Month: January 2023

  • Health

    വളരെ വേഗം പകരാൻ സാധ്യതയുള്ള സാംക്രമിക രോഗമാണ് അഞ്ചാംപനി; അറിഞ്ഞിരിക്കാം ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

    മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ വേഗം പകരാൻ സാധ്യതയുള്ള സാംക്രമിക രോഗമാണ് അഞ്ചാംപനി. പനിയാണ് ആദ്യ ലക്ഷണം.  രോഗബാധിതനായ ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 10-12 ദിവസങ്ങൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ വികസിക്കുകയും 7-10 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. പ്രാരംഭ ലക്ഷണങ്ങളിൽ പനി, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ, ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകൾ കണ്ണുചുവക്കൽ എന്നിവ ഉൾപ്പെടുന്നു. മീസില്സ് വൈറസുകൾ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില് വൈറസുകളും ഉണ്ടാകും. ലക്ഷണങ്ങൾ അറിയാം വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ അഞ്ചാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. ശക്തമായ പനി, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരില്‍ വയറിളക്കം, ഛർദി,…

    Read More »
  • LIFE

    ‘ജനതാ ഗാരേജ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കൊരട്ടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുന്ന ചിത്രം ‘എൻടിആര്‍ 30’​ന്റെ റിലീസ് പ്രഖ്യാപിച്ചു

    കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതാണ്. ‘ജനതാ ഗാരേജ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നതാണ് ‘എൻടിആര്‍ 30’. ‘എൻടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. ‘എൻടിആര്‍ 30’ 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ഫെബ്രുവരിയില്‍ ജൂനിയര്‍ എൻടിആര്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. JR NTR – KORATALA SIVA PAN-INDIA PROJECT: RELEASE DATE LOCKED… 5 April 2024 is the release date of #JrNTR and director #KoratalaSiva’s second collaboration, after #JanathaGarage [2016]… Not titled yet… Shoot begins Feb 2023. #NTR30 pic.twitter.com/CbbgIlr6ny…

    Read More »
  • Kerala

    സി.പി.എം മതത്തിന് എതിരല്ല; വിശ്വാസവിരുദ്ധമായ ഒന്നും പാര്‍ട്ടി ചെയ്യില്ല: എം.വി ഗോവിന്ദന്‍

    തിരുവനന്തപുരം: സി.പി.എം മതത്തിന് എതിരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നാണ് സി.പി.എം നിലപാട്. വിശ്വാസവിരുദ്ധമായ ഒന്നും പാര്‍ട്ടി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആര്‍ക്കും ആശങ്കയും വേണ്ട. മതവിരുദ്ധമായ ഒന്നും ഉണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു പദ്ധതിയും പരിപാടിയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, പാര്‍ട്ടിയും ഉദ്ദേശിക്കുന്നില്ല. മതത്തിനോ വിശ്വാസത്തിനോ എതിരായി യുക്തിവാദ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുക എന്നതല്ല സര്‍ക്കാരിന്റെ സമീപനം. ജനങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ടാണ് പ്രവര്‍ത്തിക്കുക. സി.പി.എമ്മിന്റെ ഗൃഹസന്ദര്‍ശനം ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല, മറിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയാണ് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ടുപോകുക. അതിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുക കൂടിയാണ് സി.പി.എം നേതാക്കളുടെ ഗൃഹസന്ദര്‍ശനം കൊണ്ട്…

    Read More »
  • India

    പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി: രാഹുൽ ഗാന്ധിയെ അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ 

    ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പിന്തുണച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഹുലിനെ അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകുമെന്ന കമൽനാഥിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്. ഭാരത് ജോഡോ യാത്രയോടെ രാഹുൽ ആ സ്ഥാനത്തിന് യോഗ്യനായെന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം. അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു . രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാലിടറുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തെ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള വേദിയാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ നീങ്ങി കശ്മീരില്‍ അവസാനിക്കുന്ന യാത്രക്കിടെ പ്രതിപക്ഷ കക്ഷികളെ അടുപ്പിക്കാന്‍ രാഹുല്‍ഗാന്ധി നേരിട്ടാണ് ശ്രമം നടത്തുന്നത്. അഖിലേഷ് യാദവ്, മായാവതി, കശ്മീരിലെ ഗുപ്കര്‍ സഖ്യനേതാക്കളായ ഫറൂക്ക് അബ്ദുള്ള, മെഹബൂബ മുഫ്തി, എന്നിവരെ…

    Read More »
  • India

    കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് പോരാടാന്‍ ബി.ജെ.പി; ജെ.ഡി.എസുമായി സഖ്യത്തിനില്ല

    ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.എസും സഖ്യത്തിലേര്‍പ്പെടുമെന്ന അഭ്യൂഹത്തിനു വിരാമമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെഡിഎസുമായി സഖ്യത്തിനില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഊഹാപോഹങ്ങള്‍ക്കു പിന്നില്‍ ജെ.ഡി.എസ് നേതാക്കളാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ബംഗളൂരുവില്‍ നടന്ന ബി.ജെ.പി ബൂത്ത് പ്രവര്‍ത്തകരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. റിസോര്‍ട്ട് രാഷ്ട്രീയത്തിനും കുതിരക്കച്ചവടക്കത്തിനും സാക്ഷ്യം വഹിച്ച കര്‍ണാടകത്തില്‍ ഇക്കുറി മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയുള്ള വിജയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ”നമ്മള്‍ ഒരു പാര്‍ട്ടിയുമായും കൈകോര്‍ക്കില്ല. ബി.ജെ.പി ഒറ്റയ്ക്ക് പോരാടി സര്‍ക്കാര്‍ രൂപീകരിക്കും. ജനങ്ങളുടെ വികാരം തനിക്കു മനസിലാകുന്നുണ്ട്. ബി.ജെ.പിക്കു വോട്ടു ചെയ്യാന്‍ അവര്‍ തയ്യാറാണ്. നമ്മള്‍ ചെയ്യേണ്ടത് അവരിലേക്ക് എത്തുക മാത്രം. മോദി നമ്മെ നയിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ വോട്ടര്‍മാര്‍ക്ക് നമ്മുടെ പ്രവര്‍ത്തകര്‍ മോദിയാണ്. നിങ്ങളെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ജനങ്ങളിലേക്ക് നിങ്ങള്‍ മോദിയുടെ സന്ദേശം എത്തിക്കണം”- അമിത് ഷാ പ്രവര്‍ത്തകരോട്…

    Read More »
  • Crime

    വട്ടോളിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി; അമ്മയും മകളും മരിച്ചു

    കോഴിക്കോട്: വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയ(24)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പ്രാഥമികവിവരം. നാദാപുരം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സൂചന.  

    Read More »
  • Kerala

    സജി ചെറിയാന്‍റെ മന്ത്രിസഭാ പ്രവേശനം തടയനാകില്ല, സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം

    ഗവർണറുടെ തീരുമാനം കാത്ത് സർക്കാർ തിരുവനന്തപുരം: സജിചെറിയാന്‍റെ മന്ത്രിസഭാ പ്രവേശനം ഗവർണർക്ക് തടയനാകില്ല. സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. സ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്. ഗവർണർ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. ഗവർണറുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് സർക്കാർ. ഭരണഘടനയെ വിമര്‍ശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്‍റെ  വിവാദ പ്രസംഗം. വിമര്‍ശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീൻ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത്കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നുമുള്ള നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്.  കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്‍റെ  തിരിച്ച് വരവ്. മറ്റന്നാൾ വൈകീട്ട് ഗവര്‍ണര്‍ കേരളത്തിൽ തിരിച്ചെത്തും. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം ഫിഷറീസ് യുവജനക്ഷേമ വകുപ്പുകൾ തന്നെ സജി…

    Read More »
  • India

    എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; വര്‍ധിച്ചത് 25 രൂപ

    ന്യൂഡല്‍ഹി: എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ നിരക്കില്‍ വര്‍ധനയില്ല. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില ഇന്ന് മുതല്‍ 1,769 രൂപയായി. 2023 ജനുവരി 1 മുതല്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വര്‍ധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വര്‍ധന റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവര്‍ധനയിലേക്ക് പോവാനും സാധ്യതയുണ്ട്. ഗാര്‍ഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വര്‍ധിപ്പിച്ചത്. ഇത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ ആകെ വില 153.5 രൂപയായി ഉയര്‍ത്തി. 2022 ല്‍ നാല് തവണയാണ് വില വര്‍ധിപ്പിച്ചത്. 2022 മാര്‍ച്ചില്‍ ആദ്യം 50 രൂപ വര്‍ധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വര്‍ധിപ്പിച്ചു. പിന്നീട് മേയ് മാസത്തില്‍ 3.50 രൂപ ഉയര്‍ത്തി. ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

    Read More »
  • Crime

    ടീഷര്‍ട്ട് വലിച്ചുകീറി, ക്യാമ്പ് ഓഫീസില്‍ പീഡനത്തിനിരയാക്കി; ഹരിയാന കായികമന്ത്രിക്കെതിരേ വനിതാ കോച്ചിന്റെ പരാതി

    ചണ്ഡീഗഡ്: വനിതാ ജൂനിയര്‍ അത്ലറ്റിക് കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഹരിയാന കായികമന്ത്രി സന്ദീപ് സിങ്ങിനെതിരേ പോലീസ് കേസെടുത്തു. ചണ്ഡീഗഡ് പോലീസാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രി സന്ദീപ് സിങ് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ബി.ജെ.പി. സര്‍ക്കാരിലെ മന്ത്രിയും മുന്‍ ദേശീയ ഹോക്കി താരവുമായ സന്ദീപ് സിങ്ങിനെതിരേ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ പോലീസിലും പരാതി നല്‍കുകയായിരുന്നു. ജിംനേഷ്യത്തിലാണ് സന്ദീപ് സിങ് തന്നെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയക്കുകയും നേരിട്ട് കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ദേശീയഗെയിംസുമായി ബന്ധപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ ചില അനിശ്ചിതത്വങ്ങളുണ്ടെന്നും നേരിട്ടുകാണണമെന്നുമായിരുന്നു ആവശ്യം. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്കാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രേഖകളുമായി ഇവിടെ എത്തിയ തന്നോട് മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നാണ് കോച്ചിന്റെ ആരോപണം. വീട്ടിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കാബിനിലേക്കാണ് കൊണ്ടുപോയത്. സര്‍ട്ടിഫിക്കറ്റുകളെല്ലാം മേശയില്‍വെച്ച ശേഷം മന്ത്രി തന്റെ കാലില്‍ സ്പര്‍ശിച്ചു. ആദ്യം കണ്ടതു…

    Read More »
  • India

    ‘എന്നിട്ടും പഴി കേരളത്തിന്‌’; റോഡിലെ കുഴിയിൽ വീണുള്ള അപകട മരണം: മുന്നിൽ യു.പി. തന്നെയെന്ന് കേന്ദ്രത്തിന്റെ കണക്ക്

    പട്ടികയിൽ കേരളം പതിനാറാമത് ന്യൂഡെല്‍ഹി: റോഡിലെ കുഴിയിലും അപകട മരണങ്ങളിലും മുന്നിൽ യു.പി. തന്നെയെന്ന് കേന്ദ്രത്തിന്റെ കണക്ക്. കുഴികളുടെ എണ്ണത്തെപ്പറ്റിയും അവ മൂലമുണ്ടാവുന്ന അപകടങ്ങളെ പറ്റിയുമുള്ള ചോദ്യത്തിന് ഡിസംബര്‍ 22ന് ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2021ലെ കണക്കുകളാണ് മന്ത്രി അവതരിപ്പിച്ചത്. ആറ് മരണങ്ങളുള്ള കേരളം ലിസ്റ്റില്‍ പതിനാറാമതാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍പ്രകാരം ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ മരണപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. 2021ല്‍ 649 പേരാണ് യു.പിയില്‍ മരണപ്പെട്ടത്. 220 പേര്‍ മരിച്ച മധ്യപ്രദേശും 109 പേര്‍ മരിച്ച തമിഴ്‌നാടുമാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഓരോ ദശലക്ഷം പോപ്പുലേഷനിലെ, റോഡിലെ കുഴികള്‍ മൂലമുള്ള മരണനിരക്കില്‍ പതിനെട്ടാമതാണ് കേരളം. 0.18 ആണ് കേരളത്തിലെ ശരാശരി നിരക്ക്. ഈ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ അരുണാചല്‍പ്രദേശിലാണ്. 9.39 ആണ് മരണനിരക്ക്. യു.പി(3.25), മധ്യപ്രദേശ്(3.03) എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കൂടുതല്‍ മരണം നടക്കുന്നുണ്ടെന്ന…

    Read More »
Back to top button
error: