Month: January 2023

  • Kerala

    ചിന്തയുടെ പ്രബന്ധത്തിലെ വാഴക്കുല വിവാദവും കോപ്പിയടി ആരോപണവും; പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല; വിദഗ്ധ സമിതിയെ നിയമിക്കും

    തിരുവനന്തപുരം: യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബദ്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാ ശ്ല തീരുമാനിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പിന്നാലെ കോപ്പിയടി വിവാദവുമുയർന്നു. ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി. അതിനു പിന്നാലെ ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് ചിന്ത പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നു.…

    Read More »
  • Crime

    വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധത്തിനുശേഷം വാഗ്ദാനം പാലിക്കാത്തതിന് ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നു സുപ്രീം കോടതി

    ന്യൂഡൽഹി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ ബലാത്സംഗക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാം. വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗകുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമാണെന്നും സുപ്രീംകോടതി വ്യക്താക്കി. ബലാത്സംഗക്കേസില്‍ വിചാരണക്കോടതി പത്തു വര്‍ഷം ശിക്ഷിച്ച പുനലൂര്‍ സ്വദേശിയെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ് കേസിലെ പരാതിക്കാരി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ബലാത്സംഗ കേസെടുക്കാനാവില്ലെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയും തള്ളിയത്. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂവെന്ന് ഇതേ പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ട് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റ വിധിയിൽ വ്യക്തമാക്കിയിരുന്നു. വിവാഹിതയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്നും ഇക്കഴിഞ്ഞ നവംബറിൽ പരാതിക്കാരിയുടെ ഹർജി…

    Read More »
  • Crime

    ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന കണ്ണൂരിൽനിന്ന് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല, ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിച്ച് ഷൊർണൂരിൽനിന്ന് കയറിയ വിദ്യാർത്ഥി പിടിയിൽ

    കണ്ണൂര്‍: റെയിൽവേ സ്റ്റേഷനിൽ വൈകിയെത്തിയതിനെ തുടർന്ന് റിസര്‍വ് ചെയ്ത ട്രെയിനിൽ കയറാൻ പറ്റാത്തതിനാൽ വ്യാജബോംബ് ഭീഷണി മുഴക്കിയ വിദ്യാർത്ഥി അറസ്റ്റിൽ. കണ്ണൂർ സ്റ്റേഷനിൽനിന്ന് കയറേണ്ടിയിരുന്ന യുവാവ് ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിച്ചശേഷം ഷൊർണൂരിൽനിന്ന് കയറുകയായിരുന്നു. വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശിയും വിദ്യാർഥിയുമായ സൗമിത്ര മണ്ഡലിനെയാണ് ( 19) കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലുള്ള ബന്ധുവിന്‍റെ വീട്ടിലെത്തിയ ഇയാൾ ചെന്നൈയിലേക്ക് പോകാനായി ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് യുവാവ് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ട്രെയിനില്‍ ബോംബ് ഉണ്ടെന്ന് അറിയിച്ചത്. ഇതേത്തുടർന്ന് ട്രെയിൻ കോഴിക്കോട് ഉൾപ്പടെയുള്ള വിവിധ സ്റ്റേഷനുകളിൽ നിർത്തുകയും എല്ലാ ബോഗികളിലും പരിശോധന നടത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം വൈകി പുലർച്ചെ 5.27നാണ് ട്രെയിൻ ഷൊർണൂരിലെത്തിയത്. എന്നാൽ, പുലര്‍ച്ചെ രണ്ടരയോടെ…

    Read More »
  • Crime

    വനിതാ മേധാവിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാരം; ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി ഗൂഗിൾ മുൻ ഉദ്യോഗസ്ഥൻ കോടതിയിൽ

    വനിതാ മേധാവിയുടെ ലൈംഗിക ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിനാൽ തന്റെ ജോലി പോയെന്ന വെളിപ്പെടുത്തലുമായി ഗൂഗിളിലെ മുന്‍ ജീവനക്കാരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥന്‍ റയാന്‍ ഓളോഹൻ തന്റെ ടീമിന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ കോടതിയില്‍ പരാതി നൽകി. 2019 ഡിസംബറിലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. അത്താഴവിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ ലൈംഗികമായ രീതിയില്‍ സ്പര്‍ശിച്ചു. ഏഷ്യന്‍ സ്ത്രീകളോടാണ് തനിക്ക് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് പറഞ്ഞുവെന്നും റയാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്ന് പറഞ്ഞ് തന്റെ വയറില്‍ കൈകൊണ്ട് തടവി. ഈ സംഭവങ്ങളെല്ലാം നടന്നത് ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെയാണ്. തൊട്ടുപിന്നാലെ തന്നെ റയാന് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ടിഫനിയായിരുന്നു ഈ ടീമിലെ സൂപ്പര്‍വൈസര്‍. താന്‍ വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമാണ്. ടിഫനിയുടെ പെരുമാറ്റം സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകര്‍ക്ക്…

    Read More »
  • Kerala

    അടൂര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; വിവാദങ്ങളില്‍ അതൃപ്തി

    തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളില്‍ അടൂര്‍ അതൃപ്തനായിരുന്നു. അതേസമയം, അടൂര്‍ തുടരണമെന്നായിരുന്നു സര്‍ക്കാരിന്റെ താല്‍പര്യം. അടൂരിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടര്‍ന്നിരുന്നു. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്‍മാന്‍ എന്ന നിലയില്‍ മാര്‍ച്ച് 31 വരെയാണ് അടൂരിന്റെ കാലാവധി. വിവാദങ്ങളെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം ശങ്കര്‍ മോഹന്‍ രാജിവയ്ച്ചതിന് പിന്നാലെ അടൂരും രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു. മുഖ്യമന്ത്രിയടക്കം അടൂരിനെ പിന്തുണച്ച് പിന്നാലെ രംഗത്തുവരികയും ചെയ്തു.    

    Read More »
  • Social Media

    മകളെ ലോകത്തിന് പരിചയപ്പെടുത്തി പ്രിയങ്കാ ചോപ്ര; വൈറലായി ചിത്രങ്ങള്‍

    മുംബൈ: ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പക്ഷേ മകളുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോഴിതാ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. വാടക ഗര്‍ഭധാരണത്തിലൂടെ 2022 ജനുവരിയിലാണ് പ്രിയങ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായ വേളയിലാണ് താരം മാള്‍ട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും സഹോദരങ്ങളുടേയും മ്യൂസിക് ബാന്റായ ജൊനാസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിക്കെത്തിയതായിരുന്നു താരം. മാസം തികയാതെ ജനിച്ച് മാള്‍ട്ടി മൂന്ന് മാസത്തോളം ഐ.സി.യുവിലായിരുന്നു. മകളെ ജീവനോടെ തിരിച്ചുകിട്ടുമോയെന്ന ആശങ്കപ്പെട്ടതായും അടുത്തിടെ ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പങ്കുവെച്ചിരുന്നു. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്കയും നിക് ജോണ്‍സും വിവാഹിതരാകുന്നത്. 2017ല്‍ ഒരു പൊതുപരിപാടിക്കിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു.  

    Read More »
  • Kerala

    തേക്ക് മുറിച്ചുകടത്തിയ കേസില്‍ പ്രതിയായ റേഞ്ച് ഓഫീസറെ തിരിച്ചെടുത്ത് വനംവകുപ്പ്; മരംവെട്ട് കേസില്‍ പിടിയിലായ മറ്റൊരു റേഞ്ച് ഓഫീസര്‍ക്കും നിയമനം

    തൊടുപുഴ: സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയ കേസിലെ പ്രതിയും റേഞ്ച് ഓഫീസറുമായ ജോജി ജോണിനെ വനംവകുപ്പ് ജോലിയില്‍ തിരിച്ചെടുത്തു. വെട്ടിക്കടത്തിയ മരത്തടികള്‍ ജോജി ജോണിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. അടിമാലി മരംവെട്ട് കേസിലും പ്രതിയാണ് ഇയാള്‍. പുനലൂര്‍ ഡിവിഷനിലെ വര്‍ക്കിങ് പ്ലാന്‍ റെയ്ഞ്ചിലാണ് നിയമനം. മങ്കുവയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഏഴ് തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയെന്നാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത ഒരു കേസ്. 100 വര്‍ഷത്തോളം പഴക്കം വരുന്ന ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരം മുറിച്ചുവെന്നാണ് കണ്ടെത്തല്‍. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ വ്യാപകമായി ക്രമവിരുദ്ധമായി മരംമുറിക്ക് അനുമതി നല്‍കിയെന്നാണ് അടിമാലി പോലീസിന്റെ കേസ്. അടിമാലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ വനംവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. മരം മുറിക്കാന്‍ കൈക്കൂലി നല്‍കി എന്ന കണ്ടത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് വിജിലന്‍സിന് കൈമാറിയിരുന്നു. വിജിലന്‍സിന്റെ അന്വേഷണം പുരോഗമിക്കവെയാണ്…

    Read More »
  • Kerala

    അമിതമായി കഞ്ഞി വെള്ളം കൊടുത്തു; കണ്ണൂരില്‍ രണ്ട് പശുക്കള്‍ ചത്തു

    കണ്ണൂര്‍: അമിതമായി കഞ്ഞി വെള്ളം കുടിച്ച് രണ്ട് പശുക്കള്‍ ചത്തു. പയ്യന്നൂര്‍ മഠത്തുംപടി ക്ഷേത്ര പരിസരത്തെ ക്ഷീര കര്‍ഷകന്‍ അനില്‍ കുമാറിന്റെ രണ്ട് പശുക്കളാണ് ചത്തത്. ഒരെണ്ണം രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. അമിതമായി ചോറും കഞ്ഞി വെള്ളവും നല്‍കിയതാണ് മരണ കാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കര്‍ഷകന്റെ ബാക്കി 13 പശുക്കള്‍ സുഖം പ്രാപിച്ചുവരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രോത്സവത്തില്‍ അന്നദാനത്തിന് വേണ്ടി തയാറാക്കിയ ചോറും കഞ്ഞിവെള്ളവും വലിയ അളവില്‍ പശുക്കള്‍ക്കു കൊടുത്തതായി അനില്‍ പറഞ്ഞു. ഞായറാഴ്ച ഉച്ച മുതല്‍ തന്നെ പശുക്കള്‍ അവശതയിലായി. മൃഗാശുപത്രിയിലെ ഡോക്ടര്‍മാരെത്തി ചികിത്സ തുടങ്ങിയെങ്കിലും രണ്ട് പശുക്കളെ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ഇടുക്കിയിൽ ശൈശവ വിവാഹം; 16 വയസുകാരിയെ കല്യാണം കഴിച്ചത് വിവാഹിതനായ 47കാരൻ, പോലീസ് അന്വേഷണം തുടങ്ങി

    മൂന്നാർ: ഇടുക്കിയിലെ ഇടമലക്കുടിയിൽ ശൈശവ വിവാഹം. 47 വയസ്സുകാരൻ 16 വയസ്സുകാരിയെ വിവാഹം കഴിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് ഒരാഴ്ച മുൻപ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി തെളിഞ്ഞു. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വന്നിരുന്നതായും കണ്ടെത്തി. എന്നാൽ, ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി. സംഭവം സംബന്ധിച്ച് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ടു നൽകിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു. ഗോത്രാചാരപ്രകാരമായിരുന്നു ഇടമലകുടിയില്‍ വിവാഹം നടന്നത്. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതേക്കുറിച്ച് ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണങ്ങള്‍ക്ക് തുടക്കം. ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തി ശരിയെന്ന് ഉറപ്പുവരുത്തി. ഗോത്രാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും…

    Read More »
  • India

    തമിഴ്‌നാട്ടില്‍ 80 വര്‍ഷത്തെ വിലക്ക് മറികടന്ന് ദളിതര്‍ ക്ഷേത്ര ദര്‍ശനം നടത്തി; പിറന്നത് പുതുചരിത്രം

    ചെന്നൈ: എട്ടു പതിറ്റാണ്ടോളമായി പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തില്‍ ആരാധന നടത്തി ദളിതര്‍ ചരിത്രം കുറിച്ചു. ഇരുന്നൂറോളം ദളിതരാണു ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെന്‍മുടിയന്നൂര്‍ ക്ഷേത്രത്തിലായിരുന്നു ചരിത്രമുഹൂര്‍ത്തം. പ്രബല സമുദായത്തിന്റെ കടുത്ത എതിര്‍പ്പുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു ദളിതരുടെ ക്ഷേത്രപ്രവേശനം. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. 500 ലേറെ ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന തെന്‍മുടിയന്നൂരിലെ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. പ്രാര്‍ഥനകള്‍ക്കു വെവ്വേറെ ക്ഷേത്രങ്ങള്‍ ഉപയോഗിക്കുക എന്ന ഉടമ്പടിയാണ് ഗ്രാമത്തില്‍ നിലനിന്നിരുന്നത്. ക്ഷേത്രത്തിലേക്ക് ദളിതര്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പോലീസും ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രബല സമുദായത്തിന്റെ എതിര്‍പ്പ് ശക്തമായിരുന്നു. ദളിതര്‍ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750 ലേറെ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ നിയോഗിച്ചു.  

    Read More »
Back to top button
error: