LocalNEWS

ഐ.എസ്.ഒ. സർട്ടിഫിക്കേഷന്റെ ഭാഗമായി കോട്ടയത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ഐ.എസ്.ഒ. സർട്ടിഫിക്കേഷന്റെ ഭാഗമായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കിലയുടെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. കില അഡീഷണൽ ഡയറക്ടർ മാത്യൂ ആൻഡ്രൂസ്, കില കോർഡിനേറ്റർമാരായ ഡോ. അനൂപ നാരായണൻ, ഈശ്വരൻ നമ്പൂതിരി, എ. എം. റാഷിദ്, എസ്. കെ. സുമൈന എന്നിവർ ക്ലാസെടുത്തു.

സംസ്ഥാനത്തെ റവന്യൂ വകുപ്പ് ഓഫീസുകൾ പൂർണ്ണമായി ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായാണ് ഗുണമേന്മാ സംവിധാനം കൊണ്ടുവന്നത്. റെക്കോർഡ് റൂം നവീകരണത്തിലൂടെ ഫയലുകൾ കൃത്യമായി ക്രോഡീകരിക്കാനും കാലാവധി കഴിഞ്ഞ ഫയലുകൾ ഒഴിവാക്കാനും സാധിക്കും. ഇതിലൂടെ കൂടുതൽ സുഗമമായി ഫയൽ കൈകാര്യം ചെയ്യാൻ സാധിക്കും. പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിന് ഫ്രണ്ട് ഓഫീസ് സംവിധാനവും സംതൃപ്തി വിലയിരുത്തുന്നതിനായി ഫീഡ്ബാക്ക് സംവിധാനവും നിലവിൽ വരും. സേവനങ്ങളെ സംബന്ധിച്ച് പരാതികളും നിർദേശങ്ങളും നൽകാൻ ഫീഡ്ബാക്ക് സംവിധാനത്തിലൂടെ സാധിക്കുന്നത് ഓഫീസ് പ്രവർത്തനത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കും. 93 റവന്യൂ ജീവനക്കാർ ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുത്തു.

Back to top button
error: