CrimeNEWS

അപകടത്തിൽപെട്ട വാഹനം വിട്ടുകിട്ടാൻ രണ്ടായിരം രൂപയും മദ്യവും കൈക്കൂലി; കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജിലൻസ് പിടിയിൽ

കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. ഗാന്ധിനഗർ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ നസീർ വി.എച്ചിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അപകടത്തിൽപെട്ട വാഹനം വിട്ടു കൊടുക്കുന്നതിനായി രണ്ടായിരം രൂപയും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത ശേഷം പരാതിക്കാരനിൽ നിന്നും പണവും മദ്യക്കുപ്പിയും ഇയാൾ കൈക്കൂലിയായി വാങ്ങുകയായിരുന്നു.

കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസ് കിഴക്കൻ മേഖലാ എസ്പി വി.ജി. വിനോദ് കുമാറിനെ അറിയിക്കുകയും എസ് പിയുടെ നിർദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി ആർ രവികുമാർ ഇൻസ്പെക്ടർമാരായ മഹേഷ് പിള്ള, രമേഷ് കുമാർ , എസ് ഐമാരായ സുരേഷ് കെ ആർ , സുരേഷ്കുമാർ, സ്റ്റാൻലി തോമസ്, സാബു വി ടി, പ്രസാദ് കെ ആർ , സി പി ഒ മാരായ രാജേഷ്, അരുൺ ചന്ത്, ശ്യാം കുമാർ, ഷിജു, അനൂപ്, ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ വൈകിട്ട് ഒൻപത് മണിയോടെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: