Month: January 2023

  • Crime

    അടിച്ചുപൂസായി വിസ്താര വിമാനത്തില്‍ ഇറ്റാലിയന്‍ യുവതിയുടെ അഴിഞ്ഞാട്ടം; തുണിയൂരിയെറിഞ്ഞു, ക്യാബിന്‍ ക്രൂവിനെ തുപ്പി, തല്ലി, തെറിവിളിച്ചു

    മുംബൈ: അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍. മദ്യപിച്ച് വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ യുവതി മദ്യപിച്ചതിനുശേഷം, ബിസിനസ് ക്ലാസിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്‌നമുണ്ടാക്കിയത്. ക്വാബിന്‍ ക്രൂ ആവശ്യം നിരസിച്ചതോടെ ഇവര്‍ അപമര്യാദയായി പെരുമാറുകയും ജീവനക്കാര്‍ക്കുമേല്‍ തുപ്പുകയും ചെയ്തുവെന്നാണ് പരാതി. യുവതി വിമാനത്തിനുള്ളിലൂടെ അര്‍ദ്ധനഗ്‌നയായി നടക്കുകയും ചെയ്തതോടെ പ്രശ്നം വഷളായി. ഇതോടെ യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടുവെന്ന് എയര്‍ വിസ്താര പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ നടപടിയെടുക്കാന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കിയതായും പ്രസ്താവനയില്‍ വ്യക്താക്കുന്നു. യുവതിയെ പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയച്ചു. മദ്യലഹരിയില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടാകുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യം നിലവിലുണ്ട്. മുന്‍പ് എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് കുറ്റാരോപിതനായ ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യാ യാത്രാ…

    Read More »
  • Kerala

    കുരുക്ക് മുറുകുന്നു: ജഡ്ജിക്കെന്ന പേരിൽ കൈക്കൂലി; സൈബിക്കെതിരായ നടപടിക്ക് ഡി.ജി.പി. നിയമോപദേശം തേടി

    തിരുവനന്തപുരം: ജഡ്ജിമാർക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായി നടപടിയെടുക്കാൻ ഡിജിപി നിയമോപദേശം തേടി. ഇതിന്റെ ഭാഗമായി, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നൽകിയ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. തുടര്‍ നടപടിയെടുക്കാൻ നിയമോപദേശം തേടിയാണ് ഡിജിപിയുടെ നടപടി. പ്രത്യേക ദൂതൻ വഴിയാണ് ഡി ജി പിക്ക് കമ്മിഷണർ റിപ്പോർട്ട് നൽകിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവമുള്ളതാണെന്ന് വ്യക്തമായെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് റിപ്പോർട്ടിലെ ശുപാർശ. അഭിഭാഷകർ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോർട്ട്. സൈബി ഹാജരായ രണ്ടു കേസുകളിലെ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസില്‍ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ നടപടി സ്വീകരിച്ചത്. പതിനൊന്ന് പ്രതികള്‍ വിവിധ കേസുകളില്‍ ജാമ്യം നേടിയിരുന്നു. അതേസമയം, ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ…

    Read More »
  • Crime

    ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്നതാപ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ഷുഹൈബിനെ ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഇയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലി മെഡിസിന്‍ സേവനമായ ഇ-സഞ്ജീവനി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ സഹായിച്ചത്. ആറന്മുള പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യും. കോന്നി മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് യുവാവിനെതിരേ കേസെടുത്തത്. ഇയാള്‍ക്ക് യഥാര്‍ഥത്തില്‍ രോഗമുള്ള ആളാണോ അതോ നഗ്‌നതാപ്രദര്‍ശനത്തിനായി ബോധപൂര്‍വ്വം കണ്‍സള്‍ട്ടേഷന് രജിസ്റ്റര്‍ ചെയ്തതാണോ എന്നതടക്കമുള്ള കാര്യത്തില്‍ പരിശോധന നടത്തും. വീട്ടിലിരുന്നായിരുന്നു ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയത്. രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

    Read More »
  • Kerala

    ഇനി, അതിവേഗം ബഹുദൂരം; കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗം കൂട്ടാൻ നടപടി പുരോഗമിക്കുന്നു, ലക്ഷ്യം മണിക്കൂറിൽ 130 കി.മീ !

    ചെന്നൈ: കേരളത്തിലൂടെയുള്ള ട്രെയിനുകളുടെ മെല്ലെപ്പോക്ക് അവസാനിക്കുന്നു. ഇനി അതിവേഗം ബഹുദൂരം എന്നതായിരിക്കും ദക്ഷിണ റെയിൽവേയുടെ പോളിസി. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേ​ഗത വർധിപ്പിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ 2026ഓടെ പൂർത്തിയാകും. മണിക്കൂറിൽ 130 കിലോമീറ്റർ വേ​ഗതയിലായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക. മംഗളൂരു- ഷൊർണൂർ റൂട്ടിൽ 2025-ലും ഷൊർണൂർ- തിരുവനന്തപുരം റൂട്ടിൽ (ആലപ്പുഴ വഴി) 2026ലും പ്രവർത്തനങ്ങൾ പൂർത്തിയാകും. അതേസമയം തിരുവനന്തപുരം- കോട്ടയം റൂട്ടിലെ വേഗം എപ്പോൾ 130 കിലോമീറ്ററാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാളം മാറ്റി സ്ഥാപിക്കൽ, വളവുകൾ ഇല്ലാതാക്കൽ, പാലങ്ങൾ ബലപ്പെടുത്തൽ, ഒട്ടോമാറ്റിങ് സിഗ്‌നലിങ് സംവിധാനം നവീകരിക്കൽ, വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണി, കൂടുതൽ യാത്രക്കാർ പാളം മുറിച്ചു കടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് 2022 ഏപ്രിലിലാണ്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ. മംഗളൂരു- ഷൊർണൂർ ഭാഗത്ത് 110 കിലോമീറ്റർ വേഗത്തിലും ഷൊർണൂർ- പോത്തന്നൂർ റൂട്ടിൽ 90…

    Read More »
  • Food

    ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; ഭക്ഷണശാലകളിൽ നാളെ മുതൽ പരിശോധന കർശനം, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും

    തിരുവനന്തപുരം: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭക്ഷണശാലകളിൽ നാളെ മുതൽ പരിശോധന കർശനം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഫെബ്രുവരി ഒന്നു മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ട് ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം…

    Read More »
  • Kerala

    വരന്റെ ആളുകള്‍ വധുവിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ചു; മേപ്പയൂരില്‍ കല്ല്യാണവീട്ടില്‍ ‘അടികലശല്‍’

    കോഴിക്കോട്: വരന്റെ ആളുകള്‍ വധുവിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിവാഹവീട്ടില്‍ കൂട്ടത്തല്ല്. മേപ്പയൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വടകര വില്യപ്പള്ളിയില്‍നിന്ന് വരനൊപ്പം വന്നവര്‍ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം ആദ്യം ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍, വീണ്ടും വാക്കേറ്റമുണ്ടായതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ചെറിയ തര്‍ക്കമാണ് കൂട്ടത്തല്ലിലേക്ക് മാറിയതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നത്. വരന്റെയും വധുവിന്റെയും ഭാഗത്തുനിന്നുള്ള ചില യുവാക്കളാണ് ആദ്യം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍, മുതിര്‍ന്നവര്‍ ഇടപെട്ട് ഇവരെ സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചിരുന്നു. വീണ്ടും തര്‍ക്കമുണ്ടായതോടെ കൂട്ടത്തല്ലിലേക്ക് പോകുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥശ്രമത്തിനൊടുവില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. നേരത്തേ, ഹരിപ്പാട് സദ്യയ്‌ക്കൊപ്പം പപ്പടം ലഭിക്കാത്തതിനെ തുടര്‍ന്ന് കൂട്ടത്തല്ല് ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കരയില്‍ വിവാഹം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീണ്ടതോടെ വധുവിന്റെ പിതാവിന് ഉള്‍പ്പടെ മര്‍ദ്ദനമേറ്റിരുന്നു.

    Read More »
  • Kerala

    കുണ്ടന്നൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

    തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പാലക്കാട്‌ ആലത്തൂർ കാവശേരി മണി (മണികണ്‌ഠൻ 50) ആണ് മരിച്ചത്. സ്ഫോടനത്തിൽ ​മണികണ്ഠന് ​സാരമായി പൊള്ളലേറ്റിരുന്നു. തൃശൂർ മെ‍ഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ് അപകടം. സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. വെടിക്കെട്ട്‌പുര ഉണ്ടായിരുന്നിടത്ത്‌ 20 മീറ്റർ ആഴത്തിൽ കുഴിയായി. സമീപത്തെ മരങ്ങൾക്കും തീപിടിച്ചു. കുന്നംകുളം വരെയുള്ളയിടങ്ങളിൽ വീടിന്റെയും സ്കൂളുകളുടെയും ചില്ലും ഓടും തകർന്നു. ഇത്‌വീണ്‌ പലർക്കും പരിക്കേറ്റു. കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള വാഴാനി പുഴക്കരികിലെ നെൽപ്പാടത്തിനോട് ചേർന്ന് തെക്കേക്കര തെങ്ങുംപറമ്പിലാണ്‌ വെടിക്കെട്ടുപുര പ്രവർത്തിച്ചിരുന്നത്‌. പ്രധാന വെടിക്കെട്ടുപുര തൊട്ടടുത്തുണ്ടായിരുന്നു. ഇവിടേക്ക്‌ തീ പടരാത്തത്‌ വൻ ദുരന്തം ഒഴിവാക്കി. കുണ്ടന്നൂർ ശ്രീനിവാസനാണ്‌ ലൈസൻസി. മൊത്തം ആറു തൊഴിലാളികളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. അമിട്ടിനുള്ള മരുന്നും ഗുളികകളും…

    Read More »
  • Kerala

    യുവതി കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തെറിച്ചുവീണു; മുടി മുറിച്ചെടുത്ത് അത്ഭുതരക്ഷപ്പെടല്‍

    കോട്ടയം: റോഡ് മുറിച്ചുകടക്കവെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയുടെ മുടി ചക്രത്തില്‍ കുടുങ്ങിയതോടെ സമീപത്തെ തട്ടുകടക്കാരന്‍ കത്തികൊണ്ട് മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30ന് എം.സി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്താണു സംഭവം. ഇത്തിത്താനത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സ്‌കൂള്‍ ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെ.എസ്.ആര്‍.ടി.സി ബസ് വരുന്നതുകണ്ട് വെപ്രാളപ്പെട്ടു. തുടര്‍ന്ന് കാല്‍ വഴുതി അടിയിലേക്കു വീഴുകയായിരുന്നു നാട്ടുകാര്‍ പറയുന്നു. ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ ബസ് തലയില്‍ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാല്‍, മുടി ടയറിന്റെ ഇടയില്‍ കുടുങ്ങി. സമീപത്തു തട്ടുകട നടത്തുന്ന കൃഷ്ണന്‍ ഓടിയെത്തി കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് അടുത്തുള്ള കടയില്‍നിന്ന് കത്തി വാങ്ങി മുടി മുറിച്ച് അമ്പിളിയെ പുറത്തെടുത്തു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. തലയില്‍ ചെറിയ…

    Read More »
  • Kerala

    പറക്കുന്നതിനിടെ വിമാനത്തിലെ ശൗചാലയത്തില്‍ പുകവലി; മാള സ്വദേശി അറസ്റ്റില്‍

    കൊച്ചി: വിമാനത്തില്‍ പുക വലിച്ച സംഭവത്തില്‍ 62 വയസുകാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരനെയാണ് ദുബായ് -കൊച്ചി വിമാനത്തിലെ ശൗചാലയത്തില്‍ വച്ച് പുകവലിച്ചതിന് അസ്റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. വിമാനം പറക്കുന്നതിനിടെയാണ് ശൗചാലയത്തില്‍ നിന്ന് പുക ഉയരുന്നത് സ്പൈസ്ജറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു. തുടര്‍ന്ന് വിവരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ അറിയിച്ചു. വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു.

    Read More »
  • Kerala

    ‘അഴകോടെ ചുരം’; താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം, ശുചീകരണം ലക്ഷ്യം

    താമരശ്ശേരി: താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം. താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നീക്കം. ചുരം വൃത്തിയായി സൂക്ഷിക്കാനും പ്രകൃതി ഭംഗി നിലനിർത്താനും ലക്ഷ്യമിട്ടാണിത്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കും. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷയായ യോഗത്തിലാണ് തീരുമാനം. നിലവിൽ വാഗമൺ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെയുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നുണ്ട്.

    Read More »
Back to top button
error: