Month: January 2023

  • India

    ഡൽഹി മേയർ തെരഞ്ഞെടുപ്പ്: നോമിനേറ്റഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞയെച്ചൊല്ലി കൗൺസിൽ ഹാളിൽ ആം ആദ്മി പാർട്ടി- ബി.ജെ.പി അംഗങ്ങൾ ഏറ്റുമുട്ടി 

    ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടി ആം ആദ്മി പാർട്ടി- ബി.ജെ.പി അംഗങ്ങൾ. നോമിനേറ്റഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞയെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. തുടർന്നാണ് കൗൺസിൽ ഹാളില്‍ എഎപി, ബിജെപി അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും നടന്നത്. ഇതേത്തുടര്‍ന്ന് മേയര്‍ തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടു. മേയര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന, ബിജെപി അംഗം സത്യ ശര്‍മ്മയെ താല്‍ക്കാലിക സ്പീക്കറായി കഴിഞ്ഞദിവസം നിയമിച്ചിരുന്നു. താല്‍ക്കാലിക സ്പീക്കര്‍ നോമിനേറ്റഡ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് അഭിപ്രായപ്പെട്ട് എഎപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് 10 പേരെയാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത്. ബിജെപിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ ഭരണം പിടിച്ചെടുത്തത്. 250 അംഗ കൗണ്‍സിലില്‍ 134 സീറ്റുകളാണ് എഎപി നേടിയത്. ഷെല്ലി ഒബ്‌റോയി, അഷു താക്കൂര്‍ എന്നിവരെയാണ് എഎപി…

    Read More »
  • India

    വിമാനത്തിൽ സഹയാത്രികയുടെമേൽ മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായി ശങ്കര്‍ മിശ്ര, ഒളിവിൽ പോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ് 

    ന്യൂഡൽഹി∙ വിമാനത്തിൽ സഹയാത്രികയുടെമേൽ മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായി ശങ്കര്‍ മിശ്രയെന്നു സ്ഥിരീകരണം. ഒളിവിൽ പോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനത്തിന്‍റെ വൈസ് പ്രസിഡന്‍റായ ശങ്കര്‍ മിശ്ര, സംഭവം പുറത്തായതോടെ ഒളിവിൽ പോയിരുന്നു. മദ്യലഹരിയിൽ സഹയാത്രികയോട്ഇ മോശമായി പെരുമാറിയത്  ശേഖര്‍ മിശ്ര എന്നയാളാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. എന്നാൽ ശങ്കർ മിശ്ര ആണെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. ശങ്കര്‍ മിശ്ര താമസിക്കുന്ന മുംബൈയിലും ഓഫിസുള്ള ബെംഗളൂരുവിലും ഡല്‍ഹി പൊലീസ് തിരച്ചില്‍ നടത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, പൊതു ഇടത്തില്‍ അപമര്യാദയായി പെരുമാറല്‍, എയര്‍ക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ശങ്കര്‍ മിശ്രയ്ക്കെതിരെ കേ‌സെടുത്തു. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണു സംഭവമുണ്ടായത്. കേസില്‍ എയര്‍ ഇന്ത്യയുടെ നാല് ജീവനക്കാരുടെയും മൊഴിയെടുത്തു. അതിനിടെ, എയർ ഇന്ത്യ അധികൃതരുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഡല്‍ഹി പൊലീസിന്റെ എഫ്ഐആർ. യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പരാതിപ്പെട്ടത് ജനുവരി…

    Read More »
  • Kerala

    കാട്ടാന ഭീതിയിൽ ബത്തേരി; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്, നഗരസഭയിലെ പത്തു വാർഡുകളിൽ നിരോധനാജ്ഞ 

    ബത്തേരി: നഗരമധ്യത്തിൽ ഒരാളെ കാട്ടാന ആക്രമിച്ചതിനു പിന്നാലെ ബത്തേരി നഗരസഭയിലെ 10 വാർഡുകളിൽ നിരോധനാജ്ഞ. കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന ഭീതി പരത്തിയിരുന്നു. കാട്ടാന ആക്രമണത്തില്‍ നിന്നു വഴിയാത്രക്കാരന്‍ തമ്പി എന്നയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി രക്ഷയായി. കൈവരി തടസ്സമായി നിന്നത് കൊണ്ട് കാട്ടാനയുടെ തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്ന് തമ്പി രക്ഷപ്പെടുകയായിരുന്നു. നിസാര പരിക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലെത്തിയത്. മെയിന്‍ റോഡിലൂടെ ഓടിനടന്ന കാട്ടാന കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും പാഞ്ഞടുത്തു. ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ ഓടിനടന്ന കാട്ടാന…

    Read More »
  • India

    നായയും പൂച്ചയും മനുഷ്യരല്ല; തെരുവുനായ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി

    മുംബൈ: വാഹനമിടിച്ച് തെരുവുനായ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. അടിസ്ഥാനപരമായി നായയും പൂച്ചയുമൊന്നും മനുഷ്യരല്ലെന്നും ആയതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെരുവ് നായയെ അബദ്ധത്തില്‍ ഇടിച്ച് കൊന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാനിയമം 279, 337 എന്നീ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തിയതിനെയും ഹൈക്കോടതി ചോദ്യം ചെയതു. മനുഷ്യജീവന് അപകടമുണ്ടാക്കുന്നതോ, ഒരു വ്യക്തിക്കോ സ്വത്തിനോ നഷ്ടവും നാശവും വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഉത്തരവാദികളായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ചെലവ് ഈടാക്കുമെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് 20,000 രൂപ ചെലവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.   ”ഒരു നായയേയോ/ പൂച്ചയേയോ തങ്ങളുടെ കുട്ടിയായോ, കുടുംബാംഗമായോ ഉടമകള്‍ പരിഗണിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍, അടിസ്ഥാനപരമായി ഇവ മനുഷ്യരല്ല. ഐ.പി.സി 279, 337 വകുപ്പുകള്‍ മനിഷ്യജീവനെ…

    Read More »
  • Crime

    പലരില്‍ നിന്നുമായി കടം വാങ്ങിയതോടെ നില്‍ക്കകള്ളിയില്ലാതായി; കഠിനംകുളത്തെ കൂട്ടആത്മഹത്യ പലിശക്കുരുക്കില്‍പ്പെട്ട്

    തിരുവനന്തപുരം: കഠിനംകുളത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കിയതിന് പിന്നില്‍ കടക്കെണി. പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിയില്‍ രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പലരില്‍ നിന്നുമായി രമേശന്‍ വലിയ തുക തന്നെ കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ചു കൊടുക്കാന്‍ കഴിയാതെ വന്നതോടെ പലിശയും ഉയര്‍ന്നു. ഇതോടെ പലിശക്കുരുക്കില്‍ നിന്നും കരകയറാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായതോടെയാണ് കുടുംബം ആത്മഹത്യയിലേക്ക് നീങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ലക്ഷങ്ങളുടെ ബാധ്യത തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതുമില്ല. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതോടെ മറ്റു മാര്‍ഗ്ഗങ്ങളും ഇല്ലാതായി. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തത്. ഗള്‍ഫില്‍ നിന്നും രമേശന്‍ മടങ്ങിയെത്തിയത് പ്രതീക്ഷകളറ്റാണെന്നാണ് പുറത്തുവരുന്ന വിവരം. അര്‍ദ്ധരാത്രി…

    Read More »
  • Crime

    അടിവയറ്റിലെ പരുക്കും കഴുത്തിലെ മുറിവും അതിഗുരുതരം; മുറി അകത്തു നിന്നും പൂട്ടിയിരുന്നില്ല? യുവ സംവിധായികയുടെ ദുരൂഹമരണക്കേസില്‍ ആദ്യഘട്ട അന്വേഷണം അടിമുടി പാളി

    തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിയെന്ന് ഡി.സി.ആര്‍.ബി അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. മരണം രോഗം മൂലമെന്ന നിഗമനത്തിലെത്തിയത് വിദഗ്ധോപദേശം ഇല്ലാതെയാണ്. കുഴഞ്ഞു വീണു മരിച്ചുവെന്ന കണ്ടെത്തലിന് അടിസ്ഥാനമില്ല. അടിവയറ്റിലെ പരുക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു രണ്ടും മരണത്തില്‍ സംശയം വര്‍ധിപ്പിക്കുന്നതാണ്. കൊലപാതക സാധ്യത സംശയിക്കാവുന്ന പരുക്കാണിത്. ഇക്കാര്യം മഹസറില്‍ രേഖപ്പെടുത്താത്തതും ഗുരുതര വീഴ്ചയാണ്. ഇത് സംശയത്തിന് ഇട നല്‍കുന്നു. നയനയുടെ വസ്ത്രം ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങള്‍ ശേഖരിച്ചില്ല.   നയനയുടെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന ലോക്കല്‍ പോലീസിന്റെ കണ്ടെത്തലും തെറ്റാണ്. നയനയുടെ സാമൂഹിക പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ, കേസ് ആദ്യം അന്വേഷിച്ച മ്യൂസിയം പോലീസ് പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജെ ദിനില്‍ ആണ് ലോക്കല്‍ പോലീസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചത്. ഡിസിആര്‍ബി എസിപിയുടെ റിപ്പോര്‍ട്ടിന്റെ…

    Read More »
  • Local

    സാമൂഹമാധ്യമം വഴി പരിചയപ്പെട്ട കോളജ് വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി, ചെന്നൈയിലെ ബേക്കറിയിലെ ജീവനക്കാരനെ നാട്ടുകാർ  പിടികൂടി പൊലീസിൽ ഏല്പിച്ചു

        കാഞ്ഞങ്ങാട് : 17 കാരിയായ കോളജ് വിദ്യാർഥിനിയെ സമുഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എം.ടി.പി മുഹമ്മദ് സ്വാലിഹി (22) നെയാണ് ചീമേനി എസ്.ഐ കെ അജിത അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ഒരു വർഷം മുമ്പാണ് സ്വാലിഹ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. പഴയങ്ങാടി, പയ്യന്നൂർ, കണ്ണൂർ പയ്യാമ്പലം എന്നിവിടങ്ങളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പലയിടത്തും മുറിയെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ ചീമേനിയിലെ ഒരു വാടക മുറിയിലെത്തിച്ച് പെൺകുട്ടിയ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ,  പരിസരവാസികൾക്ക് സംശയം തോന്നി.  പീഡനവിവരം പെൺകുട്ടി അപ്പോൾ പ്രദേശവാസികളോട് പറയുകയായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞു വച്ചു.പിന്നീട്‌ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു…

    Read More »
  • LIFE

    ”ഷൂട്ട് സമയത്ത് വര്‍ക്കൗട്ടാകുമോ എന്ന് ടെന്‍ഷനടിച്ചു, ഡബ് കഴിഞ്ഞപ്പോള്‍ ഹിറ്റാകുമെന്ന് ഉറപ്പിച്ചു; പക്ഷെ ആ ചിത്രം വിജയിച്ചില്ല”

    അവിശ്വസനീയവും എന്നാല്‍ രസകരവുമായ ഒരു പിടി കഥാപാത്രങ്ങളായിരുന്നു ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന സിനിമയുടെ നെടുംതൂണ്‍. തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് ഇന്റര്‍നെറ്റിലൂടെയും ഡി.വി.ഡിയിലൂടെയും നിരവധി ആരാധകരെ നേടാന്‍ ആടിന് സാധിച്ചിരുന്നു. ചിത്രക്കഥകള്‍ വായിക്കുന്ന പ്രതീതി ഉളവാക്കിയ ചിത്രത്തിലെ ഓരോ വേഷങ്ങളും കള്‍ട്ട് കഥാപാത്രങ്ങളായി മാറിയിരുന്നു. ചിത്രത്തില്‍ അറക്കല്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൈജു കുറുപ്പായിരുന്നു. നടന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ വേഷങ്ങളിലൊന്നാണ് അറക്കല്‍ അബു. ആദ്യമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ വര്‍ക്കൗട്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നുംഎന്നാല്‍ മുഴുവന്‍ സിനിമയും ഡബ്ബ് ചെയ്ത് കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടുവെന്നുമാണ് സൈജു കുറുപ്പ് പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സൈജു അറക്കല്‍ അബുവിനെ കുറിച്ച് സംസാരിച്ചത്. ”അറക്കല്‍ അബു എന്ന കഥാപാത്രം ചെയ്തിരുന്ന സമയത്ത് ഇത് വര്‍ക്കൗട്ട് ആകുമോ എന്നാലോചിച്ചാണ് ചെയ്തത്. കുറച്ച് അതിശയോക്തി കൂടുതലുള്ള കഥാപാത്രമാണ്. അതിലെ എല്ലാ കഥാപാത്രങ്ങളും ഒരു പൊടിക്ക് ഓവര്‍ ആണ്. ഞാന്‍ ആ സിനിമയിലേക്ക്…

    Read More »
  • Food

    വലിപ്പത്തിലല്ല കാര്യം; കാഴ്ച്ചയിൽ ഇത്തിരിക്കുഞ്ഞൻ, ഗുണമോ മെച്ചം, ചെറുപയർ പോഷകങ്ങളാൽ സമൃദ്ധം! 

    നല്ല ആരോഗ്യത്തിന് ഭക്ഷണം പ്രധാനമാണ്, എന്നാൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം തന്നെ കഴിക്കണം. അത്തരത്തിൽ പെട്ട ഭക്ഷണമാണ് ചെറുപയർ. പയർ വർഗങ്ങളിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്ന് പറയുന്നത് തന്നെ ചെറുപയറാണ്. മാത്രമല്ല ഇതൊരു സൂപ്പർ ഫുഡായി അറിയപ്പെടുന്നു. എന്തൊക്കെയാണ് ചെറുപയറിന്റെ ഗുണങ്ങൾ എന്ന് നോക്കാം. ചെറുപയർ സസ്യാധിഷ്ഠിത പ്രോട്ടീന്റെ അവിശ്വസനീയമായ ഉറവിടമാണ്. ചെറുതും എന്നാൽ ശക്തവുമായ ഈ പയറിൽ ല്യൂസിൻ, ഐസോലൂസിൻ, ഫെനിലലാനൈൻ, ലൈസിൻ, അർജിനൈൻ, വാലൈൻ തുടങ്ങി നിരവധി അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ഇത് മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ അവയുടെ ഗുണങ്ങൾ വർധിക്കും. കലോറി എണ്ണം കുറയുകയും. അമിനോ ആസിഡിൻ്റെ അളവ് കൂടുകയും ചെയ്യുന്നു. ചെറുപയറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ലയിക്കുന്നതും ലയിക്കാത്തതുമാണ്. നിങ്ങളുടെ ദഹനം മന്ദഗതിയിലാക്കുന്നതിന് ഇത് സഹായിക്കുന്നു, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്ത് ലയിക്കുന്ന നാരുകൾ നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. ഫ്‌ളേവനോയിഡുകൾ, കഫീക്…

    Read More »
  • Crime

    പാരിസ്-ഡല്‍ഹി വിമാനത്തിലും ‘മൂത്രാ’ക്രമണം; ഇത്തവണ സഹയാത്രികയുടെ പുതപ്പില്‍

    ന്യൂഡല്‍ഹി: എയിര്‍ ഇന്ത്യാ വിമാനത്തില്‍ വീണ്ടും മൂത്ര വിവാദം! മദ്യലഹരിയില്‍ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലെ വനിത യാത്രക്കാരിക്കു നേരെ മൂത്രമൊഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ എയര്‍ ഇന്ത്യയുടെ പാരിസ്-ഡല്‍ഹി വിമാനത്തിലും സമാനമായ പരാതി ഉയര്‍ന്നിരിക്കുന്നത്. സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്നാണു പരാതി. ഡിസംബര്‍ ആറിന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 142 വിമാനത്തിലാണു സംഭവം. യാത്രക്കാരന്‍ മദ്യപിച്ചിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. യാത്രക്കാരനെ സി.ഐ.എസ്.എഫ് തടഞ്ഞുവെങ്കിലും പരാതി ഇല്ലാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. യാത്രക്കാരന്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബിസിനസ് ക്ലാസില്‍ വനിത യാത്രക്കാരിക്കുനേരെ സഹയാത്രികന്‍ മൂത്രമൊഴിക്കുകയായിരുന്നു. മുംബൈ വ്യവസായിയായ ശേഖര്‍ മിശ്രയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോവുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനു പരാതി നല്‍കിയതിനുശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചത്. യാത്രക്കാരന് 30 ദിവസത്തേക്ക് എയര്‍…

    Read More »
Back to top button
error: