റെ അമ്മയുമായി തര്‍ക്കങ്ങള്‍ നിലനിന്നുവെന്നും. എന്നാല്‍ മറ്റ് ആരോപണങ്ങള്‍ തെറ്റാണെന്നുമാണ് ആലിയ പറയുന്നത്. 2010ലാണ് ആലിയയെ നവാസുദ്ദീൻ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ഇത് നവാസുദ്ദീൻ സിദ്ദിഖിയുടെ രണ്ടാം വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ 2020 ല്‍ നവാസുദ്ദീൻ സിദ്ദിഖിയില്‍ നിന്നും ആലിയ വിവാഹ…

    Read More »
  • India

    ഹിജാബ് നിരോധനം: ഹർജി പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നത് ആലോചിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

    ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കേസ് പരിഗണിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയുടെ സബ്മിഷന്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ആര്‍. രാമസുബ്രഹ്മണ്യന്‍, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രതികരണം. കര്‍ണാടകയിലെ ചില ക്ലാസുകളില്‍ ഫെബ്രുവരി ആറു മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുകയാണെന്നും ഇക്കാര്യം പരിഗണിച്ച് വിഷയത്തില്‍ ഇടക്കാല വിധി പുറപ്പെടുവിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് സഹായകരമാകുമെന്നുമാണ് മീനാക്ഷി അറോറ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്നവിധിയാണു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അപ്പീലുകള്‍ തള്ളിയപ്പോള്‍, അതിനു വിരുദ്ധമായ വിധിയാണ് ജസ്റ്റിസ് സുധാംശു ധുലിയ എഴുതിയത്. ഇതേത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു അഡ്വ. മീനാക്ഷി അറോറയുടെ ആവശ്യം. കുട്ടികൾക്ക് സ്കൂളിൽ…

    Read More »
  • India

    മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പ്: പ്രകാശ് അംബേദ്കറിന്റെ വന്‍ചിത് ബഹുജന്‍ അഘാഡിയുമായി സഖ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

    മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ബി.ആര്‍. അംബേദ്കറിന്റെ പൗത്രന്‍ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള വന്‍ചിത് ബഹുജന്‍ അഘാഡി(വി.ബി.എ)യുമായാണ് ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കിയത്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഉദ്ധവിന്റെ നീക്കം.  ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം ശിവസേന പിളര്‍ത്തിയതിനുശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന ആദ്യ സുപ്രധാന തെരഞ്ഞെടുപ്പില്‍ മേല്‍െക്കെ നേടാനാണ് ഉദ്ധവിന്റെ ശ്രമം. രണ്ടു മാസമായി പ്രകാശ് അംബേദ്കറും ഉദ്ധവ് താക്കറെയുമായി സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണ്. ബാല്‍ താക്കറെയുടെ ജന്മദിനത്തില്‍ സഖ്യം പ്രഖ്യാപിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ”ജനുവരി 23, ബാലാസാഹെബ് താക്കറെയുടെ ജന്മവാര്‍ഷികമാണ്. മഹാരാഷ്ട്രയിലെ നിരവധി ആളുകള്‍ ഞങ്ങള്‍ ഒരുമിക്കണമെന്ന് ആഗ്രഹിച്ചതില്‍ എനിക്ക് സംതൃപ്തിയും സന്തോഷവുമുണ്ട്. ഞാനും പ്രകാശ് അംബേദ്കറും സഖ്യം രൂപീകരിക്കാനാണ് ഒരുമിച്ചെത്തിയത്” -ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ”എന്റെ മുത്തച്ഛനും പ്രകാശ് അംബേദ്കറുടെ മുത്തച്ഛനും സഹപ്രവര്‍ത്തകരായിരുന്നു. അവര്‍ അക്കാലത്ത് സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരേ…

    Read More »
  • Crime

    പാറശ്ശാലയിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കയ്യേറ്റത്തിൽ യുവാവ് കൊല്ലപ്പെട്ട കേസ്: മൂന്ന് പേർ അറസ്റ്റിൽ

    തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കയ്യേറ്റത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഇഞ്ചിവിള പറയരുവിള വീട്ടിൽ റെജി (27), അരുവാൻ കോട് കാട്ടാൻകുളങ്ങര തോട്ടത്തിൽ വീട്ടിൽ റിജു (39), ഇഞ്ചിവിള മടുത്തു വിള പുത്തൻവീട്ടിൽ വിപിൻ (27) എന്നിവരെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. നാല്പത് വയസ്സായിരുന്നു. രഞ്ജിത്തിന് വീടിന് സമീപത്തെ വിവാഹസത്കാരത്തിന് ശേഷം നാലംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ വിപിനെന്നയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • India

    ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസി ഡോക്യൂമെന്ററിയുടെ ആദ്യഭാഗം ജെഎൻയു ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി സ‍ര്‍വകലാശാല രജിസ്റ്റാ‍ര്‍

    ദില്ലി : ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസി ഡോക്യൂമെന്ററിയുടെ ആദ്യഭാഗം ജെഎൻയു ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി സ‍ര്‍വകലാശാല രജിസ്റ്റാ‍ര്‍ ഉത്തരവിറക്കി. നാളെ നിശ്ചയിച്ച ഡോക്യുമെന്ററി പ്രദര്‍ശന പരിപാടി റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നൽകിയിട്ടില്ലെന്നും വിശദീകരിച്ചാണ് ജെ എൻ യു സർവകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമാണ് സർവകലാശാലാ മുന്നറിയിപ്പ്. ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമ‍ര്‍ശങ്ങളുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാതിരിക്കാൻ സര്‍ക്കാര്‍ കടുത്ത പ്രതിരോധം തീര്‍ക്കുമ്പോള്‍ നാളെ  രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം  ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍റെ തീരുമാനം. ഇതിനാണ് സ‍‍ര്‍വകാലാശാല തടയിട്ടത്. ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമ‍ര്‍ശങ്ങളുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി നാളെ പുറത്ത് വിടാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത വ‍ര്‍ധിപ്പിച്ചു. രാജ്യത്ത് വിവാദത്തിന് തിരികൊളുത്തിയ ബിബിസി ഡോക്യുമെന്‍ററി ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍റെ രണ്ടാം ഭാഗം നാളെ പുറത്ത്…

    Read More »
  • Local

    പേരാമ്പ്ര സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ ജീവനൊടുക്കി

    കോഴിക്കോട് പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബീന (49) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) വൈകിട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്നോ മറ്റ് കൂടുതല്‍ വിവരങ്ങളോ നിലവില്‍ ലഭ്യമല്ല. പോലീസെത്തി നടപടികൾ സ്വീകരിച്ചു.

    Read More »
  • Crime

    സുനാമി ഇറച്ചി പിടികൂടിയ സംഭവം: പ്രതി ജുനൈസ് പിടിയിൽ

    കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി ജുനൈസ് പിടിയിൽ. മണ്ണാർക്കാട് സ്വദേശിയായ ജുനൈസിനെ മലപ്പുറത്ത് വെച്ചാണ് പിടികൂടിയത്. സുനാമി ഇറച്ചി റാക്കറ്റിലേക്ക് എത്താനുള്ള മുഖ്യ കണ്ണിയും ജുനൈസാണ്. കളമശ്ശേരിയിലേക്ക് 500 കിലോ പഴകിയ ഇറച്ചി വന്നതെങ്ങനെ, ഈ ഇറച്ചി എവിടെയൊക്കെ പോയി, ഈ ശൃംഖലയിലെ മറ്റ് കണ്ണികൾ ആരൊക്കെ എന്നീ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് മണ്ണാർക്കാട് സ്വദേശി ജുനൈസ്. കൈപ്പടമുകളിൽ വീട് വാടകക്ക് എടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം ചെയ്ത ജുനൈസിനെ കുറിച്ച് ഒരാഴ്ചയായി പൊലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ ഫോണിൽ പ്രതികരിച്ചെങ്കിലും കേസ് എടുത്തതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. 500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവർക്കൊപ്പം പൊലീസും നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തതായാണ് വിവരം. ഇതിലെല്ലാം…

    Read More »
Back to top button
error: