Month: January 2023

  • Kerala

    എന്റെ പൊന്നേ!!! സര്‍വകാല റെക്കോഡ് ഭേദിച്ച് സ്വര്‍ണ വില; പവന് 42,160 രൂപ

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡ് ഭേദിച്ചു. ചൊവാഴ്ച പവന്റെ വില 280 രൂപ കൂടി 42,160 രൂപയിലെത്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനുമുമ്പ് 42,000 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വിലയില്‍ ഘട്ടംഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ വില 32,880 രൂപയിലെത്തുകയും ചെയ്തു. ആഗോള വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിക്കേച്ചാമെന്ന വിലയിരുത്തലിനെതുടര്‍ന്ന് ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില നാല് ശതമാനം ഉയര്‍ന്നു. 57,050 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 0.2ശതമാനം ഉയര്‍ന്ന് 1,935.69 ഡോളര്‍ നിലവാരത്തിലെത്തി. ആഗോളതലത്തില്‍ മാന്ദ്യഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ ആസ്തിയെന്ന നിലയില്‍ ഈ വര്‍ഷം സ്വര്‍ണത്തില്‍ കുതിപ്പ് തുടരനാണ് സാധ്യത.  

    Read More »
  • Kerala

    ഗണേഷ്‌കുമാറിന്റെ വിമര്‍ശനം തള്ളി ടി.പി. രാമകൃഷ്ണന്‍; കൈയടിച്ച് സി.പി.ഐ എം.എല്‍.എമാര്‍

    തിരുവനന്തപുരം: ഇടതുമുന്നണി നിയമസഭാ കക്ഷി യോഗത്തിലെ കെ.ബി ഗണേഷ് കുമാരിന്റെ വിമര്‍ശനത്തോടു സി.പി.എം എം.എല്‍.എമാര്‍ വിയോജിപ്പ് അറിയിച്ചു. ഗണേഷിനെ പിന്തുണച്ച് സി.പി.ഐ എം.എല്‍.എമാരും പി.വി. ശ്രീനിജന്‍ എം.എല്‍.എയും രംഗത്തുവന്നു. ഗണേഷിന്റെ വിമര്‍ശനങ്ങളെ സി.പി.ഐ എം.എല്‍.എമാര്‍ കയ്യടിച്ച് പിന്തുണയ്ക്കുകയായിരുന്നു. യോഗത്തില്‍ ഒരു കാര്യം ഇവിടെ പറയാനുണ്ടെന്ന ആമുഖത്തോടെയായിരുന്നു ഗണേഷ് വേദിയിലേക്കെത്തിയത്. ഓരോ മന്ത്രിമാരെയും പേരെടുത്തായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോര. പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാന്‍ പറ്റുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ നിര്‍മ്മാണമോ നിര്‍വഹണമോ നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ്‌കുമാര്‍ തുറന്നടിച്ചു. കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തി വീതം തരാമെന്ന് പറഞ്ഞ് എഴുതി വാങ്ങി. ഒറ്റയൊരെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ തന്നെ സ്ഥിതി ഇതാണ്.…

    Read More »
  • India

    വനിതാ ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കം, മോശം പെരുമാറ്റം; യാത്രക്കാരെ ഇറക്കിവിട്ടു

    ന്യൂഡല്‍ഹി: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഡല്‍ഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു. ഒരു യാത്രക്കാരന്‍ വനിതാ ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരന്‍ സ്പര്‍ശിച്ചതായും മറ്റു ജീവനക്കാര്‍ പരാതി നല്‍കി. #WATCH | "Unruly & inappropriate" behaviour by a passenger on the Delhi-Hyderabad SpiceJet flight at Delhi airport today The passenger and & a co-passenger were deboarded and handed over to the security team at the airport pic.twitter.com/H090cPKjWV — ANI (@ANI) January 23, 2023 ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്‌പൈസ് ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക…

    Read More »
  • Crime

    പീഡിപ്പിച്ച പ്രതിയെക്കൊണ്ട് പതിനാറുകാരിയെ വിവാഹം കഴിപ്പിച്ചു; മതപുരോഹിതനുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പീഡനത്തിനിരയായ പതിനാറുകാരിയെ കേസിലെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. നെടുമങ്ങാട് പനവൂരില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് മൂന്നുപേര്‍ അറസ്റ്റിലായി. നാലു മാസം മുന്‍പ് പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസില്‍ പനവൂര്‍ സ്വദേശി അല്‍ അമീര്‍(23) ആണ് മുഖ്യപ്രതി. അതിജീവിതയും ഇയാളും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതന്‍ അന്‍സര്‍, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പ്‌ളസ്വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുമായി മലപ്പുറത്തേക്ക് നാലുമാസം മുന്‍പ് അല്‍ അമീര്‍ നാടുവിട്ടപ്പോള്‍ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് അറസ്റ്റ് ഭയന്ന് ഇയാള്‍ പെണ്‍കുട്ടിയെ തിരിച്ചു വീട്ടിലാക്കി. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുന്‍പരാതിയില്‍ പോലീസ് ഇയാളെ നെടുമങ്ങാട്ടെ സ്വന്തം വീട്ടില്‍നിന്ന് അറസ്റ്റുചെയ്തു. പിന്നീട് കേസ് നടക്കുന്നതിനിടെ ഈ മാസം 18-ന് പ്രതിയെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. നാട്ടുകാരാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. കല്യാണം കഴിച്ചാല്‍ തന്റെ പേരിലുള്ള കേസ് അവസാനിക്കുമെന്ന് പ്രതി കരുതിയതായി പോലീസ് പറയുന്നു.…

    Read More »
  • Crime

    27 ദിവസം പ്രായമുള്ള കുഞ്ഞ് വീട്ടില്‍, സ്ത്രീധനതര്‍ക്കം; ഭാര്യവീട് അടിച്ചുതകര്‍ത്ത് യുവാവും ഗുണ്ടകളും

    കോട്ടയം: കുമാരനല്ലൂരില്‍ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവും ഗുണ്ടാ സംഘവും ചേര്‍ന്ന് യുവതിയുടെ വീട് അടിച്ചു തകര്‍ത്തു. വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ വീടിന് നേരേയാണ് തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ ആക്രമണമുണ്ടായത്. ഒരു വര്‍ഷം മുന്‍പാണ് വിജയകുമാരിയുടെ മകളും തിരുവല്ല മുത്തൂര്‍ സ്വദേശിയായ സന്തോഷും തമ്മില്‍ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് 35 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിനുശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിയെത്തി. 27 ദിവസം മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞു. കുഞ്ഞ് മുറിയ്ക്കുള്ളില്‍ കിടക്കുമ്പോഴായിരുന്നു അക്രമിസംഘം വീട്ടിലെത്തി അഴിഞ്ഞാടിയത്.

    Read More »
  • Kerala

    ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ പ്രദര്‍ശിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും

    തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഡി.വൈ.എഫ്.ഐ അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം. തിരുവനന്തപുരത്തു പൂജപ്പുരയില്‍ ഇന്നു വൈകിട്ടാണ് പ്രദര്‍ശനം. ചാല ബ്ലോക്ക് കമ്മറ്റിയാണ് പ്രദര്‍ശനം ഒരുക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദര്‍ശനമുണ്ടാകുമെന്നും അറിയിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലയിലും എറണാകുളത്തെ വിവിധ കോളജുകളിലും ഡോക്യുമെന്റി പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. സംസ്‌കൃത സര്‍വകലാശാലയില്‍ ഇന്നു വൈകിട്ട് ആറരയ്ക്കാണ് പ്രദര്‍ശനം. എറണാകുളം മഹാരാജാസ് കോളജ്, കുസാറ്റ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലും പ്രദര്‍ശനം ഉണ്ടാകും. ലോ കോളജില്‍ വൈകിട്ട് ആറിനും മഹാരാജാസിലും കുസാറ്റിലും വൈകിട്ട് അഞ്ചിനുമാണ് പ്രദര്‍ശനം. തിങ്കളാഴ്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. സ്റ്റുഡന്റ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍,…

    Read More »
  • Crime

    അമേരിക്കയില്‍ മൂന്നിടത്ത് വെടിവെപ്പ്; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 മരണം

    ലോസ് ഏഞ്ചല്‍സ്: യു.എസില്‍ മൂന്നിടത്ത് ഉണ്ടായ വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. അയോവയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോവയിലെ ഡെസ് മോയ്നസിലെ യൂത്ത് ഔട്ട്റീച്ച് സെന്ററില്‍ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങള്‍ക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്‌നസ് പോലീസ് അറിയിച്ചു. അതേസമയം, കലിഫോര്‍ണിയയില്‍ ഹാഫ് മൂണ്‍ ബേയിലെ രണ്ടു ഫാമുകളില്‍ ഉണ്ടായ വെടിവയ്പില്‍ 7 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഫാമില്‍ ജോലി ചെയ്യുന്ന ചൈനീസ് വംശജരാണ് കൊല്ലപ്പെട്ടതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാമിലെ തന്നെ ജോലിക്കാരനായ ഷാവോ ചുന്‍ലി (67) വെടിയുതിര്‍ത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്നീട്, ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു. ഹാഫ് മൂണ്‍ ബേ സബ്സ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിലിരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാറില്‍ നിന്ന് ആയുധം…

    Read More »
  • Movie

    ഭരണിക്കാവ് ശിവകുമാർ വിട പറഞ്ഞിട്ട് 16 വർഷം

    സിനിമ ഓർമ്മ പ്രശസ്‌ത ഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ അന്തരിച്ചിട്ട് 16 വർഷം. 2007 ജനുവരി 24നായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ജനനം 1952ല്‍ കറ്റാനത്ത്. വിന്‍സന്റ് മാസ്റ്റര്‍ സംവിധാനംചെയ്ത ‘ചെണ്ട’ എന്ന ചിത്രത്തില്‍ വയലാറിനും ഭാസ്ക്കരന്‍മാഷിനുമൊപ്പം പാട്ടെഴുതിക്കൊണ്ട് 1973 ലാണ് ഭരണിക്കാവ് ശിവകുമാര്‍ സിനിമാരംഗത്തുവന്നത്. എ.ആർ റഹ്‌മാന്റെ അച്ഛൻ ആർ.കെ ശേഖർ സംഗീതം നൽകിയ ‘മനസ്സ് മനസ്സിന്റെ കാതിൽ’ (ചിത്രം: ചോറ്റാനിക്കര അമ്മ) ആണ് ഭരണിക്കാവിന്റെ ഏറ്റവും പ്രശസ്‌തമായ ഗാനം. ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ’, ‘ആയിരവല്ലി തൻ തിരുനടയിൽ’ (ചിത്രം: ആശീർവ്വാദം; സംഗീതം എം കെ അർജ്ജുനൻ), ശ്യാമിന്റെ സംഗീതത്തിൽ ‘സ്വപ്‌നം കാണും പെണ്ണേ’ (കാമം ക്രോധം മോഹം), രവീന്ദ്രൻ സംഗീതം നൽകിയ ‘രാഗങ്ങളേ മോഹങ്ങളേ’ (താരാട്ട്) തുടങ്ങിയ ഗാനങ്ങൾ ഭരണിക്കാവ് രചിച്ച ഹിറ്റുകളിൽ പെടും. ജീസസ് എന്ന ചിത്രത്തിലെ ‘ഗാഗുൽത്താ മലകളേ, മരങ്ങളേ, മുൾച്ചെടികളേ’ (സംഗീതം: യേശുദാസ്) ആണ് മറ്റൊരു ഹിറ്റ്. മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രമായ ‘മൗനം സമ്മതം’ മലയാളത്തിലേയ്ക്ക്…

    Read More »
  • Crime

    കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങൾക്കെതിരെ പരാതി ഉന്നയിച്ചതി​ന്റെ പേരിൽ പൊലീസ് പകവീട്ടുന്നു; കച്ചവടം ഉപേക്ഷിച്ച് നാടുവിടേണ്ട സ്ഥിതിയെന്ന് കോട്ടയം അതിരമ്പുഴയിലെ കളള് ഷാപ്പ് ഉടമ

    കോട്ടയം: കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിന്‍റെ പേരില്‍ പൊലീസ് പകവീട്ടുന്നെന്ന ആരോപണവുമായി കോട്ടയം അതിരമ്പുഴയിലെ കളള് ഷാപ്പ് ഉടമ. നിസാര കാര്യങ്ങളുടെ പേരില്‍ ഏറ്റുമാനൂര്‍ പൊലീസില്‍ നിന്ന് നിരന്തരമായുണ്ടാകുന്ന പ്രതികാര നടപടികള്‍ കാരണം കച്ചവടം ഉപേക്ഷിച്ച് നാടുവിടുകയാണെന്നും അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങളുമായുളള ബന്ധത്തിന്‍റെ പേരില്‍ ഏറ്റുമാനൂര്‍ എസ്എച്ച്ഒയെ കഴിഞ്ഞ ദിവസം വടകരയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെയാണ് പൊലീസിനെതിരെ വ്യാപാരി രംഗത്തെത്തിയത്. കഞ്ചാവ് വില്‍ക്കുന്ന ഗുണ്ടാ സംഘം തന്‍റെ കളളു ഷാപ്പില്‍ നിരന്തരമായി ആക്രമണം നടത്തിയിട്ടും പൊലീസ് സ്വീകരിക്കുന്ന തണുപ്പന്‍ നിലപാടിനെ പറ്റി ഒരു മാസം മുമ്പാണ് അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പരാതി ഉന്നയിച്ചത്. വാര്‍ത്ത വന്നതിനു പിന്നാലെ പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതരായി. ഇതിനു ശേഷം വീണ്ടും ഗുണ്ടാ സംഘങ്ങള്‍ പലകുറി പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. എന്നിട്ടും പൊലീസ് തന്നെ കുറ്റക്കാരനാക്കും വിധമാണ് പെരുമാറുന്നതെന്ന് ജോര്‍ജ്…

    Read More »
  • Kerala

    അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിൻറെ സംസ്ഥാന പദവി പുനസ്ഥാപിക്കും: രാഹുൽ ഗാന്ധി

    ദില്ലി: അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെതിരായ ഇന്ത്യയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ തെളിവ് എവിടെയെന്ന് ദിഗ് വിജയ് സിംഗും ചോദിച്ചു. ബിജെപി നേരത്തെ വലിയ പ്രചാരമാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് നൽകിയത്. എന്നാൽ ഇതിന് തെളിവുണ്ടോയെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിൽ പര്യടനം തുടരുകയാണ്. സാമ്പയിലെ വിജയ്പൂരിൽ നിന്നാരംഭിച്ച പര്യടനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ കാറിൽ സ്ഫോടനമുണ്ടായ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ വ‍ര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മുവിലെ ചില മേഖലകളിലൂടെ ബസിലായിരിക്കും രാഹുൽ സഞ്ചരിക്കുക. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ജമ്മുകശ്മീരിൽ കോൺഗ്രസും രാഹുല്‍ ഗാന്ധിയും നടത്തുന്ന പ്രസ്താവനകൾക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകള്‍…

    Read More »
Back to top button
error: