കൊച്ചി: മണല്‍കടത്തിന് കൈക്കൂലി വാങ്ങുന്ന ഗ്രേഡ് എസ്‌ഐയുടെ ദൃശ്യങ്ങള്‍ പുറത്ത്. അയ്യമ്പുഴ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മണ്ണ് മാഫിയ സംഘങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന രംഗമാണ് പുറത്തായത്. രണ്ട് തവണ എസ്.ഐ. പണം വാങ്ങുന്നതാണ് ദൃശ്യങ്ങള്‍ സാഷ്യപ്പെടുത്തുന്നത്. ആദ്യ പ്രാവശ്യം കൊടുത്ത തുക പോരാത്തതിന് രണ്ടാമതും തുക ചോദിച്ച് വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നീട്ടുണ്ട്. നിരന്തരമുള്ള പോലീസിന്റെ കൈക്കൂലി സഹിക്കാതെ വന്നപ്പോഴാണ് പണം കൊടുത്തവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.
മണ്ണ് മാഫിയസംഘങ്ങള്‍ വിലസുന്ന ഒരു പ്രദേശമാണ് അയ്യമ്പുഴ . അങ്കമാലി പോലീസ് സ്‌റ്റേഷന്റെ പരിധിയിലും മണ്ണ് മാഫിയ സംഘങ്ങളുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങുന്ന സംഭവങ്ങളും പലരുടെയും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ചില വക്കീലന്മാരാണ് ഇതിന് ഒത്താശ ചെയ്യുന്നെന്നാണ് ആരോപണം. കള്ളക്കേസ് എടുപ്പിക്കാനും ഈ ഇത്തരക്കാര മുന്‍പന്തിയില്‍ തന്നെയാണെന്നാണ് വിവരം. പുതിയ ഉദ്യോഗസ്ഥർ ചാര്‍ജ്ജ് എടുത്തതോടെ ഈ കൂട്ടരുടെ വിളയാട്ടം കുറഞ്ഞീട്ടുണ്ട്. കള്ള തെളിവുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ചോദിച്ച പണം കിട്ടാത്തവരുടെ പേരില്‍ നേരത്തെ കേസുകള്‍ എടുത്തിരുന്നത്. ഓരോ സംഭവങ്ങളായി ഇതെല്ലാം പുറത്ത് വരുമെന്നാണ് വിവരം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രഷറുകളും ക്വാറികളും പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് അയ്യമ്പുഴ .ഇപ്പോള്‍ റൈസ് മില്ലുകളും ധാരാളം തുടങ്ങിയിട്ടുണ്ട്.