Month: January 2023
-
LIFE
ഒരു നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ???, എന്നാൽ ലൈം ജ്യൂസ് കുടിച്ചോളൂ നാരങ്ങായുടെ തൊലി കളയേണ്ട; ചെടികൾക്ക് വളർച്ചാ ഉത്തേജകം തയ്യാറാക്കാം
തണുപ്പ് കാലം മാറി ഇനി വരാനിരിക്കുന്നത് വേനൽക്കാലമാണ്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കൃഷികളെല്ലാം കരിഞ്ഞുണങ്ങുന്ന വേനൽ. എന്നാൽ വേനലിൽ ചൂട് മാറാൻ കുടിക്കുന്ന നാരങ്ങാവെള്ളം പോലും കൃഷികളെ സഹായിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. നാരങ്ങായുടെ തൊലി ഉപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും നല്ല പോലെ ഫലം ചെയ്യുന്ന വളര്‍ച്ചാ ഉത്തേജകം തയാറാക്കാന്‍ സാധിക്കും. ഒരു രൂപ പോലും ചെലവില്ലാത്തെ എളുപ്പത്തില്‍ ലായനി വീട്ടില്‍ തന്നെ തയാറാക്കാം. ജ്യൂസുണ്ടാക്കാന്‍ നീരു പിഴിഞ്ഞെടുത്ത നാരങ്ങ തോടുകള്‍ എട്ട് പത്തെണ്ണമെടുക്കുക. അവ അടപ്പുള്ളൊരു പ്ലാസ്റ്റിക്ക് ജാറിലേക്കിടുക. തുടര്‍ന്ന് ഇവ മുങ്ങാന്‍ പാകത്തില്‍ വെള്ളമൊഴിക്കുക. ശേഷം പാത്രം അടച്ചു മൂന്നോ നാലോ ദിവസം മാറ്റിവയ്ക്കുക. നാലു ദിവസം കഴിഞ്ഞു ലായനി അരിച്ചെടുക്കുക. ഇതിലേക്ക് മൂന്നിരിട്ടി വെള്ളം ചേര്‍ത്തു ശേഷം ചെടികള്‍ക്ക് പ്രയോഗിക്കാം. പച്ചമുളക്, വെണ്ട, വഴുതന, അലങ്കാരച്ചെടികള്‍ എന്നിവയ്ക്ക് ഈ ലായനി ഏറെ ഫലം ചെയ്യും. പച്ചമുളകിന്റെ കുരുടിപ്പ് മാറാന്‍ ഈ ലായനി ഒഴിച്ചു കൊടുക്കുന്നതു…
Read More » -
Kerala
തേനിനായി കടന്നല്‍ക്കൂട്ടില്‍ കല്ലെറിഞ്ഞു; 30 വിദ്യാര്‍ഥിനികള്‍ക്ക് കുത്തേറ്റു
തൃശൂര്‍: തേനീച്ചക്കൂട്ടില്‍നിന്ന് തേന്‍ കിട്ടുമെന്ന് കരുതി വിദ്യാര്‍ഥിനി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍. കൂട്ടത്തോടെ ഇളകിയ കടന്നലുകള്‍ വിദ്യാര്‍ഥിനികളെ തലങ്ങുംവിലങ്ങും ഒടിച്ചിട്ടു കുത്തി. പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളില്‍ പഠിക്കുന്ന സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ഥിനികള്‍ക്കാണ് കടന്നല്‍ക്കുത്തേറ്റത്. പരുക്കേറ്റവരെ അധ്യാപകര്‍ ചേര്‍ന്നാണ് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആരുടെയും പരുക്ക് സാരമല്ല. സ്‌കൂളിന് പുറകില്‍ ഗ്രൗണ്ടിനോടു ചേര്‍ന്നുള്ള പറമ്പിലെ മാവിലാണ് കടന്നലുകള്‍ കൂടുകൂട്ടിയിരുന്നത്. ഇത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഈ കൂട് അടുത്തിടെ പ്രത്യക്ഷപ്പെട്ടതാകാമെന്നാണ് അധ്യാപകരുടെ വിശദീകരണം. വിദ്യാര്‍ത്ഥിനികള്‍ക്ക് കടന്നല്‍ക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രധാന കടന്നല്‍ക്കൂട് കണ്ടെത്തി. സ്‌കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ പനമരത്തിലാണ് കടന്നല്‍ക്കൂട് കണ്ടെത്തിയത്. ഇവിടെ നിന്ന് കടന്നലുകള്‍ ഇടക്കിടെ സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കൂട് കൂട്ടിയതാകാമെന്നാണ് നിഗമനം. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ അടിയന്തിര യോഗം ചേര്‍ന്നു. യോഗത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പോലീസ്,ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.…
Read More » -
Kerala
കുങ്കുമപ്പൂ ചേര്‍ത്ത തേയിലയും കശ്മീരി ബ്രെഡും; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ പുതുവത്സര സമ്മാനം
തിരുവനന്തപുരം; മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള മഞ്ഞുരുകലിനും വേദിയായി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഏറെ നാളുകള്‍ക്കുശേഷം സൗഹാര്‍ദത്തോടെ പെരുമാറി. സ്റ്റേജില്‍ നിന്നുള്ള ഇരുവരുടേയും സംഭാഷണവും വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ മുഖ്യമന്ത്രിയെ തേടി ക്ലിഫ് ഹൗസിലേക്ക് ഗവര്‍ണറുടെ സമ്മാനപ്പൊതിയും എത്തി. കശ്മീരില്‍ നിന്നുള്ള വിശേഷ വസ്തുക്കള്‍ അടങ്ങിയ സമ്മാനപ്പൊതിയാണ് ഗവര്‍ണര്‍ അയച്ചത്. കശ്മീരി ബ്രെഡ്, കുങ്കുമം ചേര്‍ത്ത കാവാ തേയില എന്നിവയാണു സമ്മാനപ്പൊതിയിലുണ്ടായിരുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരന്‍ വശമാണു സമ്മാനം എത്തിച്ചത്. പുതുവത്സര ആഘോഷത്തിനായി ഗവര്‍ണര്‍ കശ്മീരില്‍ പോയിരുന്നു. അവിടെനിന്നുകൊണ്ടുവന്ന വിശേഷ വസ്തുക്കളാണ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. ഇത് ആദ്യമായിട്ടല്ല ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങള്‍ കൊടുത്തയയ്ക്കുന്നത് കോവിഡ് സമയത്ത് യു.പിയിലെ സ്വന്തം നാട്ടില്‍നിന്നെത്തിച്ച മാമ്പഴം സമ്മാനിച്ചിരുന്നു. വലിയ പെട്ടികളില്‍ എത്തിച്ച മാമ്പഴം സഞ്ചികളിലാക്കിയാണു കൊടുത്തയച്ചത്. മുഖ്യമന്ത്രിക്കു മാത്രമല്ല, പല മന്ത്രിമാര്‍ക്കും മറ്റു പ്രധാന പദവികളിലുള്ളവര്‍ക്കും ഗവര്‍ണറുടെ…
Read More » -
Kerala
ബത്തേരിയില്‍ കാട്ടാനയിറങ്ങി; നടപ്പാതയില്‍ നിന്നയാളെ തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു
വയനാട്: ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന ഭീതി പരത്തി. കാട്ടാന ആക്രമണത്തില്‍ നിന്നു വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലെത്തിയത്. മെയിന്റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ പാഞ്ഞടുത്തു. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി രക്ഷയായി. കൈവരി തടസ്സമായി നിന്നത് കൊണ്ട് കാട്ടാനയുടെ തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്ന് തമ്പി രക്ഷപ്പെട്ടു. നിസാര പരുക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ ഓടിനടന്ന കാട്ടാന നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഭീതിയിലാഴ്ത്തി. നഗരസഭാ ഓഫീസിനു മുന്നിലും കാട്ടാന ഓടിനടന്നു. കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്ടില്‍നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്ന്…
Read More » -
Crime
വായില്‍ സെല്ലോ ടേപ്പും മൂക്കില്‍ ക്ലിപ്പുമിട്ട നിലയില്‍ മൃതദേഹം; യുവതിയുടെ മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിം?
തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായില്‍ സെല്ലോ ടേപ്പും മൂക്കില്‍ ക്ലിപ്പുമിട്ട നിലയില്‍ മൃതദേഹം കണ്ടതാണ് ദുരൂഹതയുണര്‍ത്തുന്നത്. പട്ടം പ്‌ളാമൂട് റോസ് നഗര്‍ പി.ടി.ആര്‍. 95 എ.യില്‍ ടിമ സാന്‍ട്ര സേവിയര്‍(20) ആണ് മരിച്ചത്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ വ്യക്തത വരുത്താനാകൂവെന്നാണ് മ്യൂസിയം പോലീസ് പറയുന്നത്. മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനമുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സാന്‍ട്രയെ മുറിക്കുള്ളില്‍ കണ്ടത്. കഴിഞ്ഞ ദിവസം പകലും സാന്‍ട്ര മുറിക്കുള്ളിലായിരുന്നു. ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആഹാരം കഴിക്കാന്‍ അമ്മ പ്രമീള ഏറെനേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നാണ് അകത്ത് കയറിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിക്കപ്പോഴും മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സാന്‍ട്ര മൊബൈല്‍ഫോണ്‍ അധികമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറയുന്നു. യുവതിയുടെ ഫോണ്‍ വിദഗ്ധ പരിശോധന…
Read More » -
India
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് ക്രിപ്റ്റോ വാലറ്റുകൾ വഴി ഉൾപ്പെടെ രാജ്യത്തേക്ക് പണമൊഴുക്ക്; കർണാടകയിൽ ആറിടങ്ങളിൽ എൻ.ഐ.എ. റെയ്ഡ്
ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് ക്രിപ്റ്റോ വാലറ്റുകൾ വഴി ഉൾപ്പെടെ രാജ്യത്തേക്ക് പണമൊഴുക്ക്; കർണാടകയിൽ ആറിടങ്ങളിൽ എൻ.ഐ.എ. റെയ്ഡ്. ശിവമോഗ ഐ എസ് ഐ എസ് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇസ്ലാമിക് സ്റ്റേറിൽ നിന്ന് ക്രിപ്റ്റോ വാലറ്റുകൾ വഴിയടക്കം പണം വന്നതായും അന്വേഷണ സംഘം കണ്ടെത്തി. നിരവധി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കുന്നു. കേസിലെ മുഖ്യ പ്രതിയായ മസ് മുനീർ വഴി ആളുകളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതായും എൻഐഎ വൃത്തങ്ങൾ ആരോപിക്കുന്നു. മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍, മസ് മുനീർ, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ കഴിഞ്ഞ വർഷം സെപ്തംബർ മാസം അവസാനമാണ് ശിവമോഗയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇവരുടെ ഐഎസ് ബന്ധം വ്യക്തമായി. അറസ്റ്റിലായ സയിദ് യാസിന്‍ ഐഎസ്ഐഎസ്സിന് വേണ്ടിയാണ് മംഗ്ലൂരുവില്‍ പ്രവര്‍ത്തിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ യാസിൻ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രവര്‍ത്തിച്ചു. കോളേജിലെ സഹപാഠികളായിരുന്നവരില്‍ ചിലരെ സയിദ് യാസിന്‍ ഇത്തരത്തില്‍…
Read More » -
Kerala
മൂന്നു സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി; യു.ജി.സി മാനദണ്ഡപ്രകാരമല്ലെന്ന് കണ്ടെത്തല്‍
കൊച്ചി : സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്. യു.ജി.സി മാനദണ്ഡപ്രകാരമല്ല ഇവരുടെ നിയമനമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തി. തിരുവനന്തപുരം ലോ കോളജിലെ പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, തൃശൂര്‍ ലോ കോളജിലെ പി.ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജിലെ പ്രിന്‍സിപ്പല്‍ ബിന്ദു എം.നമ്പ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് സെലക്ഷന്‍ പാനല്‍ രൂപീകരിച്ച് പുതിയ നിയമനങ്ങള്‍ നടത്താന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ ചോദ്യം ചെയ്ത് എറണാകുളം ലോ കോളജ് അധ്യാപകനായ ഗിരിശങ്കര്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അര്‍ഹരായ, യോഗ്യതയുള്ള മുഴുവന്‍ അപേക്ഷകരെയും പരിഗണിച്ചു കൊണ്ട്, അവരുടെ യോഗ്യാതാമാനദണ്ഡങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് സെലക്ഷന്‍ കമ്മിറ്റി പുതിയ നിയമനം നടത്താനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുള്ളത്.
