Month: January 2023
-
Careers
എംപ്ലോയബിലിറ്റി സെന്ററിന്റെയും നാട്ടകം ഗവൺമെന്റ് കോളജിന്റെയും ആഭിമുഖ്യത്തിൽ തൊഴിൽ മേള
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവൺമെന്റ് കോളജും സംയുക്തമായി ജനുവരി 21ന് ‘ദിശ 2023’ തൊഴിൽ മേള നടത്തുന്നു. സ്വകാര്യമേഖലയിൽ തൊഴിലന്വേഷിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്യാത്തവർക്ക് ജനുവരി 18നു മുമ്പ് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് ‘എംപ്ലോയബിലിറ്റി സെന്റർ കോട്ടയം’ എന്ന ഫേസ്ബുക്ക്പേജ് സന്ദർശിക്കുക. ഫോൺ: 04812563451, 2565452.
Read More » -
Local
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് സ്‌കൂൾ കുട്ടികൾക്ക് കലാ-കായിക പരിശീലന പദ്ധതി ആരംഭിച്ചു
കോട്ടയം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് സർക്കാർ എൽ.പി. സ്‌കൂൾ കുട്ടികൾക്ക് സർഗവസന്തം കലാ- കായിക പരിശീലന പദ്ധതി ആരംഭിച്ചു. തൃക്കൊടിത്താനം ഗവൺമെന്റ് എൽ. പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് സിനിമ താരം ജയശങ്കർ കാരിമുട്ടം ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൻ. സുവർണകുമാരി അധ്യക്ഷയായി. ഗ്രാമപഞ്ചായത്തിലെ തൃക്കൊടിത്താനം ഗവൺമെന്റ് എൽ. പി. സ്‌കൂൾ, കടമാഞ്ചിറ ഗവൺമെന്റ് എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികൾക്ക് ആഴ്ചയിൽ മൂന്നുദിവസം അധിക ക്ലാസായി കലാ-കായിക ഇനങ്ങളിൽ പരിശീലനം നൽകും. സംഗീതം, നൃത്തം, യോഗാ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ക്ലാസ് ഉണ്ടാകും. പരിശീലകർക്കായി ഗ്രാമപഞ്ചായത്ത് അപേക്ഷ ക്ഷണിച്ച് യോഗ്യരായവരെ ഇന്റർവ്യൂവിലൂടെ കണ്ടെത്തുകയായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ 2022 – 23 ഫണ്ടിൽ നിന്നാണ് പദ്ധതിക്കായി തുക വകയിരുത്തിയത്.
Read More » -
Local
ക്ഷീരകർഷകർക്കായി താങ്ങായി ചിറക്കടവ് ഗ്രാമപഞ്ചായത്ത്; 50 ശതമാനം സബ്‌സിഡിയോടെ കറവപ്പശുക്കൾക്ക് കാലിത്തീറ്റവിതരണം ആരംഭിച്ചു
കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ആരംഭിച്ചു. പൊൻകുന്നം ക്ഷീരസംഘം പ്രസിഡന്റ് ദേവദാസിന്റെ അധ്യക്ഷതയിൽ ടൗൺ ഹാളിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 22 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതിയിൽ പഞ്ചായത്തിലെ പൊൻകുന്നം, അരവിന്ദപുരം, ചെറുവള്ളി, ഗ്രാമദീപം എന്നീ ക്ഷീരസംഘങ്ങളിലൂടെ ഇരുന്നൂറ്റൻപതോളം ക്ഷീരകർഷകർക്ക് 50 ശതമാനം സബ്‌സിഡിയോടെയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പാൽ ശേഖരണ വിതരണത്തിനായി പഞ്ചായത്തിലെ ക്ഷീരസംഘങ്ങൾക്കു കീഴിൽ മൊബൈൽ മിൽക്ക് കളക്ഷൻ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പ്രസിഡന്റ് അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ശിവദാസ്, എൻ. ടി. ശോഭന, ശ്രീലത സന്തോഷ്, ലീന കൃഷ്ണകുമാർ,…
Read More » -
Kerala
കൊടൈക്കനാൽ വനത്തിൽ മലയാളി യുവാക്കളെ കാണാതായിട്ട് നാല് ദിവസം; തെരച്ചിലിന് നന്മക്കൂട്ടവും
ഈരാറ്റുപേട്ട: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ പൂണ്ടി വനത്തില്‍ മലയാളി യുവാക്കളെ കാണാതായിട്ട് നാല് ദിവസം. കൊടൈക്കനാലിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള പൂണ്ടിയിലാണ് യുവാക്കളെ കാണാതായത്. ഈരാറ്റുപേട്ട തേവരുപാറ സ്വദേശികളായ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24) മുല്ലൂപ്പാറ ബഷീറിന്റെ മകന്‍ ഹാഫിസ് (23) എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കുമായി ബന്ധുക്കളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇതു വരെയും കണ്ടെത്താനായിട്ടില്ല. ഈരാറ്റുപേട്ട തേവരുപാറയിൽ നിന്ന് കോടൈക്കനാലിലേക്ക് ശനിയാഴ്ച വിനോദയാത്രക്ക് പോയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരെയാണ് പൂണ്ടി വനത്തില്‍ വെച്ച് ഞായറാഴ്ച കാണാതായതായത്. ബന്ധുക്കള്‍ ഈരാറ്റുപേട്ട പൊലീസിലും കൊടൈക്കനാൽ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. യുവാക്കളെ കണ്ടെത്താന്‍ ഈരാറ്റുപേട്ട നന്മക്കൂട്ടവും പൂണ്ടി വനത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്. കാണാതായി മൂന്നു നാള്‍ കഴിഞ്ഞിട്ടും യുവാക്കളെ കണ്ടുകിട്ടാത്ത സാഹചര്യത്തിലാണ് നന്മക്കൂട്ടം തെരച്ചിലിനായി യാത്ര തിരിച്ചത്.
Read More » -
Crime
ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ
ബെംഗളൂരു: ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ക്ലീനിംഗ് ജീവനക്കാർ ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രം വസ്ത്രങ്ങൾ കൊണ്ട് മൂടി മൂടിയിരുന്നു. 20 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ മാലിന്യപ്പെട്ടിയിലാണ് ശവശരീരം കണ്ടെത്തിയത്. അന്വേഷണം തുടരുകയാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ, ബെംഗളൂരു ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു. റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആരാണ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ സിസിടിവി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്ന് റിപ്പോർട്ട്; ആരോപണങ്ങൾക്ക് പിന്നിൽ കരാറുകാർ തമ്മിലുള്ള മത്സരം, ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ആണെന്ന റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ. പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാലും ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നത്. ഇപ്പോഴത്തെ ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിൽ കരാറുകാർ തമ്മിലുള്ള മത്സരമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ പ്രതികരിച്ചു. പമ്പയിലെ ലാബിലെ സ്റ്റാൻഡേർഡ്സ് വെച്ചാണ് വർഷങ്ങളായി ശബരിമലയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതെന്ന് പറഞ്ഞ കെ അനന്തഗോപൻ, കോടതി നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിനുപയോഗിക്കുന്നത് കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് അരവണയിൽ ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്ത് ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതിയാണ് ഏലക്കയുടെ ഗുണ നിലവാരം പരിശോധിക്കാൻ നിർദ്ദേശിച്ചത്. ലാബ് പരിശോധനാ റിപ്പോർട്ടടക്കം വിഷയം ഹൈക്കോടതി നാളെ പരിഗണിക്കും.
Read More » -
Crime
കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: സുഹൃത്ത് കസ്റ്റഡിയിൽ
കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും ദുർഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വർദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചിൽ നിന്നും കിട്ടിയ…
Read More » -
Crime
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ; പിടിയിലായത് കളളനോട്ട് കേസടക്കം നിരവധി കേസുകളിലെയും പ്രതി
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അശ്വിൻ വി മേനോനാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ സ്ത്രീയിൽ നിന്ന് ഒമ്പതര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കളളനോട്ട് കേസടക്കം മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ഇൻസ്റ്റഗ്രാം വഴി പരിചയം സ്ഥാപിക്കുക, വിവാഹ വാഗ്ദാനം നൽകി പണം തട്ടുക, എതിർക്കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുക നിരവധി പരാതികളാണ് ബേപ്പൂർ സ്വദേശി അശ്വിൻ വി മേനോനെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ പൊലീസിന് കിട്ടിയത്. പരാതികളെല്ലാം വിദേശത്ത് നിന്ന് ഇ മെയിലിൽ കിട്ടിയതായതിനാൽ കേസ് എടുത്ത് അന്വേഷണം നടത്താൻ പൊലീസിന് കഴിയാതെ വന്നു. ഇതിനിടെയാണ് വിവാഹ വാഗ്ദാനം നൽകി തൻറെ പക്കൽ നിന്ന് 9.50 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി കോട്ടയം സ്വദേശി പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. 2020ൽ…
Read More » -
India
റെയിൽവേ ഭൂമിയിലെ നാലായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ നീക്കം; ഉത്തരാഖണ്ഡിൽ വൻ പ്രതിഷേധം, ഹർജി സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ റെയിൽവേ ഭൂമിയിലെ നാലായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ നീക്കം; ഇതിനെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധം ഹല്‍ദ്വാനിയിൽ പതിനായിരക്കണക്കിന് പേരാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. ഇതിനെതിരെ ഹൽദ്വാനി ബാന്‍ബൂല്‍പുര പ്രദേശത്തെ താമസക്കാര്‍ കഴിഞ്ഞ ഏതാനും ദിവസമായി പ്രക്ഷോഭത്തിലാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ ഒഴിയാന്‍ നോട്ടീസ് ലഭിച്ചതോടെയാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്. അതിനിടെ സ്ഥലം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ, കോണ്‍ഗ്രസ് നേതാവും ഹല്‍ദ്വാനി എംഎല്‍എയുമായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആണ് ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഇക്കാര്യം മെന്‍ഷന്‍ ചെയ്തത്. തുടര്‍ന്നാണ് ഹര്‍ജി നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചത്. 4365 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന താമസിക്കുന്ന നാലായിരത്തോളം വീട്ടുകാര്‍ക്കാണ് വീടൊഴിഞ്ഞു പോകാന്‍ നോട്ടീസ് ലഭിച്ചത്. പ്രദേശം റെയില്‍വേയുടെ ഭൂമി ആയതിനാല്‍ വീട് ഒഴിയണമെന്നാണ്…
Read More » -
Local
റോഡുമുറിച്ചുകടന്ന മദ്രസ വിദ്യാര്‍ഥി മലപ്പുറത്ത് കാര്‍ ഇടിച്ച് മരിച്ചു
റോഡുമുറിച്ചുകടന്ന മദ്രസ വിദ്യാര്‍ഥി കാര്‍ ഇടിച്ച് മരിച്ചു. മലപ്പുറം ചങ്ങരംകുളം കോക്കൂരില്‍ ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. കോക്കൂര്‍ അത്താണിപ്പീടികയില്‍ ഇല്ലത്ത് വളപ്പില്‍ നജീബിന്റെ മകന്‍ മുഹമ്മദ് നബീല്‍ (ആറ്) ആണ് മരിച്ചത്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. മദ്രസ വിട്ടു വരികയായിരുന്ന നബീല്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം. ഗുരുതരമായി പരുക്കേറ്റ നബീലിനെ ഉടന്‍തന്നെ പ്രദേശവാസികളും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. മാതാവ്: സുഹറ. സഹോദരിമാര്‍: ആമിന, സൈമ.
Read More »