KeralaNEWS

പാലാവയലില്‍ വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണു; നാലുപേര്‍ക്ക് പരുക്ക്

കാസര്‍കോട്: പള്ളിയിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്.

വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. രാത്രി 9.30 ഓടെയാണ് സംഭവം. കൈകള്‍ക്കും കാലിനും പരുക്കേറ്റ നാലുപേരെ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

ആരുടെയും നില ഗുരുതരമല്ല. മറ്റ് ചിലര്‍ക്കും അപകടത്തില്‍ നിസാരമായി പരുക്കേറ്റിട്ടുണ്ട്.

 

 

Back to top button
error: