Month: January 2023
-
Local
ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 2 പേരുടെ നില അതീവ ഗുരുതരം
കാസർകോട്: കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേക്കറി സാധനങ്ങൾ എടുക്കാൻ വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. കെ.എസ്.ടി.പി റോഡിൽ ലോറികൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കട്ടക്കാലിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബേക്കറി ലോറി ഡ്രൈവർ മലപ്പുറം കരിപ്പൂർ പള്ളിക്കാൽ തൊട്ടുമ്മൽ ഹൗസിൽ അഹ്‌മദിന്റെ മകൻ ടികെ ശബീർ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനർ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീൻ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. കൂട്ടിയിടിയിൽ ലോറികൾ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേൽപറമ്പ് സി.ഐ ടി ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്നിരക്ഷാസേനയും ലോറി വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും ശബീർ അലി മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read More » -
India
കോടികൾ സമ്മാനം…! കുടുങ്ങിയവർക്ക് ലക്ഷങ്ങൾ നഷ്ടം, മലയാളി യുവതിയെ കബളിപ്പിച്ച് എട്ടര ലക്ഷം കവർന്ന മുംബൈക്കാരനെ പൊക്കി പാലക്കാട് കസബ പോലീസ്
ആദ്യം സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം, പിന്നെ പ്രണയം, തുടർന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയക്കട്ടേ എന്ന് ചോദ്യം. ലക്ഷങ്ങളുടെ മൂല്യമുള്ള സമ്മാനം ആരു നിരസിക്കും…? സമ്മാനം അയച്ചു എന്ന അറിയിപ്പിനൊപ്പം മറ്റൊരു പ്രധാന കാര്യം കൂടി ഓർമ്മിപ്പിക്കും. സമ്മാനത്തിന് നികുതി അടയ്ക്കണം. കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ സജീവമായ തട്ടിപ്പാണിത്. വിദേശത്തും സ്വദേശത്തും അരങ്ങു തകർക്കുന്ന ഈ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇപ്പോഴിതാ സമ്മാന കെണിയിൽ വീണ പാലക്കാട്കാരി യുവതിക്ക് നഷ്ടപ്പെട്ടത് എട്ടര ലക്ഷം രൂപ. ഒരു ഒരു കോടി രൂപ വിലയുള്ള സമ്മാനം കിട്ടാൻ കസ്റ്റംസ് ഡ്യൂട്ടി ആവശ്യപ്പെട്ട് യുവതിയിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുംബൈ സ്വദേശിയെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നടപടി. മുംബൈ ജിടിബി നഗർ സ്വദേശി ദിപേഷ് സന്തോഷ് മാസാനി എന്നയാളെയാണ് മുബൈയിൽ നിന്ന് അതിവിദഗ്ധമായി പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത്…
Read More » -
Kerala
സഭാ ബന്ധം ഉപേക്ഷിച്ചയാളെ സ്ത്രീയുടെ വ്യാജ നഗ്ന ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് തടഞ്ഞു; ധ്യാനകേന്ദ്രത്തിനു മുന്നിൽ കൂട്ടത്തല്ല്
തൃശൂര്‍: സഭാ ബന്ധം ഉപേക്ഷിച്ചയാളെ സ്ത്രീയുടെ വ്യാജ നഗ്ന ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് തടഞ്ഞു. ധ്യാനകേന്ദ്രത്തിനു മുന്നിൽ കൂട്ടത്തല്ല്. തൃശ്ശൂർ മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് ഇന്നലെ സംഘർഷമുണ്ടായത്. കാറിൽ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയേയും കുടുംബത്തെയും കൂട്ടം ചേര്‍ന്ന് തല്ലിച്ചതച്ചതായും പരാതിയുയര്‍ന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തിൽ ഷാജി, മകൻ സാജൻ, ഭാര്യ ആഷ്ലിൻ, ബന്ധുക്കളായ എഡ്വിൻ, അൻവിൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. സാജൻ എംബറർ ഇമ്മാനുവൽ സഭയിൽ നിന്ന് പുറത്തുപോന്ന ശേഷം അവിടത്തെ ഒരു സത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഒരുകൂട്ടം സ്ത്രീകൾ കാറിൽ സഞ്ചരിച്ചിരുന്ന സാജനെ തടഞ്ഞത്. അതേസമയം ആളൂർ പൊലീസ് ഈ കേസ് പരിശോധിച്ചുവരികയാണ്. അതിനിടെയാണ് കൂട്ടയടി നടന്നത്. ഇരു വിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
ക്ലാസ്സിൽ എഴുന്നേറ്റു നിന്നെന്നാരോപിച്ചു വിദ്യാർത്ഥിക്കു ക്രൂര മർദനം: അധ്യാപകനെതിരെ കേസ്
കോഴിക്കോട്: ക്ലാസ്സിൽ എഴുന്നേറ്റു നിന്നെന്നാരോപിച്ചു വിദ്യാർത്ഥിക്കു ക്രൂര മർദനം. തോളിനു പരിക്കേറ്റ വിദ്യാർത്ഥി ചികിത്സ തേടി. അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീൻ മർദ്ദിച്ചന്നാണ് പരാതി. മാഹിന്റെ പിതാവ് പോലീസിൽ പരാതി നൽകി. ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു. ക്ലാസിൽ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മർദ്ദനം. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീൻ. വരാന്തയിൽ കൂടെ പോവുകയായിരുന്ന കമറുദ്ദീൻ ക്ലാസിൽ കയറി മാഹിനെ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ ഷോൾഡർ ഭാഗത്തേറ്റ നിരന്തര മർദ്ദനത്തെ തുടർന്ന് പേശികളിൽ ചതവുണ്ടായി. കുട്ടിക്ക് കൈയിൽ പൊട്ടലില്ലെന്നാണ് വിവരം. ബുധനാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ മാഹീന് വേദന കൂടി. പുലർച്ചെ ഒരു മണിയോടെയാണ് മാഹിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്കൂളിൽ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകർ, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം…
Read More » -
NEWS
പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയും കുറയുന്നു; ക്ഷീരമേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ലംപി സ്‌കിന്‍ രോഗം
ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയും ക്ഷീരകര്‍ഷകര്‍ക്ക് ആശങ്കയും ഉയര്‍ത്തി സംസ്ഥാനത്ത് പശുക്കളിലെ സാംക്രമിക വൈറസ് രോഗമായ ലംപി സ്‌കിന്‍ ഡിസീസ് (Lumpy skin disease / LSD) അഥവാ സാംക്രമിക ചര്‍മ മുഴ രോഗം വ്യാപനം. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന ലംപി സ്‌കിന്‍ രോഗം ക്ഷീരമേഖലയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന തൊഴില്‍ നഷ്ടവും സാമ്പത്തിക നഷ്ടവുമേറെ. രോഗവ്യാപനം എങ്ങനെ ? ലംപി സ്‌കിന്‍ രോഗത്തിന് കാരണം കാപ്രിപോക്‌സ് വൈറസ് കുടുംബത്തിലെ എല്‍. എസ്. ഡി (Lumpy Skin disease (LSD) virus) വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കില്‍ നിന്ന് അടര്‍ന്ന് വീഴുന്ന വ്രണശല്‍ക്കങ്ങളിലും ഉമിനീരിലും മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും ഒലിക്കുന്ന സ്രവത്തിലും പാലിലും മറ്റു ശരീര സ്രവങ്ങളിലുമെല്ലാം ഉയര്‍ന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള…
Read More » -
Kerala
എയിംസ് കേരളത്തിന്റെ സ്വപ്നം, ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം നൽകണമെന്ന് പി.സി. തോമസ്
കോട്ടയം: എയിംസ് കേരളത്തിന്റെ സ്വപ്നമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം നൽകണമെന്നും മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്. ഇന്ത്യയിൽ 20 സംസ്ഥാനങ്ങളിൽ ഏറെ ഉള്ളതും എന്നാൽ കേരളത്തിൽ ഇല്ലാത്തതുമായ, ഏറ്റവും പ്രയോജനകരമായ ‘ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ‘(AIIMS) കേരളത്തിൽ തുടങ്ങാനായി വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയുടെ പക്കലുള്ളതിൽ നിന്ന് സ്ഥലം വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ കൂടിയായ പി സി തോമസ് അവശ്യപ്പെട്ടു. ഇപ്പോൾ കേരള സർക്കാർ ഏറ്റിരിക്കുന്നത് കണ്ണൂർ ജില്ലയിലെ ഒരു സ്ഥലം നൽകാമെന്നാണ്. എന്നാൽ ഈ സ്ഥലം കൊടുക്കാമെന്ന് പണ്ടേ ഏറ്റെങ്കിലും അത് കേന്ദ്രത്തിന് സ്വീകാര്യമായിരുന്നില്ല. ആവശ്യത്തിന് സ്ഥലം കൊടുക്കുവാൻ 700 ഏക്കറോളം സ്വന്തമായി ഉള്ള ‘വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറി’ക്ക് കഴിയും. കോട്ടയം ജില്ലയിലെ ഈ സ്ഥലം നൽകാമെന്നു ഉറപ്പു നൽകിയാൽ കേരളത്തിൽ ഈ വൻ പദ്ധതി നടപ്പാകുമെന്ന്…
Read More » -
Local
മുട്ടുങ്കൽ പുത്തൻപാലം – വൈക്കം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
കോട്ടയം: മുട്ടുങ്കൽ പുത്തൻപാലം- വൈക്കം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിന്റെ ഭാഗമായ മുട്ടുങ്കൽ പുത്തൻപാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് കിടക്കുന്ന 240 മീറ്റർ റോഡാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. റോഡിന്റെ ഉയരം 32 സെന്റിമീറ്ററാക്കി ഉയർത്തുന്നതിനോടൊപ്പം 3.80 മീറ്റർ വീതിയുമുണ്ടാകും. തോടിന്റെ തീരത്ത് 240 മീറ്റർ ദൂരത്തിൽ കരിങ്കൽ കെട്ടുണ്ടാകും. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ വടയാർ പുഴയോട് ചേർന്ന് കിടക്കുന്ന റോഡ് ഒരു മഴ പെയ്താൽ തന്നെ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയിലാണ്. വടയാർ, എഴുമാന്തുരുത്ത്, തേവലക്കാട് എന്നീ പ്രദേശങ്ങളെ വൈക്കം നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പ്രളയം വളരെയധികം ബാധിക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിനും ഗതാഗതത്തിനും റോഡിലെ വെള്ളക്കെട്ട് തടസമാണ്. വെള്ളക്കെട്ട് രൂക്ഷമാകുന്നതിനൊപ്പം സമീപപ്രദേശത്തെ വീടുകളിലും വെള്ളം കയറുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തര ഇടപെടൽ. നിർമാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ പൂർത്തിയാകും. റോഡ്…
Read More » -
Local
പി.എസ്.സി. ഓൺലൈൻ പരീക്ഷാകേന്ദ്രം പ്രവർത്തനോദ്ഘാടനം നടത്തി
കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മിഷൻ കോട്ടയം ജില്ലാ ഓഫീസിൽ 50 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സി. ചെയർമാൻ ഡോ.എം. ആർ. ബൈജു നിർവഹിച്ചു. ഇന്ത്യയിലെ മറ്റു പബ്ലിക് സർവീസ് കമ്മീഷനുകൾ കേരള പി.എസ്.സിയെ മികച്ച മാതൃകയായാണ് കാണുന്നതെന്നും ഇതിനുദാഹരണമാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി നേരിട്ടു നടത്തുന്ന ഓൺലൈൻ പരീക്ഷകളെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പുതിയ പരീക്ഷാകേന്ദ്രത്തിൽ ആദ്യ ഓൺലൈൻ പരീക്ഷ നടത്തും. സെന്റർ കൂടുതൽ വിപുലീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. പുതിയ പരീക്ഷാകേന്ദ്രത്തിൽ 165 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതാൻ സാധിക്കും. സംസ്ഥാനത്തെ എട്ടാമത്തെ ഓൺലൈൻ പരീക്ഷ കേന്ദ്രമാണ് കോട്ടയത്ത് ആരംഭിച്ചത്. 49,99,600 രൂപ ചെലവിട്ടു പൊതുമരാമത്ത് വിഭാഗമാണ് പരീക്ഷാകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 1700 ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം പി.എസ്.സി. പരീക്ഷ ഓൺലൈനായി എഴുതാൻ സാധിക്കും. ഇത്തരത്തിൽ രണ്ട് ഷിഫ്റ്റുകളിലായി ഒരു ദിവസം 3400 മുതൽ…
Read More » -
Local
നിർമാണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടു വിലയിരുത്തി; അക്ഷരം മ്യൂസിയം ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കും: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാട്ടകം മറിയപ്പള്ളിയിൽ നിർമാണ പ്രവർത്തനങ്ങളും പുരോഗതിയും നേരിട്ടു വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമാണം നിർവഹിക്കുന്നത്. നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സർക്കാരിന്റെ രണ്ടാംവാർഷികത്തിൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നാട്ടകം മറിയപ്പള്ളിയിൽ എം.സി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ അക്ഷരം മ്യൂസിയം നിർമിക്കുക. പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. രാജ്യത്തെ ആദ്യത്തെ അക്ഷരം മ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുക. അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. പൂർണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാർദ്ദമായാണ് നിർമാണം. പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുൻനിർത്തി ഗവേഷണ കേന്ദ്രം, ഡിജിറ്റൽ ഓഡിയോ ലൈബ്രറി, ഡിജിറ്റലൈസ്ഡ് രേഖകൾ സൂക്ഷിക്കാൻ യൂണിറ്റുകൾ, ഓഡിയോ -വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്സ് തീയേറ്റർ, തുറന്ന വേദിയിൽ കലാ, സാംസ്‌കാരിക പരിപാടികൾ…
Read More » -
Crime
വിമാനത്താവളത്തിലെ ശൗചാലയം കേന്ദ്രീകരിച്ചു സ്വർണക്കടത്ത്: നെടുമ്പാശേരിയിൽ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ പിടിയില്‍, ആറു തവണയായി കടത്തിയത് നാല് കോടിയുടെ സ്വർണം
കൊച്ചി: ആറു തവണയായി നാല് കോടിയുടെ സ്വർണം കടത്തി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗത്തിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരായ കോതമംഗലം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശി അഭീഷ് എന്നിവരാണ് കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ചോദ്യം ചെയ്തപ്പോള്‍ മുമ്പ് ഇവര്‍ ആറുവട്ടം സ്വര്‍ണം കടത്തിയതായി കണ്ടെത്തി. നാലുകോടി രൂപയുടെ സ്വര്‍ണം ഇവര്‍ മുഖേന കടത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു സ്വര്‍ണം കൈമാറിയത്. മുന്‍പും ഈ രീതിയിലാണ് സ്വർണം കടത്തിയതെന്നാണ് വിവരം. സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരന്‍ കസ്റ്റംസ് പരിശോധനയ്ക്കു മുമ്പ് അറൈവല്‍ ഹാളില്‍ ബാഗേജ് ബെല്‍റ്റിനു സമീപത്തുള്ള ശൗചാലയത്തില്‍ എത്തും. അവിടെ വിഷ്ണു, അഭീഷ് എന്നിവരിലാരെങ്കിലുമെത്തി സ്വര്‍ണം ഏറ്റുവാങ്ങും. തുടര്‍ന്ന് കൈവശമുള്ള ബാഗിലാക്കി സ്വര്‍ണം ടെര്‍മിനലിനു പുറത്തെത്തിച്ച് നല്‍കുന്നതാണ് രീതി. ഈ ഓപ്പറേഷനാണ് ബുധനാഴ്ച ഡിആര്‍ഐ കൈയോടെ പിടികൂടിയത്. ഇക്കുറിയും സ്വര്‍ണം ഏറ്റുവാങ്ങാന്‍…
Read More »