Month: January 2023

  • Kerala

    സംസ്ഥാനത്തെ 429 ഹോട്ടലുകളിൽ പരിശോധന; 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി, 22 കടകളടപ്പിച്ചു

    തിരുവനന്തപുരം : കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.

    Read More »
  • Kerala

    ശബരിമല സന്നിധാനത്ത് അപകടമുണ്ടായ കതിനപുരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി

    പത്തനംതിട്ട : ശബരിമല സന്നിധാനത്ത് അപകടമുണ്ടായ കതിനപുരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കതിന നിറയ്ക്കുമ്പോൾ ഉണ്ടായ കുഴപ്പമോ, തീ പടർന്നതോ ആകാം അപകടത്തിന് കാരണമെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിൽ വിശദമായ പരിശോധന നടത്തും. ഇതിനുശേഷം അപകടത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് ഫോറൻസിക് സംഘം പറയുന്നത്. ഇതിനിടെ സംഭവം അന്വേഷിച്ച ശബരിമല എഡിഎം പത്തനംതിട്ട കളക്ടർക്ക് റിപ്പോർട്ട് നൽകി. ഫയർഫോഴ്സ് അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ കൂടി കിട്ടിയാൽ ജില്ലാ കളക്ടർ സമഗ്ര റിപ്പോർട്ട് ദേവസ്വം മന്ത്രിക്ക് സമർപ്പിക്കും. അട്ടിമറി ഉണ്ടായിട്ടില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് എഡിഎമ്മിന്റെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പരിക്കേറ്റ മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്റെ നില അതീവ ഗുരുതരമാണ്.

    Read More »
  • Tech

    എൽഐസി പോളിസി ഉടമകൾക്കായി നൽകുന്ന വാട്ട്‌സ്ആപ്പ് സേവനങ്ങൾ നിങ്ങൾ ഉപയോ​ഗിച്ചോ ? ഏതൊക്കെ സേവനങ്ങളാണ് വാട്സാപ്പിലൂടെ നൽകുന്നത് അറിഞ്ഞിരിക്കാം

    പോളിസി ഉടമകൾക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആദ്യമായി ഇന്ററാക്ടീവ് വാട്ട്‌സ്ആപ്പ് സേവനങ്ങൾ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. ഏതൊക്കെ സേവനങ്ങളാണ് എൽഐസി വാട്സാപ്പിലൂടെ നൽകുന്നത് എന്ന ഉപയോക്താക്കൾ അറിഞ്ഞിരിക്കുക. ഇടപാടുകൾ എളുപ്പമാക്കാൻ ഇത് സഹായകമാകും. എൽഐസി ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്ക് പ്രീമിയം വിശദാംശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എൽഐസിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോക്‌സിലൂടെ ലഭിക്കുന്നതാണ്. ഡിജിറ്റൽ പ്ലാറ്ഫോം ആയ  വാട്സാപ്പ് വഴി സേവനങ്ങൾ എൽഐസി ആരംഭിച്ചത് പോളിസി ഉടമങ്ങൾക്ക് സേവനങ്ങൾ അനായാസേന ലഭിക്കാനാണ്. മാത്രമല്ല, ഉപയോക്താക്കളിൽ നിന്നുള്ള നിരന്തര ആവശ്യവും ഒപ്പം വിപണികളിലെ മത്സരം നേരിടാൻ വേണ്ടിയുമാണ് പുതിയ രീതി എൽഐസി സ്വീകരിക്കുന്നത്.  വാട്ട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക നിലവിൽ എൽഐസിയുടെ ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്കാണ്. വാട്ട്‌സ്ആപ്പിലൂടെ എൽഐസി നൽകുന്ന സേവനങ്ങൾ  പ്രീമിയം കുടിശ്ശിക ബോണസ് വിവരങ്ങൾ പോളിസി സ്റ്റാറ്റസ് ലോൺ യോഗ്യത വായ്പ തിരിച്ചടവ് ക്വട്ടേഷൻ വായ്പ…

    Read More »
  • India

    രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടികൾ ചിലവാക്കി; ആരോപണവുമായി പ്രിയങ്ക ഗാന്ധി

    ദില്ലി : രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെന്നും ഇതിനായി കോടികൾ ചിലവാക്കിയെന്നും സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാഹുല്‍ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ത്ത് കോണ്‍ഗ്രസിനെ മോശമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്ന് പ്രിയങ്ക തുറന്നടിച്ചു. സകലതും വിലക്കെടുത്ത അദാനിക്കും അംബാനിക്കും രാഹുലിനെ വിലക്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന പ്രിയങ്കയുടെ പരമാര്‍ശവും കേന്ദ്രസര്‍ക്കാരിനെ ഉന്നമിട്ടായിരുന്നു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ട പര്യടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. മുപ്പത് വരെ നീളുന്നതാണ് രണ്ടാം ഘട്ട പര്യടനം. ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കശ്മീരിലവസാനിക്കുന്ന യാത്രയില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനിടെ രാഹുല്‍ഗാന്ധിയുടെ ദൗത്യം രാജ്യത്തിന്‍റെ നന്മക്ക് വേണ്ടിയാണെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് ആശംസിച്ചത് വിഎച്ച്പിയെ ചൊടിപ്പിച്ചു. യാത്രയിലേക്കുള്ള ക്ഷണത്തിന് മറുപടിയായാണ് ആശംസ നേര്‍ന്നത്. സത്യേന്ദ്രദാസ് കോണ്‍ഗ്രസിന്‍റെ ചരിത്രം മനസിലാക്കണമായിരുന്നുവെന്ന് വിഎച്ച്പി പ്രതികരിച്ചു. മുന്‍ റോ സെക്രട്ടറിയും വാജ്പേയി സര്‍ക്കാരിന്‍റെ കാലത്ത്…

    Read More »
  • Social Media

    ‘അല്‍ഫോന്‍സ് പുത്രന്‍ ഓവര്‍റേറ്റഡ് അല്ലേ ? ബേസിലിനുള്ള കഴിവിന്‍റെ 10 ശതമാനം വരുമോ?’ പ്രതികരണവുമായി അല്‍ഫോന്‍സ് പുത്രന്‍

    പ്രേമം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അതിന്‍റെ സംവിധായകന്‍ ഒരുക്കിയ ചിത്രമായതിനാല്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വലിയൊരു താരനിരയെ അണിനിരത്തി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ഗോള്‍ഡിന് പക്ഷേ ഭൂരിപക്ഷം പ്രേക്ഷകരുടെയും പ്രതീക്ഷകളുടെ അമിതഭാരം താങ്ങാനായില്ല. അതേസമയം ചിത്രം ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ച ഒരു ചെറുവിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. ഡിസംബര്‍ 29 ന് ആയിരുന്നു ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്‍റെ ഒടിടി പ്രീമിയര്‍. തിയറ്റര്‍ റിലീസിനു പിന്നാലെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ചര്‍ച്ച ഒടിടി റിലീസിനു പിന്നാലെ ഊര്‍ജ്ജസ്വലമായിട്ടുണ്ട്. ചിത്രത്തെ എഴുതിത്തള്ളുന്നവര്‍ പലപ്പോഴും രൂക്ഷമായ ഭാഷയിലാണ് തങ്ങളുടെ അഭിപ്രായം അറിയിക്കുന്നത്. അല്‍ഫോന്‍സ് പുത്രനെ നേരിട്ട് വിമര്‍ശിക്കുന്നവരുമുണ്ട്. അല്‍ഫോന്‍സിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊക്കെ താഴെ ഇപ്പോള്‍ ഗോള്‍ഡ് ആണ് ചര്‍ച്ച. അതില്‍ പല കമന്‍റുകള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നുമുണ്ട്. തന്നെയും ബേസില്‍ ജോസഫിനെയും…

    Read More »
  • Crime

    അനധികൃതമായി കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം പിടികൂടി; 809 കുപ്പി മദ്യമാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയത്

    കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം അധികൃതര്‍ പിടികൂടി. വിവിധ ബ്രാന്‍ഡുകളുടെ 809 കുപ്പി മദ്യമാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയത്. ഒരു ഗള്‍ഫ് രാജ്യത്തു നിന്ന് ശുവൈഖ് തുറമുഖത്ത് എത്തിച്ച കണ്ടെയ്‍നറിലായിരുന്നു മദ്യ ശേഖരം ഒളിപ്പിച്ചിരുന്നത്. 40 അടി നീളമുള്ള കണ്ടെയ്‍നറില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ എക്സ്റേ പരിശോധന നടത്തിയപ്പോള്‍ രഹസ്യ അറയില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസിലായി. ഇതോടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കൂടി കണ്ടെത്താനുള്ള നീക്കം ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ഇവരെ കണ്ടെത്താനായി പ്രത്യേക സംഘത്തിന് രൂപം നല്‍കുകയും ചെയ്‍തു. സംശയമൊന്നും പ്രകടിപ്പിക്കാതെ കണ്ടെയ്‍നര്‍ വിട്ടുകൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായി. بعد اشتباه رجال الجمارك بحاوية قادمة إلى ميناء الشويخ جمارك الكويت: إحباط إدخال 809 زجاجات خمور متنوعه إلى البلاد. التفاصيل:https://t.co/W1qWk9Ix5e#جمارك_الكويت#جمارك_الشويخ#ميناء_الشويخ pic.twitter.com/35xMs3yqhy — جمارك الكويت (@customsgovkw) January 2, 2023 തുറമുഖത്തു നിന്ന് കണ്ടെയ്‍നര്‍ ഏറ്റുവാങ്ങിയവരെ രഹസ്യമായി പിന്തുടര്‍ന്ന അന്വേഷണ…

    Read More »
  • LIFE

    “ഞാനും നിന്നിൽ അഭിമാനിക്കുന്നു. നിന്റെ ആത്മാർഥമായ പ്രാർഥനയും സമർപ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്” അഭിലാഷ് പിള്ളയ്‍ക്ക് ജന്മദിന ആശംസകളുമായി ഉണ്ണി മുകുന്ദ​ന്റെ കുറിപ്പ്

    ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘മാളികപ്പുറം’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിലാഷ് പിള്ളയ്‍ക്ക് ജന്മദിന ആശംസകളുമായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പ്രിയപ്പെട്ട അഭി, സന്തോഷ ജന്മദിനം. നീ വളരേയെറെ അഭിമാനിക്കുന്നുണ്ടന്നും സന്തോഷത്തിലാണെന്നും ഇത് വളരെ സ്‍പെഷ്യല്‍ ആണെന്നും എനിക്ക് അറിയാം. അതേപോലും ഞാനും നിന്നില്‍ അഭിമാനിക്കുന്നു. നിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്. കേരളത്തിന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും ഹൃദയം നീ സ്‍പര്‍ശിച്ചിരിക്കുന്നു. അയ്യൻ നിന്റെ കൂടെയാണ് അഭി. സഹോദരാ നിനക്ക് എല്ലാ ആശംസംസകളും. എല്ലാത്തിനും നന്ദി. നീ ഇല്ലാതെ ‘മാളികപ്പുറം’ എന്ന സിനിമ ഉണ്ടാകില്ല. വീണ്ടും ജന്മദിന ആശംസകള്‍ നേരുന്നു എന്നുമാണ് ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നത്. ‘കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.…

    Read More »
  • LIFE

    ഭാവന സ്റ്റുഡിയോസി​ന്റെ ‘തങ്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു; ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും

    മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ബേസില്‍ ജോസഫ് നായകനായി എത്തിയ പാല്‍തു ജാന്‍വര്‍ ആണ് ഈ ബാനറിന്‍റേതായി എത്തിയ അവസാന ചിത്രം. ഇപ്പോഴിതാ പുതുവര്‍ഷത്തിലെ തങ്ങളുടെ ആദ്യ പ്രോജക്റ്റ് തിയറ്ററിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് അവര്‍. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിച്ച തങ്കം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 26 ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണ് ഇത്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് തങ്കം. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും…

    Read More »
  • Kerala

    തിരുവനന്തപുരം മെഡിക്കൽ കോളജില്‍ അത്യാഹിത വിഭാഗത്തിൽ രോഗിയെ എലി കടിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട വൃക്കരോഗിയെ എലി കടിച്ചു. പൗഡിക്കോണം സ്വദേശി എസ്.ഗിരിജ കുമാരിയെയാണ് എലി കടിച്ചത്. അബോധാസ്ഥയിലാണ് ഗിരിജാ കുമാരിയെ ആശുപത്രിയിലെത്തിച്ചതെന്ന് മകൾ രശ്മി പറഞ്ഞു. പിന്നീട് മരുന്ന് നൽകിയതിനെത്തുടർന്ന് ബോധം വന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലിരുന്ന ഇവർ കാലിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നോക്കിയപ്പോൾ കാലിൽ എലി കടിച്ചുകൊണ്ടിരിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടതെന്നും രശ്മി പറഞ്ഞു. ഇത് ഡോക്ടറോട് പറഞ്ഞപ്പോൾ ഒരു പതിവ് കാര്യമെന്ന രീതിയിലാണ് പ്രതികരിച്ചത്. പോയി വാക്‌സിനെടുക്കാൻ പറഞ്ഞു. ആരും സഹായത്തിനെത്തിയില്ല, താനൊറ്റക്കാണ് അമ്മയെ വീൽചെയറിൽ ഇരുത്തി കൊണ്ടുപോയതെന്നും മുറിവിൽനിന്ന് രക്തമൊലിച്ചിട്ടും അത് ഡ്രസ് ചെയ്യാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നും രശ്മി വ്യക്തമാക്കി.

    Read More »
  • LIFE

    റിലീസിന് മുന്‍പേ ‘വാരിശ്’ കണ്ട്, അഭിപ്രായം പറഞ്ഞ് രാം ചരൺ; വിജയ് നായകനാകുന്ന പൊങ്കല്‍ റിലീസ് ചിത്രമാണ് വാരിശ്

    ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം ‘വാരിശി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ജനുവരി 4ന് ഇറങ്ങും എന്നാണ് വിവരം. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്‍ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് അടുത്തിടെ പുറത്തുവിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. അജിത് കുമാറിന്റെ തുനിവുമായി നേരിട്ടുള്ള ബോക്സ് ഓഫീസ് ക്ലാഷിനാണ് വാരിശ് ഒരുങ്ങുന്നത്. അതേ സമയം ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ദില്‍ രാജുവും, വംശി പൈഡിപ്പള്ളിയും ടോളിവുഡില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെ വാരിശ് തെലങ്കാനയിലും, ആന്ധ്രയിലും ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്. കോളിവുഡിന് പുറത്ത് വിജയിയുടെ സ്റ്റാര്‍ വാല്യൂ ഉയര്‍ത്തുന്ന നീക്കമാണ്…

    Read More »
Back to top button
error: