NEWSPravasi

ജനുവരി 12ന് ഒമാനിൽ പൊതു അവധി; സ്വകാര്യ മേഖലയ്ക്കും ബാധകം

മസ്‍കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം പ്രമാണിച്ച് രാജ്യത്ത് ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റ് നിയമ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ജനുവരി 12ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവിൽ പറയുന്നു.

ഒമാനിലെ ഔദ്യോഗിക അവധി ദിനങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചു കൊണ്ട് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവിൽ ഒമാനിലെ സർക്കാർ സർക്കാർ സംവിധാനങ്ങൾക്കും പൊതു മേഖലയ്‍ക്കും ഒപ്പം സ്വകാര്യ മേഖലയ്‍ക്കും ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്.

Signature-ad

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിനങ്ങൾ ഇവയാണ്

1. ഹിജ്റ പുതുവർഷാരംഭം (അറബി മാസമായ മുഹറം – 1)
2. നബി ദിനം (അറബി മാസം റബീഉൽ അവ്വൽ – 12)
3. ഇസ്റാഅ് മിഅ്റാജ് (അറബി മാസം റജബ് 27)
4. ദേശീയ ദിനം (നവംബർ 18 – 19)
5. സുൽത്താൻ രാജ്യത്തിന്റെ അധികാരമേറ്റെടുത്ത ദിവസം (ജനുവരി 11)
6. ചെറിയ പെരുന്നാൾ (റമദാൻ മാസം 29 മുതൽ ശവ്വാൽ മൂന്നാം തീയ്യതി വരെ)
7. ബലി പെരുന്നാൾ (അറബി മാസം ദുൽഹജ്ജ് ഒൻപത് മുതൽ പന്ത്രണ്ട് വരെ)

Back to top button
error: