KeralaNEWS

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്നു മന്നം പറഞ്ഞിട്ടുണ്ട്, താൻ രാഷ്ട്രീയത്തിൽ അനുഭവിക്കുന്നു; എൻ.എസ്.എസ് വേദിയിൽ ഒളിയമ്പെയ്തു തരൂർ

തരൂർ ഡൽഹി നായരല്ല, കേരളപുത്രനെന്നു സുകുമാരൻ നായർ 

കോട്ടയം: എൻ.എസ്.എസ്. സംഘടിപ്പിച്ച മന്നം ജയന്തി സമ്മേളനം കോൺഗ്രസ് നേതൃത്വത്തിനുള്ള വ്യക്തമായ സന്ദേശം കൂടിയായി. എ.കെ. ആന്റണിക്കു ശേഷം പത്തു വർഷത്തിനിടെ ആദ്യമായി എൻ.എസ്.എസ്. വേദിയിലെത്തുന്ന കോൺഗ്രസ് നേതാവാണ് ശശി തരൂർ. സംസ്ഥാന കോൺഗ്രസിൽ ശശി തരൂരിനെതിരേ നീക്കം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അതേസമയം, ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിനെതിരേ ഒളിയമ്പെയ്തു.

“ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്.എന്നാൽ രാഷ്ട്രീയത്തിൽ ഇeപ്പാൾ താൻ അത് അനുഭവിക്കുന്നുണ്ട്”- തരൂർ പറഞ്ഞു. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇന്നത്തേതെന്നും തരൂർ പറഞ്ഞു.

Signature-ad

അതേസമയം, തരൂർ ഡൽഹി നായരല്ല കേരള പുത്രനാണെന്നു എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വ്യക്തമാക്കി. മുമ്പ് താൻ തരൂരിനെ ദൽഹി നായർ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂർ കേരളത്തിൻ്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷം മുമ്പ് എകെ ആന്‍റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍ എസ് എസ് ക്ഷണിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ ഏറെകാലമായി അകല്‍ച്ചയിലാണ്. രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്. ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നല്‍കിയിരുന്നു.

Back to top button
error: