Month: January 2023
-
Local
പി.എസ്.സി. ഓൺലൈൻ പരീക്ഷാ കേന്ദ്രം പ്രവർത്തനോദ്ഘാടനം നാളെ
കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസിലെ ഓൺലൈൻ പരീക്ഷാക്രേന്ദത്തിന്റെ പ്രവർത്തനോദ്ഘാടനം 5ന് രാവിലെ 11.30ന് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ. എം.ആർ. ബൈജു നിർവഹിക്കും. 165 ഇരിപ്പിടങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രം പുതിയതായി നിർമിച്ച പി.എസ്.സി. ജില്ലാ ഓഫീസ് മന്ദിരത്തിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുക. ഓൺലൈൻ പരീക്ഷാകേന്ദ്രം നിലവിൽ വരുന്നതോടെ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. ചടങ്ങിൽ പി.എസ്.സി. അംഗം ഡോ. കെ.പി. സജിലാൽ അധ്യക്ഷത വഹിക്കും. പി.എസ്.സി. അംഗങ്ങളായ സി. സുരേശൻ, ബോണി കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, പി.എസ്.സി. സെക്രട്ടറി സാജു ജോർജ്, ജില്ലാ പി.എസ്.സി. ഓഫീസർ കെ.ആർ. മനോജ്കുമാർ പിള്ള എന്നിവർ പങ്കെടുക്കും.
Read More » -
Kerala
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: കമ്മിഷൻ തെളിവെടുപ്പു നടത്തി
കോട്ടയം: തെക്കുംതല കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്‌സിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ടു സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ കോട്ടയം കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ തെളിവെടുപ്പു നടത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരുമായി മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു കമ്മിഷൻ നേരിൽ കണ്ടു സംസാരിച്ചത്. മുൻ ചീഫ് സെക്രട്ടറിയും അന്വേഷണ കമ്മിഷൻ ചെയർമാനുമായ കെ. ജയകുമാർ, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. എൻ. കെ. ജയകുമാർ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്. പതിനൊന്നു വിദ്യാർത്ഥികൾ, ഏഴ് അധ്യാപകർ, ഏഴ് അനധ്യാപകർ, ഭരണസമിതി അംഗമായ വിധു വിൻസെന്റ് എന്നിവരടക്കം 26 പേർ കമ്മിഷന് മുൻപിൽ ഹാജരായി മൊഴി നൽകി. കമ്മിഷനു മുൻപിൽ ഹാജരായി ബോധിപ്പിച്ച വിവരങ്ങളും എഴുതി തയാറാക്കിയ പത്രികയും ഉൾപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
Read More » -
Careers
ജവഹർ നവോദയ: ആറാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2023 – 24 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി 31 വരെ www.navodaya.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481 – 2578402.
Read More » -
Careers
പോക്‌സോ സ്‌പെഷ്യൽ കോടതിയിലേക്ക് കമ്പ്യൂട്ടർ അസിസ്റ്ന്റ് ഒഴിവ്
കോട്ടയം: പോക്‌സോ കോട്ടയം സ്‌പെഷ്യൽ കോടതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ എൽ. ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടർച്ചയായി 179 ദിവസത്തേക്കുള്ള നിയമനത്തിലേക്ക് ജുഡീഷ്യൽ വകുപ്പുകളിൽ നിന്നും സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകന്റെ പരമാവധി പ്രായം 62 വയസ്റ്റ് . അപേക്ഷകൾ ജനുവരി 5 വൈകിട്ട് 5 മണിക്ക് മുൻപായി കോട്ടയം ജില്ലാ കോടതിയിൽ ലഭിച്ചിരിക്കണം. അപേക്ഷാ കവറിന്റെ മുകൾ ഭാഗത്തായി തസ്തികയുടെ പേര് ചേർക്കണം. വിലാസം: ദ് ഡിസ്ട്രിക്ട് കോർട്ട് കോട്ടയം, കളക്ടറേറ്റ് പി.ഒ., കോട്ടയം – 686002.
Read More » -
NEWS
സിനിമാ നടിമാരെ ഹണി ട്രാപ്പിനായി പാക്ക് സൈന്യം ഉപയോഗിക്കുന്നു എന്ന് റിട്ടയേർഡ് മേജറുടെ വെളിപ്പെടുത്തൽ, അടിസ്ഥാനരഹിതമെന്ന് ആരോപണ വിധേയയായ നടിമാർ
പാക്കിസ്ഥാനിലെ സൈനിക നേതൃത്വം രാഷ്ട്രീയക്കാരെ കുടുക്കാനായി ചില നടിമാരെ പെൺകെണിക്ക് ഉപയോഗിക്കുന്നതായി വിരമിച്ച പാക് സൈനിക ഓഫീസര്‍ മേജര്‍ ആദില്‍ രാജയുടെ വെളിപ്പെടുത്തല്‍. ‘സോള്‍ജിയര്‍ സ്പീക്ക്സ്’ എന്ന പേരിലുള്ള സ്വന്തം യൂ ട്യൂബ് പേജിലൂടെയാണ് മേജര്‍ ആദില്‍ രാജ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹണി ട്രാപ്പിനായി സൈന്യം ഉപയോഗിച്ച നടിമാരുടെ പേരുകള്‍ ചില സൂചനകളിലൂടെ ഇദ്ദേഹം പുറത്ത് വിടുകയും ചെയ്തു. ഈ സൂചനയില്‍ ഉള്‍പ്പെട്ട പാക്ക് നടിമാരായ സാജൽ അലി, കുബ്ര ഖാൻ, മെഹ്‌വിഷ് ഹയാത് എന്നിവർ ആരോപണം നിഷേധിച്ച് രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മേജര്‍ രാജ ഉന്നയിക്കുന്നതെന്ന് സജല്‍ അലി പ്രതികരിച്ചു. ‘നമ്മുടെ രാജ്യം ധാര്‍മ്മികമായി അധഃപതിച്ചതും വൃത്തികെട്ടതുമായി മാറുന്നത് വളരെ സങ്കടകരമാണ്; സ്വഭാവഹത്യ മനുഷ്യത്വത്തിന്റെയും പാപത്തിന്റെയും ഏറ്റവും മോശമായ രൂപമാണ്.’ ഇങ്ങനെയായിരുന്നു നടിയുടെ പ്രതികരണം. ‘മോം’ എന്ന ബോളിവുഡ് ചിത്രത്തിൽ നടി ശ്രീദേവിക്കൊപ്പം അഭിനയിച്ച താരമാണ് സാജൽ അലി. ആദിൽ രാജയ്ക്കെതിരെ പരാതി നൽകുമെന്ന് കുബ്ര…
Read More » -
Movie
ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ലിസമ്മയുടെ വീട്’ റിലീസ് ചെയ്‌തത് 10 വർഷം മുമ്പ് ജനുവരി നാലിന്
സിനിമ ഓർമ്മ പത്ത് വർഷം മുൻപ് ജനുവരി നാലിനായിരുന്നു ലിസമ്മയുടെ വീട് എന്ന ചിത്രം റിലീസ് ചെയ്‌തത്. ബാബു ജനാർദ്ദനൻ തിരക്കഥയെഴുതിയ ലാൽ ജോസ് ചിത്രം ‘അച്ഛനുറങ്ങാത്ത വീടി’ന്റെ (2006) തുടർച്ചയായിരുന്നു ‘ലിസമ്മയുടെ വീട്’. ബാബു ജനാർദ്ദനൻ ആണ് രചനയും സംവിധാനവും. കേരളത്തിൽ സൂര്യനെല്ലി സംഭവം ഉണർത്തി വിട്ട ആകുലതകളിൽ നിന്നാണ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുണ്ടാവുന്നത്. പ്രായപൂർത്തിയാവാത്ത മകൾ സെക്‌സ് റാക്കറ്റുകാരുടെ പിടിയിൽ അകപ്പെട്ടു പോയത് കണ്ട് മനസിന്റെ സമനില തകരാറിലായ അച്ഛന്റെ കഥയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്’. കോമഡിയിൽ നിന്നും ക്യാരക്ടർ റോളിലേയ്ക്ക് സലിം കുമാർ നടത്തിയ ഭാവമാറ്റത്തിന് മികച്ച സഹനടനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. അച്ഛൻ സാമുവലിന്റെയും സമൂഹത്തിന്റെയും, കണക്കുകൂട്ടലുകൾ തെറ്റിച്ച് ഉയർത്തെഴുന്നേൽക്കുന്ന ലിസമ്മയെ ആണ് രണ്ടാം ചിത്രത്തിൽ കാണുന്നത്. സുഖമില്ലാതെ അച്ഛന്റെയും സഹോദരിമാരുടെയും അത്താണിയായി ഒരു ടെലഫോൺ ബൂത്ത് നടത്തി അവൾ ജീവിച്ചു. ഇഷ്ടപ്പെട്ട് വന്ന പുരുഷനെ കല്യാണം കഴിച്ചു. വിധി, അതോ നമ്മുടെ സമൂഹത്തിന്റെ ദുർഗതിയോ,…
Read More » -
Local
കോട്ടയത്ത് ബൈക്കും വാനും കൂട്ടിയിട്ടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു
കോട്ടയം കൂരോപ്പടയിൽ ബൈക്കും വാനും കൂട്ടിയിട്ടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. ളാക്കാട്ടൂർ പുതുക്കുളങ്ങര വീട്ടിൽ അനിൽകുമാറിൻ്റെ മകൻ അദ്വൈത് (19 ) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന മാടപ്പാട് കൂർങ്ങണാമറ്റത്തിൽ പ്രണവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.’ പ്രണവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട്- കൂരോപ്പട റോഡിൽ കൂവപ്പൊയ്കക്ക് സമീപമാണ് വൈകുന്നേരം 4 മണിക്കാണ് അപകടമുണ്ടായത്. പള്ളിക്കത്തോട് കിറ്റ്സ് എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥികളായ അദ്വൈത് അനിലും പ്രണവും സഞ്ചരിച്ച ബൈക്കിൽ എയ്സ് വാനിടിച്ചായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ പാമ്പാടി താലൂക്കാശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അദ്വൈതിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സുനിതയാണ് അദ്വൈതിൻ്റെ മാതാവ്. ആകാശ്, ആദർശ് എന്നിവർ സഹോദരങ്ങളാണ്.
Read More » -
Kerala
മുഖ്യമന്ത്രിയുടെ ഗുരുനിന്ദ അംഗീകരിക്കില്ല; വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കണം; വിശ്വ ഹിന്ദു പരിഷത്ത്
കണ്ണൂര്‍: ശ്രീനാരായണ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഗുരുനിന്ദ പ്രതിഷേധാര്‍ഹമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹൈന്ദവ വിരുദ്ധ നടപടിയാണ് മുഖ്യമന്ത്രി നടത്തിയത്. ഗുരുവന്ദനത്തെ നിന്ദിക്കുകയും വേദിയിലുണ്ടായിരുന്ന ഇടത് നേതാവ് രാമചന്ദ്രന്‍ കടന്നപ്പളളിയെ അതിനു പ്രേരിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്നും നേതാക്കള്‍ ആരോപിച്ചു. പിണറായി വിജയന്റെ ഉറ്റതോഴനായി എപ്പോഴും പിന്തുണയുമായി രംഗത്തുവരാറുളള എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു. സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും ഹൈന്ദവ വിരുദ്ധതയാണ് മുഖ്യമന്ത്രിയുടെ നടപടിയിലൂടെ വ്യക്തമാകുന്നത്. ശ്രീനാരായണഗുരുവിനെ പോലുള്ള ലോകാരാധ്യ ഗുരുക്കന്മാരെ മോശമാക്കാന്‍ സി പി എം നേതാക്കളുടെ ഭാഗത്ത് നിന്നും മുമ്പും സമാന രീതിയിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൈന്ദവ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആധ്യാത്മിക ആചാര്യന്മാരെ അപമാനിക്കും വിധത്തിലുള്ള ഇടത് നേതാക്കന്മാരുടെ നടപടി യാതൊരു…
Read More » -
Kerala
മകരവിളക്ക്: സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും, സുരക്ഷ ശക്തിപ്പെടുത്തും
ശബരിമല: മകരവിളക്ക് മഹോത്സവത്തിനുള്ള ഭക്തജന പ്രവാഹം മുന്നില്‍ കണ്ട് സന്നിധാനത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. എ ഡി എം പി വിഷ്ണുരാജിന്‍റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ജനുവരി 11 മുതല്‍ ദര്‍ശനത്തിന് എത്തുന്നതില്‍ ഒരു വിഭാഗം തീര്‍ഥാടകര്‍ മകരവിളക്കിന് ശേഷം മലയിറങ്ങാനാണ് സാധ്യത. അതിനാല്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരുക്കും. തീപിടുത്തം തടയാന്‍ തീര്‍ഥാടകര്‍ കാടിന്‍റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഇതിന്‍റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകള്‍ ഉള്‍പ്പടെ പരിശോധിക്കും. പാചകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങള്‍ സന്നിധാനത്തെ കടകളില്‍ നിന്നും വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. വിവിധയിടങ്ങളില്‍ ഫയര്‍ഫോഴ്സ്, ദേവസ്വം, പോലീസ്, റവന്യു എന്നീ വിഭാഗങ്ങള്‍ സംയുക്ത പരിശോധന നടത്തി പ്രവര്‍ത്തനം വിലയിരുത്തും. സന്നിധാനത്ത് കൂടുതല്‍ അംബുലന്‍സ് സൗകര്യം ഒരുക്കും. അടിയന്തരഘട്ടങ്ങളില്‍ ലഭ്യമാകാന്‍ വിവിധ പോയിന്‍റുകളിലായി അംബുലന്‍സുകള്‍ സജ്ജമാക്കും. മകരവിളക്കിന്…
Read More » -
Crime
സ്വന്തം വീട്ടിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ചു; സഹോദരനോടൊപ്പം പരാതി പറയാൻ സ്റ്റേഷനിൽ, ഒടുവിൽ യുവാവ് പിടിയിൽ
മലപ്പുറം: സ്വന്തം വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. ചീക്കോട് പഞ്ചായത്തിലെ വാവൂർ കരിമ്പിൽ പിലാശ്ശേരി അബ്ദുൽറാഷിദിനെ(29)യാണ് വാഴക്കാട് എസ്.ഐ. ബി. പ്രദീപ്കുമാറും സംഘവും പിടികൂടിയത്. കഴിഞ്ഞമാസം 24-നാണ് കേസിനാസ്‌പദമായ സംഭവം. സ്വന്തം വീട്ടിൽനിന്ന് സ്വർണാഭരണം മോഷണംപോയെന്ന പരാതി നൽകാൻ സഹോദരനൊപ്പം അബ്ദുൽറാഷിദും വാഴക്കാട് പോലീസ്‌സ്റ്റേഷനിൽ എത്തിയിരുന്നു. സഹോദരന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധർ എന്നിവരുടെ സഹായത്താൽ പോലീസ് പഴുതടച്ച അന്വേഷണം നടത്തിയപ്പോൾ പ്രതി വീട്ടുകാരൻതന്നെയെന്നു മനസ്സിലാക്കി. കൂടുതൽ ചോദ്യംചെയ്തപ്പോൾ സഹോദരനൊപ്പം പരാതി നൽകാൻ വന്ന അബ്ദുൽറാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്നു തെളിയുകയും അറസ്റ്റുചെയ്യുകയുമായിരുന്നു. വീട്ടിൽനിന്ന് മോഷണംപോയ നാലുപവൻ സ്വർണം എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാടു കേന്ദ്രത്തിൽനിന്ന് പോലീസ് കണ്ടെടുത്തു. പലപ്പോഴായി വീട്ടിൽനിന്ന് സ്വർണാഭരണമെടുത്ത് പണയംവെച്ച് ധൂർത്തടിച്ച് ചെലവഴിച്ചത് മറച്ചുപിടിക്കാനാണ് സ്വർണം കളവുപോയതായി വീട്ടുകാരെ പ്രതി തെറ്റിദ്ധരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Read More »