Month: January 2023

  • Kerala

    സുരേന്ദ്രനെ കോന്നിയിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു… കോന്നിയുടെ സ്വത്തായിരുന്ന സുരേന്ദ്രനു വേണ്ടി ആനപ്രേമികൾ രം​ഗത്ത്

    പത്തനംതിട്ട: ധോണിയിൽ പിടി സെവനെ തളയ്ക്കാൻ മുമ്പിലുണ്ടായിരുന്ന കുംകി ആന സുരേന്ദ്രനെ കോന്നി ആനക്കൂട്ടിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു കാലത്ത് കോന്നിയുടെ സ്വത്തായിരുന്ന സുരേന്ദ്രനെ പരിശീലനത്തിനെന്ന പേരിലാണ് ഇവിടെ നിന്ന് കൊണ്ടുപോയത്. അന്ന് തന്നെ ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പിടി സെവനെ പിടിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി വാർത്തകളിൽ നിറഞ്ഞ സുരേന്ദ്രനെ കോന്നി ആനക്കൂട്ടിലേക്ക് തിരിച്ചെത്തിക്കണമെന്നാണ് ആനപ്രേമികൾ വീണ്ടും ആവശ്യപ്പെടുന്നത്. കരുത്തനായ കുംകി ആനയാണ് സുരേന്ദ്രൻ. ലക്ഷണം കൊണ്ടും അഴക് കൊണ്ടും ഗജരാജൻമാരിൽ നിന്നും വ്യത്യസ്തൻ. ആരാധകരുടെ പ്രിയങ്കരനുമാണ്. ഇന്ന് വനം വകുപ്പിന്റെ പത്ത് കുംകി ആനകളുടെ പട്ടികയിൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ പിടിക്കാനും തുരത്താനും ഒന്നാം പേരുകാരനാണ് സുരേന്ദ്രൻ. കുംകി പരിശീലനം കിട്ടുന്നതിന് മുൻപ് കോന്നി ആനക്കൂട്ടിലായിരുന്നു സുരേന്ദ്രൻ. ആനക്കൂട്ടിലേക്ക് കാഴ്ചക്കാരെ ആകർഷിക്കാൻ കാരണക്കാരനും തലയെടുപ്പുള്ള ഈ കൊമ്പൻ തന്നെയായിരുന്നു. ശബരിമല വനത്തിലെ രാജാമ്പാറയിൽ നിന്ന് 1999 ൽ ഒറ്റപ്പെട്ട നിലയിൽ സുരേന്ദ്രനെ വനം വകുപ്പിന് കിട്ടുമ്പോൾ വെറും ഏഴ്…

    Read More »
  • Kerala

    യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി കൊച്ചി മെട്രോ; 50 ശതമാനം വരെ ഇളവ്, കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാഷ്ബാക്കും… ഓഫർ ഈ ദിവസം മാത്രം!

    കൊച്ചി: യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ രംഗത്ത്. ജനുവരി 26 ന് രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് നിരവധി ഇളവുകൾ കൊച്ചി മെട്രോ യാത്രക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. അതായത് ജനുവരി 26 ന് 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവിൽ ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 മണി വരെയും ഈ ഇളവ് തുടരും. റിപ്പബ്ളിക് ദിനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം വരെ ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ് എൻ ജംഗ്ഷൻ വരെ രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 മണി വരെയും വെറും 15 രൂപ…

    Read More »
  • Kerala

    കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശ്നങ്ങൾ തീരുന്നില്ല; അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാനാവില്ലെന്ന്, അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി

    കോട്ടയം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീൻ ഉൾപ്പെടെ എട്ട് പേർ രാജി വെച്ചു. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്‌, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവെച്ചത്. അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവെച്ച അധ്യാപകർ പറഞ്ഞു. ശങ്കർ മോഹന് ഈ മാസം പതിനെട്ടാം തീയതി തന്നെ രാജിക്കത്ത് നൽകിയിരുന്നതായി അധ്യാപകൻ പറഞ്ഞു. കെആർ നാരായണൻ ഫിംലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകരുടെ കൂട്ടരാജി വിവരം പുറത്തുവരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരിട്ടെത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തി. സ്ഥാപനത്തിന് പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തുമെന്നും മന്ത്രി…

    Read More »
  • Kerala

    ക്വാറി, ക്രഷർ മേഖല കടന്നുപോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ, സർക്കാർ ഇടപെടൽ വേണം; ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം പ്രഖ്യാപനവുമായി ഉടമകൾ

    കൊച്ചി: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ ക്വാറി, ക്രഷർ മേഖല കടന്നു പോകുന്നതെന്നും സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജനുവരി 31ന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ നിർബന്ധിതരാകുമെന്നും ചെറുകിട ക്വാറി ആൻഡ് ക്രഷർ അസോസിയേഷൻ ജനറൽ സെക്രട്ടറി എം കെ ബാബു പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എസ് എസ് ക്യു എ ജനറൽ സെക്രട്ടറി സമര മുന്നറിയിപ്പ് നൽകിയത്. ലക്ഷങ്ങളും കോടികളും മുടക്കിയ നിരവധി ക്വാറികളും ക്രഷറുകളും സംസ്ഥാനത്ത് അടഞ്ഞു കിടക്കുകയാണ്. പ്രതിവർഷം 1500 കോടിയിലേറെ രൂപ സർക്കാരിന് വരുമാനം നൽകുന്ന ക്വാറി വ്യവസായികൾക്ക് സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. മൂവായിരത്തിലേറെ ക്വാറികൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ എഴുന്നൂറോളം ക്വാറികൾ മാത്രമാണുള്ളത്. ഇവയിൽ ബഹുഭൂരിപക്ഷവും അടഞ്ഞു കിടക്കുകയാണ്. ക്വാറി ഉടമകൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളവും എത്തിയെന്നും എം കെ ബാബു പറഞ്ഞു. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വ്യവസായത്തിന് അനുകൂലമായ നിലപാടെടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തിൽ അതെല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. വിജിലൻസ് അന്വേഷണം…

    Read More »
  • Kerala

    സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ: മന്ത്രി മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ മൂന്ന് വാഹനങ്ങൾ സജ്ജമായി. വൈകാതെ തന്നെ റോഡ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബെത്തി പരിശോധന തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കെ ആൻസലൻ എംഎൽഎ പരിപാടികളിൽ അധ്യക്ഷനായി. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ ഹൈടെക്ക് രീതിയിൽ നവീകരണം പൂർത്തിയാക്കിയ രണ്ട് റോഡുകളാണ് സഞ്ചാരത്തിനായി തുറന്നത്. 6.6 കോടി രൂപ ചെലവഴിച്ചാണ് അതിയന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓലത്താന്നി – കൊടങ്ങാവിള – അവണാകുഴി റോഡുകളുടെ പണി പൂർത്തിയാക്കിയത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെ അതിയന്നൂർ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ആകെ ദൂരം 6.7 കിലോമീറ്ററാണ്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകര കോടതി- ഓൾഡ് അഞ്ചൽ ഓഫീസ് – അമരവിള റോഡുകളുടെ പണി പൂർത്തിയാക്കിയത്.…

    Read More »
  • India

    ക്ഷേത്രത്തിൽ മണിയടിയ്ക്കാൻ നിന്നവരൊക്കെയാണ് ഇപ്പോൾ നമ്മളെ ഭരിക്കുന്നു… യോ​ഗിയെ ഉന്നമിട്ട് ബിഹാർ മന്ത്രിയുടെ പ്രസ്താവ വിവാദത്തിൽ

    പട്ന: ക്ഷേത്രത്തിൽ മണിയടിയ്ക്കാൻ നിന്നവരൊക്കെയാണ്  ഇപ്പോൾ നമ്മളെ ഭരിക്കുന്നതെന്ന് ബിഹാർ മന്ത്രിയുടെ പ്രസ്താവ വിവാദത്തിൽ. ബിഹാർ മന്ത്രി അലോക് മേത്തയാണ് വിവാ​ദ പ്രസ്താവന നടത്തിയത്. നേരത്തെ ഇദ്ദേഹത്തിന്റെ ബ്രാഹ്മണർക്കെതിരെയുള്ള പരാമർശവും വിവാദമായിരുന്നു. ഭ​ഗൽപുരിലെ പൊതുയോ​ഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. നേരത്തെ ക്ഷേത്രങ്ങളിൽ മണിയടിച്ചവർ ഇപ്പോൾ അധികാര കേന്ദ്രങ്ങളിലിരിക്കുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇതിനുദാഹരണമാണെന്ന് അലോക് മേത്ത പറഞ്ഞു. ജനസംഖ്യയിൽ വെറും 10 ശതമാനമുള്ളവർ, പണ്ട് ബ്രിട്ടീഷുകാരുടെ ഏജന്റായിരുന്നവർ രാജ്യത്തെ 90 ശതമാനം വരുന്ന പിന്നാക്കക്കാരെ ഭരിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും ബ്രാഹ്മണ വിഭാ​ഗത്തെ ലക്ഷ്യമിട്ട് മന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ 90 ശതമാനം ആദ്യം ബ്രിട്ടീഷുകാരാലും പിന്നീട് അവരുടെ ഏജന്റുമാരാലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽമീഡിയയിലും പുറത്തും രൂക്ഷമായ വിമർശനമുയർന്നതോടെ വിശദീകരിച്ച് അദ്ദേഹം രം​ഗത്തെത്തി. 10 ശതമാനം എന്നുപറഞ്ഞത് ഏതെങ്കിലും സമുദായത്തെ അല്ലെന്നും ഒരു പ്രത്യേത വർ​ഗത്തെയാണെന്നും മന്ത്രി…

    Read More »
  • Crime

    വർക്കലയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ച കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

    തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വീട്ടിലെത്തി പരിശോധന നടത്തി. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ ഒന്നേമുക്കാലിനാണ് വീടിന് തീപിടിച്ച് വര്‍ക്കല സ്വദേശി പ്രതാപൻ, ഭാര്യ ഷേര്‍ളി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരമിയുടെ ആറ് മാസം പ്രായമായ മകൻ റയാൻ എന്നിവര്‍ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിന് പിന്നാലെയാണ് വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് പ്രതാപന്‍റെ മൂത്ത മകൻ രാഹുൽ ഒന്നരമാസം മുമ്പ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്ന വിലയിരുത്തൽ ആണ് പൊലീസിന്‍റേയും ഫയർഫോഴ്‌സിന്‍റേയും. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നാണ് വൈദ്യുതി വകുപ്പിന്‍റെ റിപ്പോര്‍ട്ട്. മൂന്ന് റിപ്പോര്‍ട്ടുകളിലും തീപിടിത്തത്തിന്‍റെ ഉറവിടം വ്യക്തമല്ല. തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനിടയിലാണ് ഈമാസം 14ന് കേസ് ക്രൈംബ്രാഞ്ച് അന്വേഷണം…

    Read More »
  • Kerala

    മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ 32 വയസുള്ള വിഷ്ണുവാണ് മരിച്ചത്. പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച മുതൽ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. വീടിന്‍റെ കിണറിൽ മൂടിയിരുന്ന വല മാറിക്കിടന്നതിൽ സംശയം തോന്നിയ ബന്ധുക്കൾ നോക്കിയപ്പോഴാണ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • Crime

    ഒഎൽഎക്സിൽ വില്പനയ്ക്ക് വെച്ച ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന 20 ലക്ഷം രൂപ തട്ടി; ബംഗളൂരുവിൽനിന്ന് നൈജീരിയൻ സ്വദേശിയെ പൊക്കി കോഴിക്കോട് സിറ്റി സൈബർ ക്രൈം സെൽ

    കോഴിക്കോട്: ഒഎൽഎക്സിൽ വില്പനയ്ക്ക് വെച്ച ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ബംഗളൂരുവിൽ വെച്ചാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. നൈജീരിയൻ സ്വദേശി അകുച്ചി ഇഫിയാനി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നല്ലളം സ്വദേശിയുടെ ആപ്പിൾ ഐ പാഡ് വിൽപനയ്ക്ക് വെച്ചിരുന്നു. ഇത് വാങ്ങാനെന്ന വ്യാജേനയാണ് പ്രതികൾ പരാതിക്കാരനെ ബന്ധപ്പെട്ടത്. അമേരിക്കയിലെ വെൽസ് ഫാർഗോ എന്ന ബാങ്കിൻറെ വ്യാജ ഡൊമൈൻ നിർമിച്ചു. ഇതുവഴി പണം കൈമാറിയെന്ന രേഖകളും പരാതിക്കാരന് അയച്ചുകൊടുത്തു. തൊട്ടുപുറകേ, ആദായ നികുതി വിഭാഗം ഉദ്യോഗസ്ഥരെന്ന പേരിൽ പരാതിക്കാരന് ഫോൺ വന്നു. വിദേശ വിനിമയ ചട്ടങ്ങൾലംഘിച്ചതിന് പിഴയും പിഴപ്പലിശയും സഹിതം വൻതുക ഒടുക്കണമെന്നായിരുന്നു സന്ദേശം. ഇതുപ്രകാരം 19 ലക്ഷംരൂപ പലതവണയായി ഇയാളിൽ നിന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നായിരുന്നു പരാതി. വിദ്യാർത്ഥി വിസയിൽ ഇന്ത്യയിലെത്തിയവരാണ് പിടിയിലായ മൂവരും.…

    Read More »
  • Crime

    നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ

    നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് മുട്ടൽമൂട് സ്വദേശിയായ അനീഷ്. നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

    Read More »
Back to top button
error: