Movie

മലയാളത്തിലും ബോളിവുഡ്ഡിലുമായി അഞ്ചു വൻചിത്രങ്ങളുമായി റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും

മമ്മൂട്ടി നായകനായ ‘മാസ്റ്റർ പീസ്’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്കു പ്രവേശിച്ച റോയൽസിനിമാസ് ബോളിവുഡ്ഡിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. രണ്ടു വമ്പൻ ചിത്രങ്ങളാണ് റോയൽ സിനിമാസ് ബോളിവുഡ്ഡിൽ നിർമ്മിക്കുന്നത്.

സൽമാൻ ഖാൻ നായകനായ ദബാംഗ്
ത്രീക്കു ശേഷം ദിലീപ് ശുക്ള രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഗംഗ’യാണ് ഒരു ചിത്രം. ബോളിവുഡ്ഡിലെ പ്രശസ്ത നടൻ ജോയ് മുഖർജിയുടെ മകനും നടനും നിർമ്മാതാവുമായ സുജോയ് മുഖർജി സംവിധാനം ചെയ്യുന്ന ‘കൽപ്പവൃക്ഷ’മാണ് രണ്ടാമത് ചിത്രം.
അന്ധേരി വെസ്റ്ററിലെ ഫിലിമാലയാ സ്റ്റുഡിയോയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ഒദ്യോഗിക പ്രഖ്യാപനം നടന്നത്.
റോയൽ സിനിമാസ് ഉടമയും ഗാനരചയിതാവുമായ സി.എച്ച് മുഹമ്മദ് വടകരയുടെ സാന്നിദ്യത്തിൽ രണ്ടു ചിത്രങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു.

ഈ ചടങ്ങിൽ വച്ച് മൂന്നു മലയാള ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു.
ജോയ് മുഖർജി പ്രൊഡക്ഷൻസ്മായി സഹകരിച്ചാണ് മലയാള ചിത്രങ്ങളുടെ നിർമ്മാണം.
ശ്യാമപ്രസാദ്, കെ.മധു – എസ്.എൻ.സ്വാമി ടീം, അജയ് വാസുദേവ് – ഹനീഫ് അദേനി ചിത്രം എന്നിവയാണ് ഈ മൂന്നു സിനിമകൾ.
റിലീപ് ശുക്ള, സംഗീത സംവിധായകൻ ആനന്ദ് ജി, നീലം മുഖർജി, അജോയ് മുഖർജി, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
മലയാളത്തിലും ബോളിവുഡ്ഢിലും ഏതാനും മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും.

വാഴൂർ ജോസ്.

Back to top button
error: