ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നാലുനില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ലഖ്‌നൗവിലെ വസീര്‍ ഹസന്‍ഗഞ്ച് റോഡിലാണ് സംഭവം. എട്ടോളം പേര്‍ അടിയിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പോലീസും എന്‍.ഡി.ആര്‍.എഫ്. സംഘവും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മേല്‍നോട്ടവുമായി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് സ്ഥലത്തുണ്ട്.
നേപ്പാളിലും വടക്കേ ഇന്ത്യയില്‍ നേരത്തെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെട്ടിടം തകര്‍ന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. ചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം.
എന്നാല്‍, ഭൂചലനത്തില്‍ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്ന് അധികൃതര്‍ വ്യക്മാക്കി.