Read More » -
Kerala
മൃഗ ചികിത്സാ സേവനങ്ങള്‍ ഇനി രാത്രിയിലും ലഭിക്കും; വെറ്ററിനറി മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജം
സേവനം ലഭിക്കാൻ ടോള്‍ ഫ്രീ നമ്പര്‍ 1962 തിരുവനന്തപുരം: സംസ്ഥാനത്തു മൃഗചികിത്സാ സേവനങ്ങള്‍ ഇനി രാത്രിയിലും ലഭിക്കും. കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കുക എന്ന ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ഥ്യമായി. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കേരളത്തിലെ 29 സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കുകളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി പര്‍ഷോത്തം പുരുഷാല ഫ്‌ലാഗ്ഓഫ് ചെയ്തു. 1962 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖാന്തരം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ സംസ്ഥാന കോള്‍സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രവിദേശകാര്യ മന്ത്രിവി. മുരളീധരന്‍ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം കാര്യവട്ടത്തെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രവിഷ്‌കൃത പദ്ധതിയായ ‘ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍’ എന്ന പദ്ധതിയുടെ കീഴില്‍ മൊബൈല്‍ വെറ്റിനറി യൂണിറ്റ് എന്ന ഘടകത്തിനു കീഴിലാണ് കേരള സംസ്ഥാനത്തിന് 29 മൊബൈല്‍ യൂണിറ്റുകള്‍ അനുവദിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 4.64 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വാഹനത്തിന്റെ യൂണിറ്റ് കോസ്റ്റ് ചിലവ്…
Read More » -
Kerala
ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ നീക്കം, ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ
ന്യൂഡൽഹി: ഗവർണർ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവർണറുടെ നീക്കം. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്നാണ് ഗവർണറുടെ നിലപാട്. സർക്കാരും ഗവർണരും തമ്മിൽ ഉണ്ടായ താൽക്കാലിക സമവായത്തിന്‍റെ ഭാവി, ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ചാൻസലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടുകയും ചെയ്തു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ…
Read More » -
Kerala
കൗമാര കലോത്സവത്തിൽ പൊരിഞ്ഞ പോരാട്ടം, കണ്ണൂർ മുൻപിൽ; കോഴിക്കോടും പാലക്കാടും പിന്നാലെ
കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വർണക്കപ്പിനായി പൊരിഞ്ഞ പോരാട്ടം. മത്സരങ്ങൾ മൂന്ന് ദിവസം പിന്നിടുമ്പോള്‍ 683 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. 679 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും തൊട്ടുപിന്നിലുണ്ട്. 651 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിന്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച് എസ് എസ്സാണ് 122 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നത്. പാലക്കാട് ഗുരുകുലം സ്‌കൂള്‍ 111 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 98 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്. ആകെയുള്ള 239 ല്‍ 174 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 69ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 78, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 14, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 13ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. നാലാം ദിനമായ വെള്ളിയാഴ്ച 54 മത്സരങ്ങള്‍ വേദി…
Read More »