കൊല്ലം: ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. ചടയമംഗലം പോരേടം സ്വദേശി മണി(50) ആണ് പിടിയിലായത്. ചടയമംഗലം പോലീസാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ ചടയമംഗലത്തുള്ള ഫാമിലെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ടതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിവര പുറത്തുവന്നത്. ഈ സമയം കന്നുകാലികളെ ഉപദ്രവിക്കുകയായിരുന്ന പ്രതി ഫാമിലെ ജീവനക്കാരെ കണ്ടതോടെ ഓടിരക്ഷപെടുകയായിരുന്നു. ഇതിനോടകം ഇയാള്‍ ഫാമിലുണ്ടായിരുന്ന കന്നുകാലികളെ പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് ഫാം അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.